Tuesday, August 11, 2020

malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം

malayalam love story ഞങ്ങളുടെ പ്രണയം

ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു..... 

അവളുടെ കലപില ശബ്ദമില്ലാതെ വീടാകെ ഉറങ്ങിയത് പോലെ.....  

പ്രണയവിവാഹം ആയിരുന്നു ഞങ്ങളുടേത്.. 

മിക്ക പ്രണയങ്ങളിലെയും പോലെ ജാതിയും മതവുമൊക്കെ ഞങ്ങളുടെ പ്രണയത്തിലും വില്ലൻ വേഷം അണിഞ്ഞപ്പോൾ വീട്ടുകാരെ എതിർത്ത് അവൾക്ക് ഇറങ്ങി വരേണ്ടി വന്നു.. 

പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി രജിസ്റ്റർ ചെയ്തു.... 

അതോടെ ഇങ്ങനെ ഒരു മോളില്ല എന്ന് പറഞ്ഞവർ അവളെ തള്ളി പറഞ്ഞതാണ് .. 


 അന്ന് തൊട്ടു ഇന്നോളം കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളുമായി  അവളെന്റെ കൂടെ ഉണ്ട്.... 

അവളുടെ കുസൃതിയും കുറുമ്പുമായി 

അങ്ങനെ മാസങ്ങൾ കടന്നു പോവുന്നതിന്റെ ഇടയിലാണ്  ഇന്നലെ  അവളെ ഒന്നു കാണണം എന്നും പറഞ്ഞു അവളുടെ അമ്മ വിളിച്ചത്..... 

എനിക്കും അവൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നപ്പോൾ.... കാരണം ഞങ്ങളുടെ ഏക വിഷമം എന്നത്  അവളുടെ അമ്മയുടെ പിണക്കമായിരുന്നു....  അതുമാറി എന്നറിഞ്ഞപ്പോൾ   പിന്നെ ഒട്ടും താമസിച്ചില്ല ഇന്ന്  രാവിലെ  തന്നെ അവളും  ഞാനും കൂടി അവളുടെ വീട്ടിലേക്ക് ചെന്നു ..... 

ഞങ്ങളെ കണ്ടപ്പോൾ ആ അമ്മയുടെ മുഖത്തു വിടർന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തത് ആയിരുന്നു..... 

രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു.... 

ഞങ്ങളോട് ഉള്ള എതിർപ്പും വെറുപ്പും ഒക്കെ മകളോടുള്ള  വാത്സല്യത്തിൽ അലിഞ്ഞു പോയിരുന്നുവെന്ന്  

ആ അമ്മയുടെ കണ്ണുകളിൽ നിന്നെന്നിക്ക് വായിച്ചെടുക്കാ മായിരുന്നു.... 

ഞങ്ങളെ സന്തോഷത്തോടെ അവർ സ്വീകരിച്ചു....  

പിന്നെ വിശേഷം പറച്ചിലുകളും പരാതികളും പരിഭവങ്ങളും ഒക്കെ കൈമാറി സമയം പോയപ്പോൾ ആണ് അവളെ കുറച്ചു ദിവസം ഇവിടെ നിർത്തിക്കൂടെ എന്നമ്മ ചോദിച്ചത്.... 


അത് കേട്ടപ്പോൾ പിന്നെ  മറുത്തൊന്നും പറയാൻ എനിക്കായില്ല..... 

അങ്ങനെ അവളെ അവിടെ നിർത്തി ഞാൻ ഇങ്ങ് പോന്നു...

 അവർ അമ്മയും മകളും തമ്മിൽ എല്ലാം പരിഭവങ്ങളും  സംസാരിച്ചു സമാധാനമാവട്ടെ അതിനിടയിൽ ഞാൻ വേണ്ടെന്ന്  തോന്നി പോന്നതാണ്..... 

പക്ഷേ വന്നപ്പോൾ തൊട്ടു എന്തോ ഒറ്റക്ക് ആയത് പോലെ ഒരു തോന്നൽ..... 

അവൾ പോയതിൽ പിന്നെ അനക്കം ഇല്ല അല്ലേടാ എന്ന അമ്മ കൂടി പറഞ്ഞതോടെ അമ്മയ്ക്കും അവൾ പോയതിൽ നല്ല വിഷമം ഉണ്ടെന്ന് മനസിലായി..  

വന്നു കേറിയ അന്നാളു തൊട്ടു എന്നെ കുറ്റം പറഞ്ഞും കളിയാക്കിയും  ഓരോരോ പൊട്ടത്തരങ്ങൾ പറഞ്ഞു ചിരിപ്പിച്ചും അമ്മയുടെ പിന്നാലെ നടന്നിരുന്നവൾ ആണ്....  അതുകൊണ്ട് തന്നെ അവൾ പെട്ടെന്ന് പോയപ്പോൾ എന്തോ ഒരു ശൂന്യത അമ്മയ്ക്കും തോന്നിക്കാണും..  

അന്ന് രാത്രി അവളോട്‌  ഫോണിൽ കുറെ സമയം സംസാരി ച്ചെങ്കിലും എനിക്കെന്തോ തൃപ്തിയായില്ല..  നാളെ അവളെ പോയി കൂട്ടികൊണ്ടു വരാം എന്ന് തന്നെ തീരുമാനിച്ചു കൊണ്ട് 

 ഫോണിൽ പാട്ടു കേട്ട് കിടന്നു എപ്പോഴോ ഉറങ്ങി പോയി.... 

എന്നും   രാവിലെ അടുക്കളയിൽ അരിയോടും പച്ചക്കറികളോടും ഉള്ള അവളുടെ  മൽപ്പിടുത്തതിന്റെ ബഹളം കേട്ടു  ഉണർന്നിരുന്ന എനിക്കെന്തോ ഇന്ന്  അതൊക്കെ കേൾക്കാതെ   എഴുന്നേറ്റപ്പോൾ ഒരു ഉഷാർ ഇല്ലാത്തത് പോലെ തോന്നി ....

അവളെ ഫോൺ എടുത്തു വിളിച്ചിട്ട് അവളൊട്ട്  കോൾ എടുത്തതുമില്ല.....

എന്തായാലും ഉച്ചയോടെ അങ്ങോട്ട്‌ ചെല്ലാം  എന്ന് കരുതി എഴുന്നേറ്റു കുളിയും രാവിലത്തെ കഴിപ്പുമൊക്ക കഴിഞ്ഞു റെഡിയായി വന്നപ്പോളേക്കും മുറ്റത്ത്‌ ഒരു ഓട്ടോ വന്നു നിന്നു.... 

ഞാൻ നോക്കുമ്പോൾ ഓട്ടോയിൽ നിന്നും കലിതുള്ളി അവൾ ഇറങ്ങി വരുന്നുണ്ട്.... 

"എന്താടി എന്തുപറ്റി എന്താ നീ പോന്നത് എന്ന എന്റെ ചോദ്യം കേട്ടു ഉണ്ടക്കണ്ണു മിഴിച്ചു  എന്നെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് അവൾ അകത്തേക്കു കേറി പോയി...... 


ശ്ശെടാ ഇനി അമ്മയും ഇവളും തമ്മിൽ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ..  

അതോ അവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കാണുമോ....  എന്താണാവോ ഇനി നടന്നത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടു ഇരിക്കുബോൾ ആണ് അവളുടെ അമ്മയുടെ കോൾ വന്നത്..... 

"മോനെ അവൾ അങ്ങ് എത്തിയോ ഇവിടുന്നു രാവിലെ പോന്നിട്ടുണ്ട്.... 

"ഹാ വന്നമ്മേ..  എന്താ അമ്മേ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ ആളാകെ ദേഷ്യത്തിൽ ആണ് വന്നു കേറിയത്.... 

