Saturday, August 8, 2020

malayalam story #ഗാഥ

#ഗാഥ 

#ഗാഥ malayalam story 

malayalam story #ഗാഥ


ശരീരത്തിൽ നിന്നും വേറിട്ടു കിടന്ന തുണി നേരെ പിടിച്ചിട്ട് കിടക്കയിൽ നിന്നെഴുന്നേറ്റ് അഴിഞ്ഞുവീണ മുടിത്തുമ്പ് അമ്മക്കെട്ട് കെട്ടി 

ബാത്റൂമിലെ സ്വിച്ച് ഇട്ട് ഉള്ളിലേക്ക് കയറി. 


വിള്ളൽ വീണ പൈപ്പിലൂടെ വെള്ളം പൊട്ടി ഒലിക്കുന്നുണ്ട്. 

ശരീരത്തോട് ഒട്ടിച്ചേർന്ന നിന്ന തുണികക്ഷണം ടവൽ റാക്കിലേക്ക് വച്ച് മുടി മെല്ലെ അഴിച്ചു. 

വെള്ള പുതച്ച വെളുത്ത ശരീരത്തിന് മേലെ മുടി തുമ്പുകൾ പാറിപ്പറന്നു നിന്നു. 

അരിച്ചിറങ്ങിയ തണുത്ത വെള്ളത്തിൽ അവളുടെ നഗ്നമേനി വിറകൊണ്ടു. 

"വേണു..."


കട്ടിലിൽ ഉറങ്ങിക്കിടന്ന വേണുവിനെ  അവൾ തട്ടി വിളിച്ചു.. 

"വേണു...എഴുന്നേക്ക് എന്നെ ഒന്ന് ഡ്രോപ്പ് ചെയ്..."

"ഹേ..ഗാഥാ നേരം വെളുത്തോ..? "

"ആറരയാകുന്നു..."

"പിന്നെ പോയാൽ പോരെ കാമോൺ ഗാഥ...

നിന്റെ ചൂടുകൊണ്ടിങ്ങനെ കിടക്കാൻ...

I really want you..gadha...!!"


അവളുടെ കയ്യിൽ പിടിച്ചു കട്ടിലിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.. 

വേണുവിന് ഇടതും വലതുമായി അവളുടെ കൈകൾ കുത്തി അവന് അഭിമുഖമായി നിന്നു 

മുടി കഴുത്തിലൂടെ ഊർന്ന് വേണുവിന്റെ മുഖത്തേക്ക് വീണു. 

ചന്ദനസോപ്പിന്റെ നറുമണം അവൻ ആവേശത്തോടെ ശ്വസിച്ചു. 

"മുടി ഉണങ്ങിയല്ലേ..? "

കാച്ചെണ്ണയുടെ നറുമണം വറ്റിപ്പോയിരുന്നു.. 

ചുവന്ന വട്ടപ്പൊട്ടിലേക്ക് നോക്കി അവൻ പറഞ്ഞു 

"നിന്റെ കണ്ണുകളിൽ കാമം കത്തുന്ന കാണുന്നതിൽ എനിക്ക് ഭയങ്കര സന്തോഷമാണ്... 



നിന്നിലെ പെണ്ണിനെ അറിയാൻ;

ഇത്രയും സൗന്ദര്യമുള്ള മറ്റൊരു ശരീരം ഇതുവരെ  ഞാൻ കണ്ടിട്ടില്ല...!!"

"ഏയ്...വർണന ഒക്കെ ഇഷ്ടമായി 

വരൂ പോകാം ഓഫീസിൽ വച്ച് കാണാം.."

"Ohh...few minutes...darling..!!

ഞാൻ വേഗം വരാം.. "

അവളുടെ കൈകളിൽ പിടിച്ചു കട്ടിലിലേക്ക് കിടത്തി വേണു എഴുന്നേറ്റു ബാത്രൂമിലേക്ക് നടന്നു. 

കാറിന്റെ ചില്ലിലെ മഞ്ഞുതുള്ളികൾ തുടച്ചു മാറ്റി വേണു കാർ മുന്നോട്ടെടുത്തു. 

"ഹാ...എന്താ തണുപ്പ് 

നീയാ ഗ്ലാസ് പിടിച്ചിട്ടേ.."

വേണു അവളോട് പറഞ്ഞു. 

