Monday, August 10, 2020

malyalam story നാലു കത്തുകൾ...

 നാലു കത്തുകൾ... 



കതകിൽ പതിപ്പിച്ചിരുന്ന കത്ത് ഇപ്രകാരമായിരുന്നു 

പ്രിയപ്പെട്ട മീര, 

ഞാൻ ആദ്യമായും അവസാനമായും പ്രണയിച്ചു എന്നു കരുതുന്നുവെങ്കിൽ അതു നിന്നെ മാത്രമാണ്.. 

നിന്നെപരിചയപെട്ടതു എന്നാണെന്നു ഇന്നും ഞാൻ ഓർക്കുന്നു... ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കു നിന്നെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ അതു കള്ളമാണ്.. 

ഒരു ആദ്യ കാഴ്ച പ്രണയം നമുക്കിടയിൽ ഉണ്ടാരുന്നില്ല.. നിനക്കിപ്പോഴും പ്രണയമില്ല എന്നോട്.. 

എനിക്കറിയാം.. 

അന്ന് ഒരു സൗഹൃദത്തിനപ്പുറത്തേക്കു നമ്മുടെ ബന്ധം വളരില്ലെന്ന് നീ പറഞ്ഞ വാക്കുകൾ എന്നെ മുറിവേല്പിച്ചിരുന്നു.. 

അതിന്റെ പേരിൽ ഞാൻ സൃഷ്‌ടിച്ച ബോധപൂർവമായ  വഴക്കുകൾ എല്ലാം.. 

പിന്നീട് നമ്മൾ മിണ്ടിയിട്ടില്ല.. നഷ്ടബോധം എനിക്കായിരുന്നു.. 

എന്റെ തെറ്റിലൂടെ  ഞാൻ നഷ്ടമാക്കിയ നിന്റെ സൗഹൃദം.. അതിന്റ വില ഞാൻ ഇപ്പോൾ മനസിലാക്കുന്നു... 

ഒരുപക്ഷെ നീ ഉണ്ടായിരുന്നെങ്കിൽ ഈ കത്ത് പോലും എനിക്കു എഴുതാതെ കഴിക്കാമായിരുന്നു.. 

മംഗളാശംസകൾ... 

കത്തിന്റെ മറുവശത്തു ടേബിൾ എന്നു സൂചിപ്പിച്ചിരുന്നു.. 

രണ്ടാമത്തെ കത്ത് ടേബിളിൽ നിന്നും കണ്ടെടുത്തു.. 

സ്നേഹം നിറഞ്ഞ ചേച്ചി, 

രക്ത ബന്ധത്തേക്കാൾ വലിയ വില സ്നേഹബന്ധത്തിനു ഉണ്ടെന്നു എന്നെ ഇന്നും തോന്നിപ്പിക്കുന്നതിനു.. 

ഒന്നും ആവശ്യപ്പെടാതെ എന്റെ കാര്യങ്ങൾ  ഞാൻ അറിയാതെ ഭംഗിയാക്കിയതിനു.. 


പലപ്പോഴും അതെന്നെ വീർപ്പു മുട്ടിച്ചിരുന്നു.. എങ്ങനെ ഇതിനൊക്കെ പ്രത്യുപകാരം ചെയ്താൽ മതിയാകുമെന്നു ഞാൻ വേദനയോടെ ഓർത്തിരുന്നു. 

ഞാൻ ചെയ്തതൊക്കെയും നിസ്സാരമെന്ന് തിരിച്ചറിയുന്നു.. 

തിരിച്ചു സ്നേഹം പോലും പ്രതീക്ഷിക്കാത്ത മഹത്തായ വ്യക്തിത്വം ആണ് നിങ്ങൾ... 

നന്ദി ചേച്ചി.. 

സ്നേഹത്തോടെ സ്വന്തം അനുജൻ.. 

ബാക്കി ഡയറിയിൽ.. 

അയാൾ ഡയറി കയ്യിലെടുത്തു അതിൽ നിന്നും മൂന്നാമത്തെ കത്ത് താഴെ വീണു. 

ഡിയർ  ഫ്രണ്ട്, 

നമുക്കിടയിൽ പ്രൊഫഷണൽ ആയി മത്സരം നിലനിന്നിരുന്നു.. ഞാൻ ഒരിക്കലും നിന്നെ പരാജയപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ല.. 

പക്ഷേ ജയം കാംഷിച്ചിരുന്നു.. ജയം മാത്രം... 

എന്നാൽ എന്റെ പരാജയം മാത്രം സ്വപ്നം കണ്ട നിനക്ക്,  ലക്ഷ്യം പരാജയം മാത്രമായി... പിന്നെങ്ങനെ നിനക്ക് എന്നിൽ വിജയം കണ്ടെത്താനാണ്.. 

ഇനിയെങ്കിലും മനസിലാക്കി പ്രവർത്തിക്കുക.. 

വിജയാശംസകൾ 

..

അവസാനത്തേത് എന്റെ ശരീരത്തിൽ ആണ്.. 

പിറ്റേന്ന് പത്രങ്ങളിൽ ചെറിയ കോളം വാർത്ത ഇപ്രകാരമായിരുന്നു.. 

യുവ ബിസിനസ്സ്മാൻ  ഗൗതം ആത്മഹത്യാ ചെയ്തു.. 

ബോഡിയിൽ നിന്നും കണ്ടെടുത്ത ആത്‌മഹത്ത്യ കുറിപ്പിൽ തന്റെ മരണത്തിന് ആരും  തന്നെ ഉത്തരവാദികളല്ല എന്നു രേഖപ്പെടുത്തിയിരുന്നു....

No comments:

Post a Comment

malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു.....  അവളുടെ കലപില ശബ്ദമില്ലാതെ ...