"ഒരു പ്രശ്നവും ഉണ്ടായില്ല..  അവൾക്ക് നിന്നെയും കാണാതെ ഇരിക്കാൻ വയ്യ അത്രതന്നെ.. 

വന്നപ്പോൾ തൊട്ട് തുടങ്ങിയതാണ് അവൾ ഇല്ലാത്ത കൊണ്ട് നീയും അമ്മയും വിഷമിക്കും അത് ചെയ്തു കാണില്ല ഇത് ചെയ്തു കാണില്ല  ഞാൻ ഇല്ലെങ്കിൽ അവിടെ ഒന്നും നടക്കില്ല എന്നൊക്ക പറഞ്ഞു പോന്നതാണ്..... 

അതുകേട്ടപ്പോൾ എനിക്ക് ചിരി വന്നു.... 

"ശെരിയമ്മേ ഞാൻ വിളിക്കാം എന്നും പറഞ്ഞു ഞാൻ കോൾ കട്ട്‌ ചെയ്തു....

അമ്പടി കള്ളി ആള് കൊള്ളാം  എന്താ പെട്ടെന്ന് വന്നതെന്ന് ഞാൻ  ചോദിക്കാതെ ഇരിക്കാനുള്ള അഭിനയം ആയിരുന്നപ്പോൾ വന്നപ്പോൾ കാണിച്ച ദേഷ്യം..... 

നിന്നെ ഞാൻ ശെരിയാക്കി തരാം എന്നും പറഞ്ഞു ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ആൾ അടുക്കളയിൽ ഉണ്ടായിരുന്നു..

"ഞാൻ ഒരു ദിവസത്തേക്ക് ഒന്ന് മാറി നിന്നപ്പോൾ കണ്ടില്ലേ അടുക്കളയുടെ കോലം.. 

അമ്മയും മോനും രണ്ടും കണക്കാണ്  ഒരു ഉത്തരവാദിത്തവും ഇല്ല എന്നൊക്കെ പറഞ്ഞു കൊണ്ട് അവൾ പത്രങ്ങളൊക്കെ കഴുകി അടുക്കി വെക്കുകയായിരുന്നു.. 


എല്ലാം കേട്ടു ചിരിച്ചു കൊണ്ട് അമ്മയും അടുത്തുണ്ട്.... 

എന്നെ കണ്ടതും അവൾക്കെന്ത് പറ്റി എന്ന് അമ്മ ആംഗ്യത്തിൽ ചോദിച്ചു.. 

ഒന്നും മിണ്ടണ്ട അമ്മയോട് അവിടുന്നു  മാറിക്കോളാൻ  പറഞ്ഞു..... അമ്മ അടുക്കളയിൽ നിന്നും ഇറങ്ങി അപ്പുറത്തെ വീട്ടിലേക്ക് പോയി.. അമ്മ പോയതും  ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.....

"ഡി എന്തുപറ്റി എന്താ നീ പെട്ടെന്ന് പോന്നത്.. 

"ഓ അപ്പോൾ ഞാൻ ഇപ്പോൾ വന്നത് നിങ്ങൾക്ക് ഇഷ്ടമായില്ലേ.. 

"ഹേ അങ്ങനെ അല്ല പറഞ്ഞത് രണ്ടു ദിവസം നിന്നിട്ട് പോന്നാൽ പോരായിരുന്നോ..  എനിക്ക് സമാധാനവും കിട്ടിയേനെ.. 

"ഓഹോ അപ്പോൾ ഇത്രയും കാലം ഞാൻ സമാധാനക്കേട് ആയിരുന്നല്ലേ....  എനിക്കറിയാം നിങ്ങൾ ഇത് പറയുമെന്ന് ഇനി ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല ഞാൻ എന്റെ വീട്ടിലേക്ക് പോവാണെന്നു പറഞ്ഞു കൊണ്ടവൾ റൂമിലേക്ക് പോയി ബാഗ് ഒക്കെ എടുത്തു.....

"ഇനി ഞാൻ ഒരിക്കലും തിരിച്ചു വരില്ല

എന്നും പറഞ്ഞവൾ ബാഗും പിടിച്ചു നിൽപ്പായി.. 

"ഡി നിന്റെ ഫോണും കൂടി എടുത്തോണ്ട് പോ എന്നും പറഞ്ഞു ഞാൻ ചിരിച്ചു..  

അത് പറഞ്ഞപ്പോളേക്കും ബാഗ് എന്റെ നേരെ പറന്നു വരുന്നത് ആണ് ഞാൻ കണ്ടത്....

"ഓഹോ അപ്പോൾ എന്നെ പറഞ്ഞു വിട്ടിട്ട് സുഖിച്ചു ജീവിക്കാമെന്ന് നിങ്ങൾ വിചാരിച്ചല്ലേ നടക്കില്ല മോനെ അങ്ങനെ ഇപ്പോൾ ഞാൻ പോവുന്നില്ല.... 

അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു..... 

"ഡി പൊട്ടിക്കാളി എനിക്ക് അറിയാം നീ പോവില്ലെന്ന്....  രണ്ടു ദിവസം അമ്മയോടൊപ്പം നിൽക്കണം എന്ന് പറഞ്ഞു അവിടെ നിന്നിട്ട് എന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത കൊണ്ടല്ലേടി രാവിലെ തന്നെ തിരിച്ചു വന്നത്..... 

നിന്റെ അമ്മ എന്നെ വിളിച്ചു എല്ലാം  പറഞ്ഞിരുന്നു.. 

അത് കേട്ടവൾ ഒന്ന് ചമ്മി.. 


"അയ്യാ അത് നിങ്ങളെ കാണാതിരിക്കാൻ പറ്റാത്ത കൊണ്ടല്ല    ഇവിടത്തെ എന്റെ അമ്മയെ കാണാതെ ഇരിക്കാൻ പറ്റാത്ത കൊണ്ടാണ്..... 

"ഉവ്വ ഉവ്വേ.. 

"അല്ല നിങ്ങൾ എങ്ങോട്ട് ആണ് ഈ ഒരുങ്ങി കെട്ടി പോവാൻ നിന്നത്.. 

"അതുപിന്നെ ഒരു പെണ്ണ് കാണാൻ.... 

"ഓഹോ എന്നിട്ട് കാണാൻ പോവുന്നില്ലേ.. 

"ഇല്ല അതിന് മുൻപ് പെണ്ണ് ഇങ്ങ് വന്നു എന്നും പറഞ്ഞു കൊണ്ട് അവളെ ഞാൻ  വട്ടം ചുറ്റിപ്പിടിച്ചു  എന്നിലേക്ക് ചേർത്തു....

"എനിക്കറിയാം ഇച്ചായാ നിങ്ങൾക്കും എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് അതുകൊണ്ടാണ് ഞാൻ ഇങ്ങ് പോന്നത്..... 

പിന്നെ അമ്മയോട് രണ്ടു ദിവസം ഇവിടെ വന്നു നിൽക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു ഒരു കുസൃതി ചിരി അവൾ ചിരിച്ചു.... 

"അതെന്തായാലും നന്നായി.... 

അതേ  ഇന്നലത്തെയും ഇന്ന് രാവിലത്തേയും  ചേർത്ത്  പലിശ സഹിതം ഇപ്പോൾ തരട്ടെ എന്നും പറഞ്ഞു  ഞാൻ അവളെ ഉമ്മ വെക്കാൻ ഒരുങ്ങിയതും 

"ദേ അമ്മ വരുന്നു എന്നും പറഞ്ഞെന്നെ തള്ളി മാറ്റി ചിരിച്ചു  കൊണ്ട് അവൾ റൂമിലേക്ക് ഓടി.....