മൂളിക്കൊണ്ട് അവൾ ഗ്ലാസ്‌ മുകളിലേക്ക് പൊക്കി 

പട്ടണം ഉണർന്ന് വരുന്നു. 

നിശബ്ദമായ പാതയിലൂടെ വണ്ടി തെന്നി നീങ്ങി 

"പോകുന്നകാര്യം എന്തായി..?"

വേണുവിനെ നോക്കിക്കൊണ്ട് ഗാഥ ചോദിച്ചു. 

"ഉച്ചക്ക് ശേഷം ഇറങ്ങും.."

"നീലഗിരിയിലേക്ക് എന്നെ എന്താ ക്ഷണിക്കാഞ്ഞത്...? "

അവളെ നോക്കി വേണു ഒന്ന് ചിരിച്ചു. 

"നാളെ രാവിലെ കാനഡയിൽ നിന്ന് അച്ഛൻ വരും കൂട്ടിക്കൊണ്ട് വരാൻ എനിക്കും പോണം. 

പിന്നെ അച്ഛന്റെ ഫ്രണ്ട്‌ മാധവൻ അങ്കിളും ഫാമിലിയും വരുന്നുണ്ട്..." 

"പിന്നെ...അവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ..?" 

"വിശേഷം ഒക്കെ പോയ്‌ വന്നു പറയാം..." 

സെന്റർ ഗ്ലാസിൽ നോക്കി അത് പറയുമ്പോൾ  വേണു ഒന്ന് പതറിയിരുന്നു.

"എന്ന ഇനി മടക്കം..?"


"രണ്ട് മൂന്ന് ദിവസം ഞാൻ അവിടായിരിക്കും,  

പിന്നെ ഇങ്ങോട്ട്.."

ഓടുമേഞ്ഞ വീടിന്റെ മുന്നിൽ കാർ വന്നു നിന്നു. 

"ശരി ഞാൻ വരട്ടെ.." കാറിൽ നിന്നവൾ ഇറങ്ങിക്കൊണ്ട് പറഞ്ഞു 

"ബൈ..."

ഡോർ അടച്ചുസാരി തുമ്പ് തോളിലൂടെ പിടിച്ചിട്ടവൾ വീട് ലക്ഷ്യമാക്കി നടന്നു 

വണ്ടി തിരിക്കുന്ന ശബ്ദം കേട്ട് അവൾ ഒന്ന് നിന്നു, പിന്നെ അവന്റെ അടുത്തേക്ക് നടന്നു. 

"ഓഫീസിൽ വന്നിട്ടേ പോകാവൂ... 

പിന്നെ വിശേഷം എന്തായാലും,  ഞാൻ നോക്കിയിരിക്കും... പോയ്‌ വാ..."

ഗാഥ തിരികെ നടന്നു .


"എന്താടി മുഖത്തൊരു ഉറക്കച്ചടവ്..? "

അടുക്കളയിലേക്ക് ചെന്നപ്പോ അമ്മയുടെ ചോദ്യം കേട്ട് ഒന്ന് നോക്കി. 

അടുപ്പ് കല്ലിനോട് ചേർന്നിരുന്ന ചോറ്റുപാത്രം തുറന്ന് സ്റ്റീൽ ഗ്ലാസിലേക്ക് കട്ടൻ ചായ ഒഴിച്ച് റൂമിലേക്ക്‌ നടന്നു. 

"എടി നിനക്ക് വൈകിട്ട് വരില്ലെങ്കിൽ ആരെയെങ്കിലും വിട്ടൊന്ന് പറഞ്ഞു കൂടെ..?"

പിന്നാലെ നടന്നോണ്ട് അമ്മ പറഞ്ഞു 

"ഓഫീസിൽ ജോലി ഉള്ളത് കൊണ്ട വരാഞ്ഞത്.പിന്നെ അവിടെ പോയാൽ എപ്പോ വരും പോകും എന്നൊന്നും പറയാൻ പറ്റില്ല..."

"ഉവ്വുവ്വ്...നിന്റെ ജോലി വേറെ ആർക്കും ഇല്ലാത്ത പോലല്ലേ. ജോലിക്ക് പോയ്‌ വയർ നിറച്ചുകൊണ്ട് കയറി വരരുത് ഇങ്ങോട്ട്..." 

