Saturday, August 8, 2020

Malayalam Story ചുവന്ന തെരുവ്

ചുവന്ന തെരുവ് 

Malayalam Story ചുവന്ന തെരുവ് 

Malayalam Story ചുവന്ന തെരുവ്


തന്റെ അടുത്ത് തളർച്ചയോട് വേർപ്പെട്ടു കിടക്കുന്ന അവനെ ഒന്നു നോക്കി  അഴിഞ്ഞു കിടക്കുന്ന മുടി വാരി ഒതുക്കികെട്ടി  അവിടെ ഇവിടെ പരന്നു  കിടക്കുന്ന  ഉടുതുണി എടുത്ത് അവൾ ദേഹം മറച്ചു.. 

ഇപ്പോ അവളുടെ മനസ്സിൽ എന്താണെന്നു അവൾക്കു പോലും വായിക്കാൻ പറ്റാത്ത അവസ്ഥ..ഏത് വികാരം ആണ് മിന്നി മറയുന്നത് 

 ദേഷ്യം ആണോ അതോ സങ്കടമോ വെറുപ്പോ!

 താൻ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച ആൾ.. 

പതിയെ ജനൽപാളി തുറന്നു...

അവൾ ആ തെരുവിലേക്ക് കണ്ണുകൾ  ഓടിച്ചു. 

അവിടെ ഇവിടെ ആയി ഓരോ സ്ത്രീകൾ നില്കുന്നു.. തന്നെ പോലെ ഓരോ തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവർ ആയിരിക്കും ഓരോരുത്തരും... 

ഏതോ ഒരു നിമിഷത്തിൽ ഈ ചുവന്ന തെരുവിന്റെ ഇരുണ്ട ഇടനാഴിയിലൂടെ ഈ ഒറ്റ മുറിയിൽ താൻ എത്തിപെട്ടത് പോലെ 

പെട്ടന്ന് അവളുടെ ഇടുപ്പിൽ രണ്ടു കൈകൾ വലിഞ്ഞു മുറുകി.. 

അവൾ ആ കൈകൾ തട്ടി മാറ്റി.. 

ദിവ്യ... 

നിനക്ക് എന്നോട് ദേഷ്യം ആണോ... 

അവൾ അതിനു മറുപടിയായി ഒന്നു പുഞ്ചിരിച്ചു.. 

തെറ്റാണ് ഞാൻ നിന്നോട് ചെയ്തത് അതിനു ഞാൻ അനുഭവിച്ചു ദിവ്യാ.. 

മാപ്പ് ചോദിക്കാൻ പോലും എനിക്ക് യോഗ്യത ഇല്ല എന്നറിയാം... 

വിഷ്ണു... 

നീ എന്തിനാ എന്നെ തേടി വന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല കാരണം 

ഇവിടെ,  ഈ ചുവന്ന തെരുവിൽ  വരുന്നത് എന്തിനാണ് എന്ന ചോദ്യത്തിനു ഒരു പ്രസക്തിയില 

ഭോഗിക്കാൻ അല്ലാതെ വേറെ എന്തിന് 

അവൾ ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു.. 

ദിവ്യ.... എനിക്ക് അറിയാം നിന്നോട് ഞാൻ ചെയ്തത് ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ് ആണെന്ന്.. 

തെറ്റോ... നീ എന്താ പറയണേ വിഷ്ണു ഇത് തെറ്റാണോ.. 

ഇതു ഒരു തൊഴിൽ അല്ലെ 

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 

ആ പുഞ്ചിരിക്കുള്ളിൽ ഏതു വികാരം ആണ് അവൾക്കുള്ളത് എന്ന് അവനു മനസിലായില്ല.. 

നീ ഓർക്കുന്നുണ്ടോ വിഷ്ണു... 

പലപ്പോഴും നിന്നോട് ഞാൻ പറഞ്ഞിരുന്ന എന്റെ സ്വപ്നങ്ങൾ... 

പല രാത്രികളിൽ നീയും ഞാനും മാത്രമായ നിമിഷങ്ങൾ... 

ഒരു ഒറ്റ രാത്രി കൊണ്ട് നീ എന്നേ ഈ തെരുവിലേക്ക് വലിച്ചെറിഞ്ഞപോൾ അവസാനിച്ചത് ഒരു അനാഥയായ ഒരു പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ തകർന്നത്.  

എന്റെ ജീവിതവും സ്വാതന്ത്ര്യവും ആണ് നഷ്ടമയത് 

നിനക്ക് അറിയോ വിഷ്ണു അന്നു നീ എന്നെ ഉപേക്ഷിച്ചു പോയന്ന് മൂന്നാല് ദിവസം ഞാൻ പട്ടിണി ആയിരുന്നു 

ഒട്ടും പരിചയമില്ലാത്ത സ്ഥലം.. 