എന്നിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടർത്തി കൊണ്ട്  അവളുടെ കൊലുസ്സിന്റെ നാദം അവിടാകെ നിറയുക യായിരുന്നു ....

ഇതാണ് ഞങ്ങളുടെ പ്രണയം... 

എന്നും എന്തെങ്കിലും ഒക്കെ പറഞ്ഞു വഴക്കിടുമെങ്കിലും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ഞങ്ങൾക്ക് ആവില്ല..  ഒരുപക്ഷേ ആ കൊച്ചു കൊച്ചു വഴക്കിലും പിണക്കത്തിലും ഇണക്കത്തിലും ഒക്കെയാവും ഞങ്ങളുടെ പ്രണയവും ഒളിഞ്ഞിരിക്കുന്നത്.....

(സ്നേഹപൂർവ്വം... 💕ശിവ 💕) 

Monday, August 10, 2020

malyalam story നാലു കത്തുകൾ...

 നാലു കത്തുകൾ... 



കതകിൽ പതിപ്പിച്ചിരുന്ന കത്ത് ഇപ്രകാരമായിരുന്നു 

പ്രിയപ്പെട്ട മീര, 

ഞാൻ ആദ്യമായും അവസാനമായും പ്രണയിച്ചു എന്നു കരുതുന്നുവെങ്കിൽ അതു നിന്നെ മാത്രമാണ്.. 

നിന്നെപരിചയപെട്ടതു എന്നാണെന്നു ഇന്നും ഞാൻ ഓർക്കുന്നു... ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കു നിന്നെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ അതു കള്ളമാണ്.. 

ഒരു ആദ്യ കാഴ്ച പ്രണയം നമുക്കിടയിൽ ഉണ്ടാരുന്നില്ല.. നിനക്കിപ്പോഴും പ്രണയമില്ല എന്നോട്.. 

എനിക്കറിയാം.. 

അന്ന് ഒരു സൗഹൃദത്തിനപ്പുറത്തേക്കു നമ്മുടെ ബന്ധം വളരില്ലെന്ന് നീ പറഞ്ഞ വാക്കുകൾ എന്നെ മുറിവേല്പിച്ചിരുന്നു.. 

അതിന്റെ പേരിൽ ഞാൻ സൃഷ്‌ടിച്ച ബോധപൂർവമായ  വഴക്കുകൾ എല്ലാം.. 

പിന്നീട് നമ്മൾ മിണ്ടിയിട്ടില്ല.. നഷ്ടബോധം എനിക്കായിരുന്നു.. 

എന്റെ തെറ്റിലൂടെ  ഞാൻ നഷ്ടമാക്കിയ നിന്റെ സൗഹൃദം.. അതിന്റ വില ഞാൻ ഇപ്പോൾ മനസിലാക്കുന്നു... 

ഒരുപക്ഷെ നീ ഉണ്ടായിരുന്നെങ്കിൽ ഈ കത്ത് പോലും എനിക്കു എഴുതാതെ കഴിക്കാമായിരുന്നു.. 

മംഗളാശംസകൾ... 

കത്തിന്റെ മറുവശത്തു ടേബിൾ എന്നു സൂചിപ്പിച്ചിരുന്നു.. 

രണ്ടാമത്തെ കത്ത് ടേബിളിൽ നിന്നും കണ്ടെടുത്തു.. 

സ്നേഹം നിറഞ്ഞ ചേച്ചി, 

രക്ത ബന്ധത്തേക്കാൾ വലിയ വില സ്നേഹബന്ധത്തിനു ഉണ്ടെന്നു എന്നെ ഇന്നും തോന്നിപ്പിക്കുന്നതിനു.. 

ഒന്നും ആവശ്യപ്പെടാതെ എന്റെ കാര്യങ്ങൾ  ഞാൻ അറിയാതെ ഭംഗിയാക്കിയതിനു.. 


പലപ്പോഴും അതെന്നെ വീർപ്പു മുട്ടിച്ചിരുന്നു.. എങ്ങനെ ഇതിനൊക്കെ പ്രത്യുപകാരം ചെയ്താൽ മതിയാകുമെന്നു ഞാൻ വേദനയോടെ ഓർത്തിരുന്നു. 

ഞാൻ ചെയ്തതൊക്കെയും നിസ്സാരമെന്ന് തിരിച്ചറിയുന്നു.. 

തിരിച്ചു സ്നേഹം പോലും പ്രതീക്ഷിക്കാത്ത മഹത്തായ വ്യക്തിത്വം ആണ് നിങ്ങൾ... 

നന്ദി ചേച്ചി.. 

സ്നേഹത്തോടെ സ്വന്തം അനുജൻ.. 

ബാക്കി ഡയറിയിൽ.. 

അയാൾ ഡയറി കയ്യിലെടുത്തു അതിൽ നിന്നും മൂന്നാമത്തെ കത്ത് താഴെ വീണു. 

ഡിയർ  ഫ്രണ്ട്, 

നമുക്കിടയിൽ പ്രൊഫഷണൽ ആയി മത്സരം നിലനിന്നിരുന്നു.. ഞാൻ ഒരിക്കലും നിന്നെ പരാജയപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ല.. 

പക്ഷേ ജയം കാംഷിച്ചിരുന്നു.. ജയം മാത്രം... 

എന്നാൽ എന്റെ പരാജയം മാത്രം സ്വപ്നം കണ്ട നിനക്ക്,  ലക്ഷ്യം പരാജയം മാത്രമായി... പിന്നെങ്ങനെ നിനക്ക് എന്നിൽ വിജയം കണ്ടെത്താനാണ്.. 

ഇനിയെങ്കിലും മനസിലാക്കി പ്രവർത്തിക്കുക.. 

വിജയാശംസകൾ 

..

അവസാനത്തേത് എന്റെ ശരീരത്തിൽ ആണ്.. 

പിറ്റേന്ന് പത്രങ്ങളിൽ ചെറിയ കോളം വാർത്ത ഇപ്രകാരമായിരുന്നു.. 

യുവ ബിസിനസ്സ്മാൻ  ഗൗതം ആത്മഹത്യാ ചെയ്തു.. 

ബോഡിയിൽ നിന്നും കണ്ടെടുത്ത ആത്‌മഹത്ത്യ കുറിപ്പിൽ തന്റെ മരണത്തിന് ആരും  തന്നെ ഉത്തരവാദികളല്ല എന്നു രേഖപ്പെടുത്തിയിരുന്നു....

Malayalam Love Story പ്രിയതമയുടെ പൂചെണ്ട്

പ്രിയതമയുടെ പൂചെണ്ട്

  __________________


Malayalam Love Story പ്രിയതമയുടെ പൂചെണ്ട്


അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനു വീണ്ടും പ്രിയയെ കണ്ടുമുട്ടുന്നത്..

ദൂരെ നിന്നും അവളെ കണ്ടപ്പോഴെ വിനു പ്രിയക്കരികിലേക്കോടിയെത്തി ,ആദ്യമവളൊന്ന് ഞെട്ടിയെങ്കിലും പുഞ്ചിരിച്ചുകൊണ്ട് പ്രിയ അവന് മുമ്പില്‍ നിന്നു.

"നീയെന്താ വിനു ഇവിടെ.."

"ഞാന്‍ നിന്നെ തേടി വന്നതാ പ്രിയാ"

പിന്നീട് ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ ദീര്‍ഘനേരത്തെ നിശബ്ദത അവര്‍ക്കിടയില്‍ തളംകെട്ടി നിന്നു..

"നമുക്കൊന്ന് നടന്നാലോ.."

"അതിനെന്താ വിനൂ വരൂ.."