അവളുടെ വായടപ്പിക്കും വിധമായിരുന്നു അമ്മയുടെ സംസാരം 

ജനാലയോട് ചേർന്ന മേശക്കരികിലെ കസേരയിലേക്കിരുന്നു 

ജനാലയിലൂടെ പുറത്തേക്ക് നോക്കി കുറേ നേരമിരുന്നു. 

Hail stone എന്ന കമ്പനിയിൽ ജോയിൻ ചെയ്യുമ്പോൾ, താൻ ഓഫീസ് കോർഡിനേറ്റർ ആയിരുന്നു... വിദേശത്തു നിന്ന് മകൻ എത്തുന്നുണ്ടെന്നും, നാളെ മുതൽ ഗാഥാ വേണുവിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടെയാകുമെന്ന് മേനോൻ സർ പറഞ്ഞ അന്നുമുതൽ വേണു വിന്റെ കൂടെ എന്തിനും നിഴലായി  ഞാൻ ഉണ്ടായിരുന്നു... 


വേണു വന്നതിൽ പിന്നെ ബിസിനസ് ഒന്നുടെ വളർന്നു...

ആഴ്ചകളും, മാസങ്ങളും കടന്നുപോകുന്നിന്നതിന്റെ ഇടയിൽ ബോസും സെക്രട്ടറി എന്നതിൽ നിന്നും വളർന്നു പരസ്പരം ഒരു മനസ്സും ഒരു ശരീരവും ആയി മാറുകയായിരുന്നു...ഒരു സ്ത്രീ ആഗ്രഹിക്കുന്ന മുഴുവൻ സ്നേഹവും വേണു തനിക് തരാറുണ്ട്...വേണുവിന്റെ വർണനകളിൽ തന്റെ ശരീരം പലപ്പോഴും  കോരിത്തരിക്കാറുണ്ട്...

ഇപ്പോഴും തന്റെ സാരിയിൽ വേണുവിന്റെ ഗന്ധം തങ്ങി നിൽക്കുന്നതായി ഗാഥക്ക് 

തോന്നി. 

......... 



പത്തുമണിയോടെ ഓഫീസിലേക്ക് ഗാഥ എത്തി 

നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ് ഇറങ്ങാൻ റെഡിയായിക്കൊണ്ടിരുന്ന ശ്യാം ഗാഥയെ കണ്ടപാടെ അടുത്തേക്ക് വന്നു 

"Good morning ഗാഥ..."

"Very good morning ശ്യാം.. "

"താനും പോകുന്നോ നീലഗിരിക്ക്..? "

"ഏയ് ഇല്ല അവിടെന്തോ ഫാമിലി പ്രോഗ്രാം.." 

"ഉം...പിന്നെ തന്റെ ക്യാബിനിൽ വേണുവിന് ഏൽപ്പിക്കാൻ കമ്പനിയുടെ ഈ മാസത്തെ റെക്കോർഡ്സ് ഇരിപ്പുണ്ട് താൻ ഒന്ന് സൈൻ ചെയ്ത് സർ നെ  ഏൽപ്പിക്കണം.."

"ആ ഞാൻ നോക്കിക്കോളാം 

ശ്യാം ഇറങ്ങിക്കോളൂ..." 

ശരി ശ്യാം ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു 

"ഹലോ ഗാഥ...പറയാൻ വിട്ട് പോയ്‌..."തിരിച്ചു വന്നു കഥയുടെ മുന്നിൽ ശ്യാസം അടക്കിപ്പിടിച്ച് ശ്യാം നിന്നു. 

"എന്താ ശ്യാം...? "

"തന്നെ കാണാൻ എന്തോ ഇന്ന് നല്ല ഭംഗിയുണ്ട്..."

"ഓ അതായിരുന്നോ..."

ഗാഥാ ചിരിച്ചു.. 

"താങ്ക്സ്...." 

"വെൽക്കം ഗാഥ.." 

ശ്യാം വീണ്ടും വെളിയിലേക്ക് നടന്നു. 


.................... 

ഉച്ചയാകാറായപ്പോഴേക്കും വേണു ഓഫീസിലേക്ക് എത്തി. 

ഗാഥ റെക്കോർഡ്സും മറ്റ് പേപ്പറുകളുമായ് വേണുവിന്റെ കാബിനിൽ വന്നു നിന്നു ഉള്ളിൽ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു വേണു. 