മനുഷ്യമാംസത്തിന്റെ ചൂടും ചൂരും സംഭോഗത്തിന്റെ കൂടികാഴ്ച്ചയിലേക്ക് സമ്മേളിക്കുന്ന സ്ഥലം. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ദിനരാത്രികൾ സ്ത്രീ പുരുഷ മൂന്നാംലിംഗ ലൈംഗിക വേഴ്ച്ചകൾ കണ്ടു പേടിച്ച നിമിഷങ്ങൾ.. 

അവസാനം എനിക്കും അതിനു വഴങ്ങേണ്ടി വന്നു..ഒരു നേരത്തെ വിശപ്പ് അടക്കാൻ.. 

അവൾ ആ ടേബിൾ മുകളിൽ ഉള്ള ബോക്സ്‌ എടുത്ത്.. 

durex.. 

ഇതിന്റ മാർക്കറ്റ് വില എത്രയാ വിഷ്ണു... 

ഓ.. 90rs..

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഈ കൊണ്ടത്തിനു 90 രൂപയുള്ളൂ.. 

അന്ന് വിശപ്പ് അകറ്റാൻ എന്റെ ശരീരത്തിനു കിട്ടിയ വില എന്താ അറിയോ നിനക്ക് 

50 രൂപ... 



വെറും 50 രൂപക്ക് വേണ്ടി ഞാൻ ഈ ജോലിയിൽ പ്രവേശിച്ചു... 

പിന്നെ പലവർക് ഞാൻ എന്റെ ഈ ശരീരം കാഴ്ച്ച വെക്കുമ്പോൾ വാശിയായിരുന്നു... 

നിന്നോടുള്ള വാശി... ഇന്ന് ഈ മുറിക്കുള്ളിൽ കാമം കത്തുന്നവന്റെ ഒരു ആവേശം തീർക്കാൻ ഉള്ള ഒരു വസ്തു ആയി ഞാൻ മാറിയിരിക്കുന്നു... പിന്നെ എല്ലാ പരാക്രമങ്ങളും കഴിഞ്ഞു കിതപോടെ എന്റെ അരികിൽ നിന്നും മാറി കിടക്കുന്നവരെ കാണുമ്പോൾ ഒരു പുച്ഛം ആണ് വെറുപ്... 

പിന്നെ ഒരു രണ്ടു മൂന്നു വട്ടം തേച്ചുകുളിച് അടുത്ത ആൾക്ക് വേണ്ടി കാത്തിരിപ്പ്.. ഇന്ന് എന്റെ ജീവിതശൈലി ഇതാണ്.... 

ഇടയ്ക്കു തോന്നും എന്തിനാ ഈ വാശി എന്ന് എനിക്ക് ഇനി നഷ്ടപെടാൻ ഒന്നും ഇല്ലാലോ എന്നോർത്ത് എല്ലാം അവസാനിപ്പിക്കാം എന്ന് ഒരു തോന്നൽ.. 

ചിലപ്പോൾ ഇവിടെനിന്നൊരു മോചനം ഒരുപക്ഷേ മരണത്തിലൂടെ മാത്രം ആയിരിക്കും.... 

ദിവ്യ.... മതി 

എന്തേ... നിനക്ക് കേൾക്കുമ്പോൾ തന്നെ അറപ്പ് വരുന്നോ അതോ വിഷമം ആകുന്നോ.. അപ്പോ എന്റെ അവസ്ഥയോ.. 

ദിവ്യാ..

അന്നു നിന്റെ പ്രണയം ഞാൻ മനസിലാക്കിയില്ല... എനിക്ക് നിന്നോട് തോന്നിയത് പ്രണയം അല്ല.. 



നിന്റെ വശ്യമായ സൗന്ദര്യം ആണ് എന്നേ നിന്നിലേക് അടുപ്പിച്ചത്.. കാമ കണ്ണിലൂടെ മാത്രമേ ഞാൻ നിന്നിലേക്ക്‌ നോക്കിയിരുന്നത്... 

പണത്തിനു വേണ്ടി മറ്റൊരുവളെ സ്വന്തമാക്കാൻ നിന്നെ ഇവിടെ ഉപേക്ഷിച്ചപോൾ ഞാൻ അറിഞ്ഞിരുന്നില്ല.. പണത്തിനും കാമത്തിനും അപ്പുറമായിരുന്നു നിന്റെ പ്രണയം എന്ന്.. 

അത്‌ അറിഞ്ഞു വന്നപ്പോഴേക്കും വൈകി... 

അവന്റെ കണ്ണുകളിലെ നീർച്ചാൽ അവൾ കാണാത്ത പോലെ നിന്നു.. 

നിന്നെ ചതിച്ചത്തിനു എനിക്ക് കിട്ടി ശിക്ഷ.. 