വിനുവും പ്രിയയും ഒന്നും മിണ്ടാതെ വിജനതയിലൂടെ മുമ്പോട്ട് നീങ്ങുമ്പോള്‍ അവരുടെ രണ്ട് പേരുടെയും ഹ്ര്ദയം ഒരുപോലെ മിടിക്കുന്നുണ്ടായിരുന്നോ..?

ഒരുകാലത്ത് ഒരുമിച്ച് രചിച്ച പ്രണയഗീതങ്ങള്‍ ഇന്ന് രണ്ട് ധ്രുവങ്ങള്‍ക്കപ്പുറമെവിടെയോ ആരും കേള്‍ക്കാതെ തേങ്ങുന്നുണ്ടാവാം..

"പ്രിയാ... നീ ഓര്‍ക്കുന്നുണ്ടോ.. അന്ന് ഞാന്‍ നിന്‍റെ കഴുത്തില്‍ താലിചാര്‍ത്തിയപ്പോള്‍  ആദ്യമായ് നീയെനിക്ക് നല്‍കിയ സമ്മാനം.."

മൌനത്തെ ഭേതിച്ചുകൊണ്ട് വിനു  സംസാരത്തിന് തുടക്കമിട്ടു,

"വിനൂ..ഈ കുഞ്ഞു പനിനീര്‍ക്കൊമ്പാണ് എന്‍റെ പ്രണയസമ്മാനം. ഇത് ഈ വീട്ടുമുറ്റത്ത് തളിര്‍ത്ത് വളരണം അതില് വിരിയുന്ന പനിനീര്‍പുഷ്പങ്ങള്‍കൊണ്ടായിരിക്കണം നീ എന്‍റെ കല്ലറക്ക് മുകളില്‍ ഓരോ ദിവസവും പൂ ചെണ്ടുകള്‍ വെക്കേണ്ടത്"

പ്രിയ മിഴികള്‍ തുടച്ച് അവനെ നോക്കി ചെറുതായൊന്ന് ചിരിച്ചു..

"ഇന്ന് അവ ഒരുപാട് തളിര്‍ത്തിരിക്കുന്നു പ്രിയാ.. പക്ഷെ കൂട്ടിന് നീ ഇല്ലെന്ന് മാത്രം"

"ഇനിയും നീ എന്നെ ഓര്‍ത്ത് ജീവിതം നശിപ്പിക്കരുത്...മറ്റൊരു വിവാഹം കഴിക്കണം "

"ഇല്ല പ്രിയ ഒരിക്കലുമില്ല മരണം വരെ  എന്‍റെ കൂട്ടിന് നീ നല്‍കിയ ഓര്‍മകളും ആ കുഞ്ഞു പനിനീര്‍ പുഷ്പങ്ങളുമുണ്ട്.

നിന്നെയൊന്ന് ചുംമ്പിക്കണമെന്ന് തോന്നുമ്പോള്‍,.ആ പൂക്കളില്‍ ഞാന്‍ പതിയെ ചുണ്ടമര്‍ത്തും

പരിഭവങ്ങളും കണ്ണീരും ദുഃഖവും അവകള്‍ക്ക് കീഴെ ഞാന്‍ മറ ചെയ്യും

അങ്ങനെ എല്ലാം എല്ലാം എനിക്ക് നീ തന്ന ആ പ്രിയപ്പെട്ട സമ്മാനമാണ് പ്രിയേ..ഇന്ന് ആകെയുള്ളത്"

വിനുവിന്‍റെ കണ്ഠമിടറി ..അവന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി..

വിനുവും പ്രിയയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പ്രിയയുടെ വീട്ടുകാര്‍ക്ക് വിനുവുമായുള്ള ബന്ധത്തില്‍ ഒട്ടും താല്‍പര്യമില്ലാത്തത് കാരണം പണവും സ്വത്തും എല്ലാം ഇട്ടെറിഞ്ഞ് അവള്‍ വിനുവിനൊപ്പം ഇറങ്ങി വന്നു.

പക്ഷെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടുതുടങ്ങിയപ്പോഴാണ് പ്രിയക്ക് മനസിലായത് പ്രണയമെന്ന ലഹരിയായിരുന്നില്ല ജീവിതമെന്ന്.

ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രിയക്ക് ആ നാലുമുറിയുള്ള കൊച്ചുവീടിനെയും വയസ്സായ വിനുവിന്‍റെ അമ്മയെയും അസഹ്യമായി മാറി..

അവളുടെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞിട്ടുപോലും വിനു പ്രിയയെ നെഞ്ചോട് ചേര്‍ത്ത് പ്രണയിക്കുകയായിരുന്നു.

ഒരുകാലത്ത് അവന്‍റെ സ്നേഹാത്മാവിലാഴ്ന്നിറങ്ങിയവള്‍ ഇന്ന് പല കുറ്റങ്ങളും അവന്‍റെ മേല്‍ കുടഞ്ഞിട്ട് പതിയെ പതിയെ അകലം പാലിച്ചു തുടങ്ങി...

അവളുടെ സ്നേഹ സാമീപ്യമില്ലാതെ അവന്‍ വീര്‍പ്പ്മുട്ടി...

പിന്നീടെപ്പഴോ കാരണങ്ങളുണ്ടാക്കി വിനുവിനെ ഉപേക്ഷിച്ച് വീട്ടുകാരുടെ അരികിലേക്കവള്‍ തിരിച്ചുപോയത് മുതല്‍ വിനുവിന്‍റെ ലോകം ശൂന്യമായിരുന്നു..

"പ്രിയാ.. നീ ഇല്ലാത്ത ഒരോ രാവും ഞാന്‍ തള്ളി നീക്കിയതെങ്ങനെയായിരിക്കുമെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..."

പ്രിയ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.. 

ഞാന്‍ കൂടെയുള്ളപ്പോള്‍ അവനെന്ത് മാത്രം സന്തോഷിക്കുന്നു.!

ഇത്രമേല്‍ ആഴമേറിയ അവന്‍റെ പ്രണയത്തെയാണല്ലോ അന്ന് ഇട്ടെറിഞ്ഞ് അവന്‍റെ ഹ്യദയത്തില്‍ നിന്നും ഞാന്‍ പടിയിറങ്ങിയത്..

ഇന്ന് തന്നെകുറിച്ച് അവനെന്താണ് ധരിച്ച് വെച്ചിരിക്കുന്നത്.?

ഞാന്‍ അവനെ മറന്നുകൊണ്ട് സുഖമായി ജീവിക്കുന്നെന്നോ..?

എല്ലാം എന്‍റെ മാത്രം തെറ്റാണ് പണമില്ലാത്ത ജീവിതം ദുസ്സഹനമായിരിക്കുമെന്ന് ചിന്തിച്ച എന്‍റെ മനസിന്‍റെ പിഴവ്..!

ഇനിയൊരിക്കലും തിരുത്തിയെഴുതാന്‍ കഴിയാത്ത പിഴവ്..!

പണംകൊണ്ട് എന്ത് നേടാമെന്ന വ്യമോഹം തെറ്റായിരുന്നെന്ന് പിന്നീടുള്ള തന്‍റെ ജീവിതം വരച്ചുകാട്ടുകയായിരുന്നു..

ബിസ്സിനസ്സുകാരനായ സുമുഖനും സുന്ദരനുമായ ഭര്‍ത്താവ്.. സ്വത്ത്, ഫ്ലാറ്റ് അങ്ങനെയെല്ലാംകൊണ്ടും ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം..

പക്ഷെ, പിന്നീടാണ് ഞാന്‍ മനസിലാക്കിയത് ഞങ്ങളുടെ ജീവിതത്തിനിടയില്‍ സ്നേഹം മാത്രമുണ്ടായിരുന്നില്ലെന്ന്..