അകത്തേക്ക് കയറിചെല്ലാൻ കൈകൊണ്ട് ആംഗ്യം കാട്ടി വിളിച്ചു. 

ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. 

ഫോണിലെ സംസാരം നിലക്കാതെ തുടരുന്നത് കണ്ട് ഗാഥ തിരികെ പോകാൻ തുടങ്ങി. 

"ഗാഥ... one minute.. "

"ഏയ് സാരമില്ല വേണു ഫ്രീ ആകുമ്പോ വിളിച്ചാൽ മതി ഞാൻ വന്നോളാം..."

തിരിഞ്ഞു നടന്നു തുടങ്ങിയപ്പോഴേക്കും ഫോൺ കട്ട്‌ ചെയ്തു. 

"ഗാഥ ഇരിക്ക് 

കമ്പനിക്ക് പുതിയൊരു പാർട്ണർ കൂടി വരുന്നു അതാ ഞാൻ...!!"

"ഉം..ദ കഴിഞ്ഞമാസത്തെ exportation ന്റെ ഡീറ്റെയിൽസ് വേണു ചോദിച്ചിരുന്നല്ലോ പിന്നെ പ്രൊഫൈറ്റിൽ നിന്നും 10% advertisement മാറ്റി ഹാർഡ് ഡിസ്‌കിൽ അതിന്റെ ഡീറ്റെയിൽസ് ഉണ്ട് അച്ഛന് കൊടുക്കാൻ ആണെങ്കിൽ ഇത് മതിയാകും..." 



"ഗാഥാ... ഒന്ന് നിർത്ത്. 

താനെന്താ സ്കൂൾ കുട്ടികളെ പോലെ എല്ലാം പഠിച്ചു പറയുന്നു..." 

"പിന്നെ ഞാൻ എന്താണ് വേണ്ടത്..? 

പുതിയ പാർട്ണർ ആരാണെന്ന് ചോദിക്കണമായിരുന്നോ...? "

ഒന്നും മിണ്ടാതെ നിന്ന വേണുവിന്റെ കണ്ണിലേക്കു നോക്കി 

"നാളെ നടക്കുന്ന ശുഭ മുഹൂർത്തം മാധവൻ സാറിന്റെ മകൾ മീനാക്ഷിയും ഒത്തുള്ള വിവാഹ നിശ്ചയം ആണെന്ന് മനസിലാക്കനും കമ്പനിയുടെ പുതിയ പാർട്ണർ മീനാക്ഷി ആണെന്നും മനസിലാക്കാൻ വേണു എന്നോട് പറഞ്ഞു മനസിലാക്കി തരേണ്ട...!!"

"ഗാഥ എന്തൊക്കെയാണ് പറയുന്നത്...? " 

"സോറി വേണു ഒഫീഷ്യൽ കാര്യം വല്ലതും പറയാനുണ്ടേൽ ആവാം ഞാൻ കുറച്ചു തിരക്കിലാണ്..."

"ഗാഥ പൊയ്ക്കോളൂ 

ഞാൻ വിളിക്കാം..."

വേണു പറഞ്ഞു 

വേഗം വെളിയിലേക്കിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു. 

സമയം കുറേ കഴിഞ്ഞു. 

ചുറ്റിനും തന്നെ കെട്ടിവരിഞ്ഞിരിക്കും പോലെ പേപ്പർ കെട്ടുകൾ അവൾക്ക് ചുറ്റും അടുക്കും ചിട്ടയുമില്ലാതെ കൂട്ടം കൂടി കിടന്നിരുന്നു. 

തലവേദനഎടുത്തു മേശക്ക് മുകളിലേക്ക് തല ചാരി ഇരിക്കാൻ തുടങ്ങവേ ഫോൺ ശബ്‌ദിച്ചു 

ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു 

"ഗാഥ വരൂ.."

അപ്പുറം വേണുവായിരുന്നു. 

വേണുവിന്റെ ക്യാബിനിൽ ചെന്നു 

"ഈ ബാഗ് കാറിലേക്ക് വച്ചോളു..."

"ഉം.."മൂളി കേട്ട് കൊണ്ട് ബാഗും ഫയലുകളും എടുത്ത് വെളിയിലേക്ക് നടന്നു. 

പിന്നാലെ വേണുവുമെത്തി. 