മതി വിഷ്ണു.. എനിക്ക് ഒന്നും കേൾക്കണം എന്നില്ല.. ഇപ്പോ നിനക്കു പറയാൻ കാണും നിന്നെ ആരൊക്കെയോ കൂടി ചതിച്ചതും പിന്നെ നിന്റെ വിഷമങ്ങളും.. 

എനിക്ക് അതൊന്നും കേൾക്കാൻ താല്പര്യമില്ല... 

കാരണം അന്ന് നീ ഒന്ന് എന്നെ മനസിലാക്കിയിരുന്നെങ്കിൽ... 

ഈ തെരുവിൽ ഉപേക്ഷിക്കാത്തിരുന്നെങ്കിൽ... 

ഞാൻ രക്ഷപെടുമായിരുന്നില്ലേ.. 

ദിവ്യാ... ഞാൻ... 

വിഷ്ണു... 

നീ ഇപ്പോ നിന്റെ സുഖത്തിനു വേണ്ടി ഒരു ശരീരം തേടി വന്നവൻ ആണ് ഞാൻ ശരീരം അതിനു വേണ്ടി വിൽക്കപെടാൻ വിധിച്ചവളും ആണ്... 

അതുകൊണ്ട് നിന്റെ ആവിശ്യം ഞാൻ നിറവേറ്റിയിരിക്കുന്നു നിനക്ക് ഇവിടെന്നു പോകാം.. 

ദിവ്യാ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടിരുന്നെങ്കിൽ എന്റെ അവസ്ഥ ഒന്ന് മനസിലാകൂ... പ്ലീസ്.. 

എന്ത് മനസിലാക്കാൻ.. 

എന്തായാലും വിധി എന്ന് സമാധാനിക്ക് നീയും..  ഞാൻ എന്റെ ഈ വിധിയിൽ ഉൾക്കൊണ്ട്‌ ജീവിക്കും പോലെ.. 

എന്റെ ഓരോ മോഹങ്ങളും തകർത്തു കളഞ്ഞവന് കാലം കരുതിവെച്ച വിധി.. 

അത്‌ എന്തു തന്നെ ആയാലും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നില്ല... 

നീ പോകു വിഷ്ണു.. എനിക്ക് ഒന്ന് കിടക്കണം. നല്ല ക്ഷീണം.. .. വൈകിട്ടു ഇനിയും ഇതുപോലെ ഉളവരെ സ്വീകരിക്കേണ്ടതാണ്... 

അവൻ ഒന്നും മിണ്ടാതെ വാതിൽ തുറന്നു.. 

വിഷ്ണു ഒന്ന് നിന്നേ... 

അവൻ തെല്ലു സന്തോഷത്തോടെ അവളെ തിരിഞ്ഞു നോക്കി.. 

അതേയ് ഇവിടെ എന്റെ ശരീരത്തിനു ഒരു ന്യായമായ വില ഉണ്ട് ഇപ്പോ.. 

ആദ്യം വാങ്ങിയ 50 രൂപ അല്ല.. 

അത്‌ പുറത്ത് ഏല്പിക്കാൻ മറക്കണ്ട.. പിന്നെ ഇവിടെന്നു തൃപ്തിയോടെ പോകുമ്പോൾ എന്റെ മാറിൽ കുറച്ചു നോട്ടുകൾ തിരുകി വെക്കാറുണ്ട് വന്നവർ.. 

അത്‌ നീ തരണം എന്നില്ല കാരണം നീ ആയി കിട്ടിയ ജോലി അല്ലെ അപ്പോ നീ ബ്രോക്കർ ഫീസ്‌ ആയി കൂട്ടിക്കോ.. 


അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു.. 

ഈ പുഞ്ചിരി എല്ലാവർക്കും ഞാൻ നൽകുന്നതാണ്.. തൃപ്തിയായി ഈ മുറിക്കുള്ളിൽ നിന്നും ഇറങ്ങുമ്പോൾ ഒരു നന്ദി...

അത്‌ നിനക്കും ബാധകമല്ലേ... 

തിരിച്ചു ഒന്നും പറയാൻ ആകാതെ അവൻ ആ മുറി വിട്ടിറങ്ങി... 

അപ്പോഴും അവൾ കേൾക്കുന്നുണ്ടായിരുന്നു.. അപ്പുറത്തെ ഒറ്റ മുറിയിൽ നിന്നുള്ള ശ്രിൽകാല ശബ്ദങ്ങൾ.. 

ഈ ചുവന്നതെരുവിൽ എത്തിപെട്ട ഏത് വ്യക്തികും പറയാൻ ഉണ്ടാകും ഓരോ കഥകൾ. പ്രണയനൈരശ്യമോ ചതിച്ചതോ മാത്രം ആവണം എന്നില്ല പകരം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഥകൾ കൂടി കാണും.. 

The End ...


No comments:

Post a Comment

malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു.....  അവളുടെ കലപില ശബ്ദമില്ലാതെ ...