താന്‍ കിടപ്പറയിലെ യന്ത്രം മാത്രമാണോയെന്ന് വരെ ചിന്തിച്ച് പോവാറുണ്ട്..പൂര്‍ണതയിലെത്താന്‍ കഴിയാതെ വീര്‍പ്പ് മുട്ടിയ ജീവിതം...

വിനു തന്‍റെ ജീവിതത്തെ എത്രമാത്രം സാധ്വീനിച്ചിരുന്നെന്ന് കാലം മനസിലാക്കി തന്ന നിമിഷങ്ങളായിരുന്നു......

"ഇനിയെങ്കിലും എല്ലാം ഉപേക്ഷിച്ച് എന്‍റെ കൂടെ വന്നൂടെ"  എന്ന ചോദ്യം കേട്ടായിരുന്നു അവള്‍ ചിന്തകളില്‍ നിന്നും തിരികെ വന്നത്..

"ഇല്ല വിനൂ .. ഞാന്‍ ചെയ്ത തെറ്റിന് ഞാന്‍ അനുഭവിച്ചേ തീരൂ..അതെന്‍റെ മാത്രം വിധിയാണ്.."

വേനല്‍ കാറ്റില്‍ പാറിപറക്കുന്ന മുടി ഒതുക്കി നിര്‍ത്തി,  യാത്ര ചോദിച്ച് പോവാനൊരുങ്ങിയ അവളുടെ മുമ്പില്‍ മുട്ടു കുത്തിക്കൊണ്ട് വിനു അപേക്ഷയോടെ പറഞ്ഞു..

"ഒരിക്കല്‍ കൂടി .. ഒരിക്കല്‍ കൂടി മാത്രം  അല്‍പ നിമിഷ നേരത്തേക്കെങ്കിലും നീ എന്‍റെ കൂടെ വരണം പ്രി പ്ലീസ്"

അവന്‍ പറഞ്ഞത് കേട്ട്  അവള്‍ തെല്ലൊന്ന് പതറിയെങ്കിലും അവനോടുള്ള പ്രണയം മനസിലെവിടെയോ അഗാധമായി പതിഞ്ഞത് കാരണം മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല..

അവര്‍ രണ്ട്പേരും അകന്നുപോയ പ്രണയത്തിന്‍റെ തുരുത്തില്‍ ഒരിക്കല്‍കൂടി ഇണപ്രാവുകളായ് പറന്നു നടന്നു...

ഒരുമിച്ചുനടന്ന വഴിയോരവും , മരചുവടുകളും ഒരിക്കല്‍ കൂടി തീവ്രപ്രണയത്തിന്‍റെ സാക്ഷികളായി മാറി..

അവസാനം പ്രാണവേദനയോടെ ഇരുഹ്യദയങ്ങളും യാത്ര പറഞ്ഞ് പിരയുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാന്‍ മറന്നില്ല..

ബസ്സിലിരുന്ന് മിഴിതുടച്ചുകൊണ്ട് രാവിലെ വാങ്ങിയ പത്രം നിവര്‍ത്തി വാഴിക്കാന്‍ തുനിയവെയാണ് ആ വാര്‍ത്ത അവളുടെ കണ്ണിലുടക്കിയത്..

 നടുക്കത്തോടുകൂടി ഒരു നോക്ക് മാത്രമേ അവള്‍ക്കതിലേക്ക് നോക്കാന്‍ സാധിച്ചിരുന്നുള്ളൂ..

പത്രം നിലത്തിട്ട് ഒരു ഭ്രാന്തിയെപ്പോലെ അവളോടി..

ഒരുനേര്‍ത്ത തേങ്ങലോടെ വിനുവിന്‍റെ വീട്ടുമുറ്റത്തെത്തിയതും

അലറിക്കരഞ്ഞുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ പ്രിയ ഓടി വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ കണ്ടത് തന്‍റെ പ്രാണനേക്കാള്‍ തന്നെ ജീവനേക്കാള്‍ സ്നേഹിച്ച വിനു വെള്ളതുണിയില്‍ നിശ്ചലമായി പുഞ്ചിരിച്ചു കിടക്കുന്ന വിനുവിനെയാണ്..

അവന്‍റെ തൊട്ടരികില്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് അമ്മ ഇരിക്കുന്നു..

"ഭ്രാന്തായിരുന്നു..ഒടുവില്‍ ഇങ്ങനെയൊരു കടുംകയ്യ് ചെയ്യുമെന്നാരറിഞ്ഞു. എല്ലാം ആ പെണ്ണിനെ പറഞ്ഞാ മതി..എന്നിട്ട് കരഞ്ഞുകൊണ്ട് വന്നേക്കുന്നത് കണ്ടില്ലേ.ഇത്രയും കാലം എവിടാര്‍ന്നു"

ആള്‍കൂട്ടത്തില്‍ നിന്നും ആരോ ഒരാള്‍ ഈര്‍ശ്യതയോടെ പറഞ്ഞു..

അതെ..ഞാന്‍ കാരണമാണ് എന്‍റെ വിനു....

ഈ കാഴ്ച കാണാനായിരുന്നോ അവന്‍ എന്നെ തേടി വന്നത്.. 

ഇത്രനേരവും ഞാന് കണ്ടത് ദേഹം വിട്ട അവന്‍റെ ആത്മാവിനെയായിരുന്നോ.?

ഒരുതരം മരവിപ്പോടെ അവള്‍ വിനുവിന്‍റെ കാലിനരികെയിരുന്നു..

കണ്ണീരുകൊണ്ട് പാപക്കറ തീര്‍ക്കുന്നപ്പോലെ..!

"പ്രിയാ.!" അവള്‍ പതിയെ തലയുയര്‍ത്തി നോക്കി. വിനുവിന്‍റെ സുഹ്യത്ത് അരുണാണ്..അവന്‍റെ കയ്യിലെ ഒരു തുണ്ട് പേപ്പര്‍ അവള്‍ക്ക് നേരെ നീട്ടിയിട്ട് അവന്‍ പറഞ്ഞു..

"വിനുവിന്‍റെ റൂമില്‍ നിന്ന് കിട്ടിയതാ വായിച്ചപ്പോള്‍ നിനക്കുള്ളതാണെന്ന് മനസിലായി"

അവളത് വാങ്ങി പതിയെ നിവര്‍ത്തി വായിച്ചു.

"പ്രിയാ..നീ കൂടെയില്ലാത്ത ഈ ജീവിതം എനിക്ക് മടുത്തു..

നിന്‍റെ സാമീപ്യം അതില്ലാത്ത പകലും രാവും എനിക്ക് നല്‍കുന്നത് വിരസതയേറിയ ജീവിതമാണ്..

ഞാന്‍ പോവുന്നതിന് മുമ്പ് ഒരുകാര്യം നീ എനിക്ക് സാധിച്ച് തരണം..

വടക്കെ മുറ്റത്തെ വരിക്കപ്ലാവിന്‍റെ എതിര്‍വശത്ത് നമ്മളന്ന് നട്ട പനിനീര്‍ചെടിയില്‍ ഇന്ന് ഒരുപാട് പൂക്കള്‍ വിരിഞ്ഞു കിടപ്പുണ്ട്..ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ അവ എന്‍റെ കല്ലറയ്ക്ക് മുകളില്‍ നീ വെക്കണം..

എന്നിലൂടെ നീ നിറവേറ്റാന്‍ ആഗ്രഹിച്ച ആഗ്രഹം നിന്നിലൂടെ എനിക്ക് നിറവേറ്റണം ..  സ്നേഹം കൊണ്ട് ഭ്രാന്തായ ഈ ഭ്രാന്തന്‍റെ ഈ ഒരാശയെങ്കിലും നീ എനിക്ക് നിറവേറ്റിതരില്ലേ.."