കാറിലേക്ക് കയറുമ്പോ അനുസരണയുള്ള ജോലിക്കാരിയുടെ വേഷത്തിൽ അവൾ ഡോർ തുറന്നു കൊടുത്തു. 

വണ്ടി സ്റ്റാർട്ട്‌ ചെയ്ത ശേഷം വേണു അവളെ നോക്കി 

"ഗാഥ എനിക്ക് വേറൊരു വഴിയുമില്ല 

അച്ഛന്റെ തീരുമാനങ്ങളെ മറികടക്കാൻ എനിക്കാകില്ല. 

പിന്നെ ഇതൊക്കെ ബിസിനസിന്റെ ഭാഗമായി കൊണ്ടുപോയില്ലെങ്കിൽ..."

"ഏയ് എന്നെയോർത്ത് വേണു വിഷമിക്കണ്ട 

പോയ്‌ വരൂ..."

**********************


ദിവസം രണ്ടു കഴിഞ്ഞു പൊട്ടിപ്പിളർക്കുന്ന തലവേദന സഹിച്ചവൾ റൂമിനുള്ളിൽ ചുരുണ്ടു കൂടി. 

എല്ലാം നഷ്ടമായെന്ന് ഓർത്തെടുക്കാൻ അവൾ തയ്യാറെടുപ്പുകൾ നടത്തി. 

ചിന്തയിൽ നിറഞ്ഞുനിന്ന വേണുവിന്റെ രൂപത്തോട് അപ്പോഴും അടക്കുവാൻ കഴിയാത്ത പ്രണയം മാത്രമായിരുന്നു. 

ഓഫീസ് ജോലിക്കിടയിൽ തലകറങ്ങി വീണ അവളെ ഹോസ്പിറ്റലിൽ എത്തിച്ചത് ശ്യാമായിരുന്നു. 

ഒരാഴ്ച കഴിഞ്ഞു മടങ്ങി വരവ് ആഗ്രഹിച്ചിരുന്ന സമയത്ത് തന്നെ വേണു നാട്ടിലെത്തി. 

എസ്റ്റേറ്റിൽ പോയ്‌ വരുംവഴി രാത്രി ഏറെ വൈകി. 

കാറിൽ വേണുവും ഗാഥയും മാത്രമായിരുന്നു. 

വഴിവിളക്കിന്റെ നേരിയ വെളിച്ചം ആ ഇരുട്ടത്ത് അങ്ങിങ്ങായി പ്രകാശിച്ചു നിന്നു. 

വെള്ളിവെളിച്ചം പോലെ ആകാശത്ത് മിന്നൽ പിണർപ്പുകൾ പൊട്ടിവിരിഞ്ഞു. 

അവ മഴത്തുള്ളികളായി മണ്ണിലേക്ക് പതിച്ചു 

ഗ്ലാസിലേക്ക് വീണ മഴത്തുള്ളികൾ ഒപ്പിമാറ്റിക്കൊണ്ട് ആളൊഴിഞ്ഞ റോഡിലൂടെ വണ്ടി മുന്നോട്ട് പാഞ്ഞു. 

കയ്യിൽ കെട്ടിയ വാച്ചിലേക്ക് വേണു നോക്കി 

സമയം 9 മുപ്പതോട് അടുക്കുന്നു 

ആരോടെന്നില്ലാതെ അയാൾ പറഞ്ഞു 

വീട്ടിലേക്കിനി നല്ല ദൂരമുണ്ട് നമുക്ക് എവിടെയെങ്കിലും തങ്ങിയാലോ 

ഒരു നേർത്ത നിശബ്ദത്തിനൊടുവിൽ അവൾ പറഞ്ഞു അടുത്ത് എവിടെയാ നല്ല റൂം കിട്ടുക...? 

അടുത്ത് ഒരണ്ണമുണ്ട് കയറി നോക്കാം 

മറുപടി പറഞ്ഞു. 

വഴിവിളക്കുകൾ പലതും അണഞ്ഞു മഴവെള്ളം നിറഞ്ഞ റോഡിലൂടെ വണ്ടി പാഞ്ഞു 

ഒടുവിൽ ഒരു ലോഡ്ജിന്റെ മുന്നിലായി നിർത്തി. 

വേണു ഇറങ്ങിപ്പോയി റൂം തിരക്കി പേയ്‌മെന്റ് ചെയ്തു അവളെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് ചാവിയുമായ് കയറി. 

പുറത്ത് മഴ തോരാതെ പെയ്യുകയാണ് 

റൂം തുറന്ന് ലൈറ്റ് ഇട്ട് തന്നിട്ട് കൂടെ വന്ന പയ്യൻ തിരികെ പോകാൻ തുടങ്ങിയപ്പോ വേണു അയാളെ വിളിച്ചു. 

എന്തോ സ്വകാര്യം പറഞ്ഞു 

ശരി സാർ അയാൾ താഴേക്ക് പോയ്‌...റൂം അടച്ചു. 

''താൻ ഫ്രഷ് ആയി വരൂ.."

"ഉം..."അവൾ മൂളി 

ബാത്റൂമിലേക്ക് പോകുവാൻ ബാഗും ഡ്രെസും എടുത്ത് നടന്നു. 

ലോഡ്ജ് കാരൻ അപ്പോഴേക്കും കഴിക്കാനുള്ള ഫുഡും ഒരു സ്ക്കോച്ചും ഗ്ലാസുമായ് ഡോറിനു വെളിയിൽ വന്നു വിളിച്ചു. 

ഡോർ തുറന്നു മേശക്ക് മേലേക്ക് ഒക്കെ വച്ചു ലോഡ്ജുകാരൻ വെളിയിലേക്ക് പോയ്‌. 

വീണ്ടും ഡോർ അടഞ്ഞു. 

ബാത്‌റൂമിൽ അവളുടെ മേനിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് അയാൾ അങ്ങോട്ട് നോക്കി നിന്നു. 

കുറച്ചു സമയത്തിന് ശേഷം ഡോർ തുറന്നു അവൾ ഇറങ്ങി 

ഒരു അംബ്രല്ല കട്ട്‌ ചുരിദാർ ആയിരുന്നു അവളുടെ വേഷം 

മുടി ടൗവൽ കൊണ്ട് മൂടിക്കെട്ടി വച്ചിരുന്നു. 

ഞാനും ഒന്ന് ഫ്രഷ് ആകട്ടെ വേണു സ്വയം പറഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് കയറി. 

മുടിക്കെട്ട് അഴിച്ചു തോർത്തി കണ്ണാടിക്ക് മുൻപിൽ വന്ന് കുറേ നേരം തന്നെത്തന്നെ നോക്കി നിന്നു. 

ബാഗിൽ നിന്ന് കണ്മഷിയും ലിപ്സ്റ്റിക്കും എടുത്ത് അതവളുടെ മുഖത്തിന്‌ വല്ലാത്ത ആകർഷണം വരുത്തി. 

ജനാല പാളികൾ തുറന്ന് പുറത്ത് പെയ്യുന്ന മഴയെ നോക്കി ജനാല കമ്പികളിൽ പിടിച്ചു ചേർന്ന് നിന്നു. 

മഴ സ്വർഗ്ഗ രതിയാണ്. ഒരു തണുത്ത തുള്ളി എന്റെ മേനിയിൽ കൂടെ തഴുകി തഴുകി മണ്ണിൽ പതിക്കും വരെ ഒരു പെണ്ണിന്റെ എല്ലാ സ്വകാര്യതയും അറിയാൻ അതിന് കഴിയും. 

ഇടുപ്പിലേക്ക് ശക്തിയുള്ള കരങ്ങൾ പതിയുന്നതറിഞ്ഞു അവൾ ഞെട്ടലോടെ തിരിഞ്ഞു. 

അപ്പോഴേക്കും ആ കരങ്ങൾ അവളെ ചുറ്റിപ്പിടിച്ചു. 

തണുത്ത മഴയെ നോക്കി എന്നെ കാത്തിരിക്കുകയായിരുന്നോ.. വേണുവിന്റെ ശബ്ദം അവിടമാകെ അലയടിച്ചു. 

ഒന്ന് കുതറി മാറാൻ മനസ് പറഞ്ഞെങ്കിലും എന്തൊക്കെയോ സഹിച്ചവൾ നിന്ന് കൊടുത്തു. 


പിന്നെ ശൃംഗാര ഭാവത്തിൽ ആസ്വദിക്കുമ്പോലെ അവന്റെ ചേഷ്ടകൾക്കൊത്ത് ചലിക്കുവാൻ തുടങ്ങി. 