പെയ്തിറങ്ങിയ മിഴികള്‍ തുടച്ച് അവള്‍ അവന്‍റെ കല്ലറയ്ക്കരികിലേക്ക് നടന്നു നീങ്ങുമ്പോള്‍ അവന്‍റെ പ്രണയം മഴതുള്ളികളായ്കൊണ്ട് അവളെ പുണര്‍ന്ന്കൊണ്ടിരിക്കുന്നുണ്ടായിരുന്നു അപ്പോള്‍..!

===============

രചനഃ നഹല നഹു 

Sunday, August 9, 2020

malayalam story ഭാമ

 ഭാമ

* * * *

malayalam story  ഭാമ

"വേറെ ഒരു പണീം കിട്ടീല്ലേ നിനക്ക്... ഇമ്മാതിരി പണിക്കൊക്കെ പോയാ നാട്ടാര് എന്തൂട്ടാ പറയാ" 

പാൻ്റും ഷർട്ടുമിട്ട് അരയിലെ തോർത്ത് മുറുക്കിക്കെട്ടുന്ന ഭാമയെ നോക്കി പറഞ്ഞു കൊണ്ടാണ് ജോസഫേട്ടൻ കയറി വന്നത്.

ജോസേട്ടനോ..... കേറി വാ.... അവൾ ചിരിച്ചു..


ആരാ ഭാമേ.... അകത്തുനിന്ന് ശബ്ദം ഉയർന്നതും അയാൾ അവിടേക്ക് ചെന്നു.

ഞാനാടാ ദേവാ..... അല്ല ഇവളെ ഈ പണിക്ക് വിടണോ, കാലം വല്ലാത്തതാ.... അയാൾ കസേരയിലേക്കിരുന്നു.


അതിന് മറുപടിയായി അയാളെ നോക്കി പുഞ്ചിരിച്ച് ഷർട്ടിൻ്റെ കൈ ഒന്നു കൂടി ചുരുട്ടി വച്ച് അവൾ  കട്ടിലിൽ കിടക്കുന്ന ദേവൻ്റെ മുഖത്തേക്ക് തല കുനിച്ചു... അവളുടെ താടിത്തുമ്പിലൊന്ന് തട്ടി നെറുകിൽ ഒരുമ്മ നൽകി ദേവൻ...

പോയിട്ട് വരാട്ടോ ,, പിന്നേയ് ഇന്നലത്തെപ്പോലെ വിശപ്പില്ലന്ന് പറഞ്ഞ് ചോറുണ്ണാതിരിക്കരുത്. ദേവട്ടനിഷ്ടപ്പെട്ട ഉണക്കച്ചെമ്മീൻ ചമ്മന്തീണ്ട് .. ഉച്ചത്തെ  മരുന്നും മറക്കണ്ട,, ഞാൻ വേം വരാം....


മേശപ്പുറത്തെ അടച്ച പാത്രത്തിലേക്ക് ചൂണ്ടി അവൾ അവൻ്റെ കവിളിലൊന്നു മുത്തി.. മൂലയ്ക്കലിരുന്ന വാക്കത്തി കൈയ്യിലെടുത്ത് പുറത്തേക്ക് നടന്നു..

അവൾ പോയതും ജോസഫേട്ടൻ കസേര ദേവനരികിലേക്ക് വലിച്ചിട്ടിരുന്നു..

എൻ്റെ ദേവാ..... ഇത് ശരിയല്ല കേട്ടോ, ഒന്നാമതെ കൊച്ച് ചെറുപ്പം  ഇമ്മാതിരി വേഷോമിട്ട് കണ്ട തെങ്ങേലൊക്കെ കേറുകാന്ന് വച്ചാ മോശക്കേട് നിനക്കല്ലേ? ഇപ്പ തന്നെ ഓരോത്തുമ്മാര് ഓൾടെ പെറകെയാന്നാ സംസാരം.

വേറെ എന്തോരം പണി കെടക്കണു, ഒന്നും ശരിയായില്ലെങ്കി അവളോട് വർക്കിച്ചൻ്റെ തുണിപ്പീടികേല് നിന്നോളാൻ പറ... അവനോട് ഞാമ്പറയാം.. അല്ലാതെ കാണുന്നോൻ്റൊക്കെ പറമ്പിലെ തെങ്ങിമ്മേല് കേറി ചെത്താനും മറ്റും ഓളെക്കൊണ്ടാവൂല..."


ദേവന് നന്നായി അരിശം വരുന്നുണ്ടായിരുന്നു,

ജോസേട്ടനെന്താ പതിവില്ലാതെ ഇങ്ങോട്ട് ?

ഓ.... പറയാൻ മറന്നു, വർക്കീടെ മോൾടെ ആദ്യകുർബാനയാ ഈ ഞാറാഴ്ച... നാടടക്കം വിളിയാ... അത് പറഞ്ഞേച്ചും പോവാനാ വന്നേ...

എന്നക്കൊണ്ട് വരാൻ പറ്റില്ലാന്ന് ജോസേട്ടന് അറിയാലോ, പിന്നെയുള്ളത് ഭാമയാ... അവള് ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ ഇവിടെ അടുപ്പ് പുകയില്ല..


നാലഞ്ച് വർഷായി ഞാനീ കിടപ്പ് കിടക്കുന്നു, അവൾടെ വിധി അല്ലെങ്കിൽ തെന്നി കെടക്കണ മരത്തുമ്മേല് കേറാൻ എനിക്ക് തോന്നില്ലല്ലോ... താഴെ വീണ് അനങ്ങാൻ കൂടി പറ്റാത്ത എന്നെ പിടിച്ചു നടക്കാൻ പാകത്തിന് ആക്കിയിട്ടുണ്ടെങ്കിൽ അതെൻ്റെ ഭാമേടെ കഴിവ് മാത്രാ...

മരുന്നിനും, ആഹാരത്തിനും കൈ നീട്ടി മറ്റുള്ളോർക്കും കൂടി ഭാരായപ്പഴാ  ഞാൻ ഇറക്കി വച്ച ആ തലപ്പും കത്തീം അവള് എടുത്തത്.. ജോസേട്ടൻ നേരത്തെ പറഞ്ഞ പോലെ ആരാൻ്റെ തെങ്ങില് തേങ്ങായിട്ടും, കളള് ചെത്തീം അവളുണ്ടാക്കണ കാശാ എൻ്റെയീ ജീവൻ....

മറ്റുള്ളോരുടെ ഔദാര്യത്തിന് നിക്കാതെ അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കി ആര് പറയണതും ഒന്നുമല്ല.. തെങ്ങിൻ്റെ മണ്ട ചെത്താൻ മാത്രല്ല ആ കത്തി കൊണ്ട് പറ്റുക.


എൻ്റെ ഭാമയ്ക്കത് നന്നായി അറിയാം,, അവളുടെ ജോലിയിൽ എനിക്ക് അഭിമാനേ ഉള്ളൂ.... പറയുമ്പോൾ  അവൻ കിതയ്ക്കുന്നുണ്ടായിരുന്നു.

അത് പിന്നെ ദേവാ... നാട്ടുകാര് ഓരോന്ന് പറയണകേട്ടപ്പോ... അയാൾ വാക്കുകൾ വിക്കി.

ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ കിടന്നപ്പോ ഈ പറഞ്ഞ നാട്ടുകാരെ ആരേയും ഞങ്ങൾ കണ്ടില്ല, സഹതാപം പറഞ്ഞ് കേറി വന്നോരാവട്ടെ മറ്റ് പലതും ലാക്കാക്കി വന്നതാണെന്ന് മനസ്സിലായപ്പഴാ ഞാനാ കത്തി അവൾക്ക് കൊടുത്തത്...