"ഈ തണുപ്പകറ്റാൻ നിനക്കെ കഴിയു ഗാഥ... ഒരുപക്ഷെ ഇത്രയും കാമമുള്ളൊരു മുഖം ഞാൻ..."

പറഞ്ഞു തീരും മുൻപ് അയാളുടെ വാ പൊതിഞ്ഞു പിടിച്ചു 

"എന്റെ ശരീരത്തിനെ മറ്റൊന്നും വച്ചു ഉപമിക്കണ്ട നിനക്ക് മാത്രം സ്വന്തമാണ് എപ്പോഴും എന്റെ മരണം വരെ..." 

അവളെ കെട്ടിപ്പിടിച്ചു വലിച്ചുകൊണ്ട് മേശക്കരികിൽ എത്തി. 

"ഭക്ഷണം കഴിച്ചിട്ടാകാം... "അയാൾ പറഞ്ഞു. 



മദ്യ കുപ്പിയുടെ അടപ്പ് തുറന്ന് ഗ്ലാസിലേക്ക് പകർന്നു 

ആഹാരം കഴിച്ചു തുടങ്ങി 

"എനിക്ക് വാരിത്തരൂ.. വേണു...."

ചെറു കൊഞ്ചലോടെ അവൾ പറഞ്ഞു 

അവൻ അവൾക്ക് വാരിക്കൊടുത്തു 

ഒരു ഗ്ലാസിൽ ഇരുവരും മദ്യവും നുകർന്നു 

ഒക്കെ കഴിച്ചു ബെഡിലേക്ക് ഇരുവരും കിടന്നു 

ഇടിയുടെ ഒച്ച ശബ്ദം അവളെ അവനിലേക്ക് കൂടുതൽ ചേർത്ത് നിർത്തി അവളിലെ തുണികൾ ഓരോന്നായി അഴിഞ്ഞു തുടങ്ങി. 

സമയം പത്തര കഴിഞ്ഞു 

അവൾ ആകെ മയങ്ങി തുടങ്ങി 

"ശോ മദ്യം കേറി തലക്ക് പിടിച്ചു... 

എനിക്കതൊന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ...?? "

എങ്കിലും തളർന്ന ശരീരത്തെ അവൻ, ആവേശത്തോടെ തന്നിലേക്ക് അടുപ്പിച്ചു... അവളിലേക്ക് ആഴ്ന്നിറങ്ങി... 

തണുപ്പ് നിറഞ്ഞ ആ രാത്രി അവളെ പുതച്ചു അവൻ മയങ്ങി. 

ഇരുട്ടിനെ കീറിമുറിച്ചു പകൽ പ്രകാശിച്ചു.

സമയം എട്ടുമണി കഴിഞ്ഞു. 


വേണു ഉറക്കമെഴുന്നേറ്റ് അവളെ നോക്കി പൂർണ്ണ നഗ്നമായ അവളുടെ ശരീരം കണ്ട് വീണ്ടും അവളിലേക്ക് പ്രാപിക്കാൻ അയാൾ കൊതിയോടെ അവളെ പുണർന്നു 

മരവിച്ച ശരീരത്തിൽ തോറ്റപോലെ തോന്നി പലപ്രാവശ്യം അവളെ അയാൾ തട്ടി വിളിച്ചു 

"ഗാഥ എഴുന്നേക്ക്... ഗാഥാ..."

ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു 

എഴുന്നേറ്റ് കൈലി ഉടുത്ത് മേശക്ക് മുകളിലിരുന്ന വെള്ളം എടുത്തു നടക്കവെ കുപ്പിയുടെ ചുവട്ടിലിരിന്ന വെള്ളപ്പേപ്പർ അയാൾ കണ്ടു. 

വേഗം തുറന്നയാൾ വായിച്ചു 

വേണുവിന്, 

"ഇത് നീ വായിച്ചു തുടങ്ങുമ്പോൾ ഒരുപക്ഷെ,  ഞാൻ ഈ ലോകം വിട്ട് പോയിരിക്കും...എങ്കിലും നീ വിഷമിക്കരുത് വേണു..

എന്റെ ശരീരം നിനക്ക് തന്നപ്പോൾ നീ കരുതിയത് ഞാൻ വെറുമൊരു prostitute ആണെന്നല്ലേ...??ഓരോ നിമിഷവും നീ എന്റെ ശരീരത്തിനെ വർണിക്കുമ്പോഴും, അതിനുള്ളിലെ മനസ്സ് നീ കാണാതെ പോയി... എന്റെ പ്രണയം നീ  അറിയാതെ പോയല്ലോ...?? 

നിന്നെപ്പോലൊരാൾക്ക് എന്റെ ശവ ശരീരത്തിനോടും കാമം തോന്നും ഞാൻ മരിച്ചുകൊണ്ടിരിക്കുമ്പോഴും നീ എന്നിൽ സുഖം അനുഭവിക്കും...!!

ഇപ്പോഴും നീ വിഷമിക്കരുത് വേണു... നീയല്ലാതെ മറ്റാരും എന്റെ ശരീരത്തിന് അവകാശി ആകരുത് എന്നുണ്ടായിരുന്നു. പക്ഷെ എന്റെ കൂടെയില്ലാത്ത നീ എങ്ങനെ എന്റെ ശരീരത്തിന് അവകാശിയാകും...??  വെപ്പാട്ടിയായി ജീവിക്കാൻ എനിക്ക് കഴിയില്ല. 



നിന്റെ കൂടെ ഒന്നുടെ ഉറങ്ങണം എന്നുണ്ടായിരുന്നു...അത് പക്ഷെ നീ എനിക്ക് തരുന്ന ശരീര സുഖത്തിനു വേണ്ടിയായിരുന്നില്ല... അവസാനമായി നിന്റെ നെഞ്ചിൽ തല ചായ്ച്ചൊന്നുറങ്ങാൻ...നിന്റെ കൈകൊണ്ടൊരിത്തിരി ആഹാരം കഴിക്കണമെന്നും ഉണ്ടായിരുന്നു... 

അതിത്ര വേഗം ആകുമെന്ന് ഞാൻ കരുതിയില്ല...!!

പിന്നെ, ഞാൻ ഒറ്റക്കല്ല മടങ്ങുന്നത് നിന്നിലൂടെ ജീവനെടുത്ത ഒരു ജീവനും കൂടെയുണ്ട് എന്നിൽ...!!

സോറി വേണു... "

                   നിന്റെ സ്വന്തം നിന്റെ മാത്രം

                    ഗാഥാ.


ശ്യസമടക്കിപ്പിടിച്ചയാൾ ആ റൂമിന് വെളിയിലിറങ്ങാതെ വിങ്ങിപ്പൊട്ടി.... 

കുറ്റബോധത്തിന്റെ നീരുറവ കണ്ണുകളിൽ കിനിഞ്ഞു കവിളിലൂടെ താഴേക്ക് പതിച്ചു... 


തണുത്തു മരവിച്ചു തുടങ്ങിയ, നഗ്നമായ ശരീരത്തിലേക്ക് അയാൾ നോക്കി...

പാപിയാണ് ഞാൻ...ഒരു പെണ്ണിന്റെ ശരീരത്തിനെ മാത്രം മോഹിച്ച പാപി... 

തന്റെ ജീവനെ ഉദരത്തിൽ പേറിയപ്പോഴും അവളെ താൻ കാമത്തോട് മാത്രം നോക്കിയത്...എന്നിൽ നിന്ന് സ്നേഹം മാത്രം ആഗ്രഹിച്ചവളെ മരണത്തിലേക്ക് തള്ളി വിട്ടല്ലോ ഞാൻ...!!

പൊട്ടിക്കരഞ്ഞു കൊണ്ടയാൾ അവളുടെ കാലിലേക്ക് വീണു... 

അപ്പോഴും പുറത്ത്, മഴ ചാറി തുടങ്ങിയിരുന്നു... 

അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി.. 

മഴവീണു നനഞ്ഞ മണ്ണും, ചിറകടിച്ചുയർന്ന പ്രാവിൻ കൂട്ടത്തിലും അവൾ ഉണ്ടെന്ന വിശ്വാസത്തിൽ അയാൾ പൊട്ടിച്ചിരിച്ചു.. 

#ഗാഥ 

രചന: ലക്ഷ്മി ബിനു 

ബിനുവിന്റെ പ്രണയകഥകൾ💙❤️ 

No comments:

Post a Comment

malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു.....  അവളുടെ കലപില ശബ്ദമില്ലാതെ ...