പറയുന്നോര് പറയട്ടെ ജോസേട്ടാ, ഒരു ചെവി കൊടുത്താലേ പ്രശ്നമുളളൂ.... അവളെ എനിക്കറിയാം..


ഉറച്ച ശബ്ദത്തിൽ ദേവനതു പറയുമ്പോൾ ജോസഫേട്ടന് മറുപടി പറയാൻ വാക്കുകളുണ്ടായിരുന്നില്ല..

ശരിയാണെന്ന അർത്ഥത്തിൽ അവനെ നോക്കി തലയാട്ടി പുറത്തേക്കിറങ്ങവേ  അയാൾ ദേവനെ നോക്കി പറഞ്ഞു.

" അവള് നിൻ്റെ ഭാഗ്യമാ ദേവാ..... ഓളോട് പറ നാളെ തൊട്ട് വീട്ടിലെ തെങ്ങുംകൂടിയൊന്ന് ചെത്തിക്കോളാൻ ".

ചിരിയോടെ ദേവൻ കണ്ണടയ്ക്കവേ അവൻ്റെ മനസ്സിൽ അവളായിരുന്നു,

അവൻ്റെ ഷർട്ടുമിട്ട് തോളിൽ തൂക്കിയ കയറും കത്തിയുമായി നിൽക്കുന്ന ഭാമ....

malayalam story #വേലക്കാരി

 #വേലക്കാരി.... 

malayalam story  #വേലക്കാരി

       " ചേട്ടാ ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസിന്ഇടയിൽ ഉള്ള സ്ത്രീ മതിട്ടൊ... "

       " ആ എനിക്ക് അറിയാം, കഴിഞ്ഞ തവണയും അങ്ങനത്തെ ഒന്നിനെ ആണല്ലോ കൊണ്ട് വന്നത് എന്നിട്ട് എന്തായി... "

       " അത് പിന്നെ അവർക്ക് അത്ര വൃത്തിയില്ല... "

       " ഉവ്വ് അവർ എന്നെ വിളിച്ചായിരുന്നു.. ന്തായാലും ഞാൻ നോക്കട്ടെ... "


         അത് പറഞ്ഞ് ഗോപാലേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ഗിരിയുടെ മുഖത്ത് നോക്കി ചിരിച്ചു, പൈസയ്ക്ക് ആണ് ആ ചിരി എന്ന് അറിയാവുന്നത് കൊണ്ട് ഗിരി പോക്കറ്റിൽ നിന്ന് പൈസ എടുത്ത് ഗോപാലേട്ടന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു... 


       " ചേട്ടാ ഒരുപാട് വൈകിപ്പിക്കാതെ തന്നെ ആളിനെ ഒപ്പിക്കണേ ... "

        ഗോപാലേട്ടൻ തലയാട്ടി വിനയപൂർവ്വം നിന്നപ്പോൾ ഗിരി തിരികെ വീട്ടിലേക്ക് പോയി.. അന്ന് വൈകുന്നേരം തന്നെ ഗോപാലേട്ടൻ പുതിയ വേലക്കാരി നാളെ വരുമെന്ന് പറഞ്ഞപ്പോൾ ഗിരിക്ക് സന്തോഷമായി...


      ഗിരിയുടെ മനസ്സിൽ വേലക്കാരി എന്നാൽ ചില സിനിമകളിൽ പ്രേക്ഷകർക്ക് കണ്ണിന് ആനന്ദം പകരാൻ ഇടയ്ക്ക് വന്ന് പോകുന്ന ചേച്ചിമാരെ പോലെയാണ്. അത് കൊണ്ട് തന്നെ ഒരുപാട് പേര് വന്നെങ്കിലും ഒരാഴ്ചയിൽ കൂടുതൽ അവിടെ നിൽക്കാറില്ല അതാണ് പതിവ്... 


       അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും ഒരുപാട് നേരം കിടന്നിട്ടും ഗിരിക്ക് ഉറക്കം വന്നില്ല.പിറ്റേന്ന് രാവിലെ നേരത്തെ ഗിരി എഴുന്നേറ്റു. സിറ്റ് ഔട്ടിൽ ഇറങ്ങി വഴിയിലേക്ക് നോക്കി ഇരുപ്പ് തുടങ്ങി, കയ്യിൽ ഒരു പത്രം ഉണ്ടെങ്കിലും ഗിരിയുടെ മനസ്സ് നിറയെ വരാൻ പോകുന്ന വേലക്കാരിയെ കുറിച്ചായിരുന്നു... 

       ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഗിരി പത്രത്തിൽ നിന്ന് കണ്ണെടുത്ത് തല അൽപ്പം ഉയർത്തി നോക്കി, ഒരു സ്ത്രീ കടന്ന് വരുന്നത് കണ്ടപ്പോൾ ഗിരി വീണ്ടും പത്രത്തിലേക്ക് തല കുമ്പിട്ട് ഇരുന്നു.. 

       " സാർ.... "

       ആ സ്ത്രീയുടെ ശബ്ദം കേട്ടപ്പോൾ അൽപ്പം ഗൗരവത്തോടെ ആരാ എന്ന ഭാവത്തിൽ ഗിരി തല ഉയർത്തി നോക്കി.. 

       " ഗോപാലേട്ടൻ പറഞ്ഞിട്ട് വന്നതാണ്... "

       ആ സ്ത്രീ സൗമ്യമായി പറഞ്ഞു... 


      " ആ എന്നെ വിളിച്ചിരുന്നു, ഞാൻ കുറച്ചു കൂടെ പ്രായം ഉള്ള സ്ത്രീയെ ആണ് ഉദ്ദേശിച്ചത്... "

        ഗിരി ഗൗരവത്തോടെ പറയുമ്പോഴും മനസ്സ് കൊണ്ട് ഗോപാലെട്ടനോട്‌ നന്ദി പറയുകയായിരുന്നു... 

      " എന്താ പേര്.... "

     ഗൗരവം വിടാതെ വീണ്ടും ഗിരി ചോദിച്ചു... 

      " മാലിനി... "

      " ആ ശമ്പളത്തിന്റെ കാര്യമൊക്കെ ഗോപാലേട്ടൻ പറഞ്ഞല്ലോ ല്ലേ... "

       മാലിനി തലയാട്ടി... 

      " എന്നാൽ അകത്തേക്ക് പൊയ്ക്കോളൂ... "


      മാലിനി വീണ്ടും തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.. മാലിനി പോകുന്നതും നോക്കി ഗിരി കസേരയിൽ ഇരുന്നു... അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി എങ്കിലും അത് പുറത്ത് കാണിക്കാതെ അൽപ്പം ഗൗരവത്തോടെ ഇരുന്നു. ആദ്യമേ തനി സ്വഭാവം കാണിച്ചാൽ അവർ ഇന്ന് തന്നെ നിർത്തി പോകുമെന്ന് അവനറിയാം, ഇതുവരെ എല്ലാം അങ്ങനെ ആണ് പോയതും... 


    അന്ന് മാലിനി ഉണ്ടാക്കി കൊടുത്ത ഭക്ഷണങ്ങൾക്ക് പ്രത്യേക രുചി ഉള്ളതായി ഗിരിക്ക് തോന്നി. രാത്രിയിലേക്കുള്ള അത്താഴം ഒരുക്കി വച്ച് വൈകുന്നേരം തന്നെ മാലിനി വീട്ടിലേക്ക് പോയി...  ആദ്യ ദിവസങ്ങളിൽ മാലിനിയോട് ഗിരി ഒരുപാട് അടുത്തില്ലെങ്കിലും പയ്യ പയ്യെ മാലിനി അടുക്കളയിൽ ജോലി എടുക്കുമ്പോൾ ന്തേലും സംസാരിച്ച് ഗിരിയും ചെന്ന് തുടങ്ങി, മാലിനിയുടെ ഭാഗത്ത്‌ നിന്ന് എതിർപ്പ് ഒന്നും ഇല്ലാത്തത് ഗിരിക്ക് കുറച്ച് ധൈര്യം നൽകി...  


       അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി തുടങ്ങിയ മഴ പകലും നിർത്തതെ തുടർന്നു കൊണ്ട് ഇരിക്കുകയായിരുന്നു. പതിവുപോലെ മാലിനി അടുക്കളയിൽ ജോലി തിരക്കിലും, ഗിരി പയ്യെ അടുക്കളയിലേക്ക് ചെന്നു, മാലിനിയെ തൊട്ടുരുമി കൊണ്ട് ഓരോന്ന് എടുക്കുകയും സംസാരിക്കുകയും ചെയ്തു, ആദ്യം അവളിൽ നിന്ന് എതിർപ്പ് ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ ഗിരി വീണ്ടും ആവർത്തിച്ചു... 


        പെട്ടെന്ന് കയ്യിൽ ഇരുന്ന കത്തിയും തന്റെ നേർക്ക് പിടിച്ചു കൊണ്ട് മാലിനി തിരിഞ്ഞപ്പോൾ ഗിരി പേടിച്ച് രണ്ട് ചുവട് പിന്നിലേക്ക് മാറി നിന്നു....  

       " ടോ... തന്റെ പൈസയുടെ കൊഴുപ്പ് എന്നോട് കാണിക്കല്ലേ, തന്റെ കിന്നാരത്തിന് സമ്മതം തരുന്ന പല പെണ്ണുങ്ങളും കാണും അതുപോലെ താൻ എന്നെ കാണരുത്,, പറഞ്ഞേക്കാം.... "

      മാലിനിയുടെ പൊട്ടിത്തെറിചുള്ള സംസാരം കേട്ടപ്പോൾ ഗിരി അൽപ്പം ഭയന്നു... 


       " ജീവിതത്തിൽ ഒരുപാട് വേഷം കെട്ടിയവൾ ആണ് ഞാൻ, വേറെ ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ടാണ്  ഇപ്പോൾ ഈ ജോലിക്ക് ഇറങ്ങിയത്,,  ഇനിയും ഓരോന്ന് പറഞ്ഞ് ഒലിപ്പിച്ചോണ്ട് വന്നാൽ ഉണ്ടല്ലോ ഈ കത്തി ഞാൻ നെഞ്ചത്ത് കയറ്റും പറഞ്ഞേക്കാം... "


          മാലിനി ഗിരിയുടെ നേർക്ക് കത്തി ചൂണ്ടി പറഞ്ഞപ്പോൾ ഗിരി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു... 

       " അതെ, ഇനി ഇതിന്റെ പേരിൽ എന്നെ പറഞ്ഞു വിടാൻ നിൽക്കുക ആണേൽ ഞാൻ പീഡനകുറ്റത്തിന് കേസ് കൊടുക്കും പറഞ്ഞേക്കാം... "

       ഗിരി തിരിഞ്ഞു നടന്നപ്പോൾ മാലിനി അൽപ്പം ഉച്ചത്തിൽ ആണ് പറഞ്ഞത്. അന്ന് ആ സംഭവത്തിന് ശേഷം ഗിരി പിന്നേ മാലിനിയുടെ മുന്നിലേക്ക് വന്നില്ല...  


        മാലിനി വൈകുന്നേരം പോകാൻ ഇറങ്ങുമ്പോൾ ഗിരി സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു.. 

      " സാർ,,, ഞാൻ ഇറങ്ങുകയാ... "

       മാലിനി യാത്ര പറഞ്ഞിറങ്ങി, മുറ്റത്തേക്ക് ഇറങ്ങിയിട്ട് തിരിഞ്ഞു നോക്കുമ്പോൾ ഗിരി തല കുമ്പിട്ട് ഇരിക്കുകയാണ്. മാലിനി വീണ്ടും തിരികെ ഗിരിയുടെ അരികിലേക്ക് ചെന്നു... 

       " അതെ സാറെ, നിങ്ങൾ ആണുങ്ങളെ പോലെ അല്ല സ്ത്രീകൾക്ക് ഏറ്റവും വിലപ്പെട്ടത് അവളുടെ മാനം ആണ്, അത് വല്ലവന്റെയും മുന്നിൽ അടിയറവ് വെച്ചിട്ട് പിന്നേ ജീവിച്ചിരുന്നിട്ട് എന്താ കാര്യം..... "

      മാലിനി അത് പറയുമ്പോഴും ഗിരി അവളുടെ മുഖത്ത് നോക്കാതെ ഇരിക്കുക ആയിരുന്നു... 


      " ഒരുപാട് സ്ഥലത്ത് ജോലിക്ക് പോയി, എല്ലായിടത്തും ആണുങ്ങളുടെ വിചാരം പെണ്ണുങ്ങൾ എന്നാൽ അവരെ സുഖിപ്പിക്കാൻ ഉള്ള ഏതോ സാധനം ആണെന്നാണ്, അത് കൊണ്ട് തന്നെ ഒന്നും ഒരുപാട് കാലം നീണ്ടു നിന്നില്ല,, എനിക്കും ഉണ്ട് സാറെ ഒരു കുടുംബം, എന്നെയും കാത്ത് ഇരിക്കുന്ന ഭർത്താവും മോളും ഉണ്ട്. ഒരു വർഷം മുൻപേ പുള്ളി കിടപ്പിലാകുന്നത് വരെ ഞങ്ങളെ പൊന്നുപോലെ ആണ് നോക്കിയിരുന്നത്, ഇന്നിപ്പോൾ കിടപ്പിലായി എന്ന് കരുതി അദ്ദേഹത്തേ കളഞ്ഞിട്ട് പോകാൻ പറ്റുമോ.... "

       മാലിനി അത് പറയുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി... 

       " എന്തായാലും സാർ കരുതുന്നപോലൊരു പെണ്ണല്ല ഞാൻ..  ഗോപാലേട്ടനോട് പറഞ്ഞ് നാളെതന്നെ വേറെ ഒരാളെ നോക്കിക്കോ... "

      സാരിതുമ്പ് കൊണ്ട് കണ്ണുനീർ തുടച്ച് മാലിനി മുന്നോട്ട് നടന്നു... 

       " അതേ, സോറി,, ഇനി എന്റെ ഭാഗത്ത്‌ നിന്ന് ഒരു ശല്യവും ഉണ്ടാകില്ല, ഇതിന്റെ പേരിൽ ഇനി വരാതെ ഇരിക്കരുത്.... "

        ഗിരി അത് പറയുമ്പോഴേക്കും  മാലിനി ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി, വീട്ടിലേക്ക് നടന്നു കഴിഞ്ഞിരുന്നു .... 

                   ✍️ശ്യാം....

malayalam love story ഭ്രമം

ഭ്രമം 

malayalam love story ഭ്രമം


"എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം .... 


താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്...എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു  പറഞ്ഞേക്ക് ..."

വീട്ടിലേക്കു വരുത്തിയ ബ്രോക്കർ കുഞ്ഞപ്പന്റെ കീശയിൽ അഞ്ഞൂറിന്റെ ഒറ്റ നോട്ടും തിരുകി കയറ്റി ഞാൻ ഇത് പറയുമ്പോൾ കുഞ്ഞപ്പൻ തന്റെ ഉള്ളിൽ വിരിഞ്ഞ നൂറു സംശയങ്ങളത്രയും തല കുലുക്കി ഒരു കള്ള ചിരിയിലൊതുക്കി...


"ഞാൻ തന്നെ ഇതിന്റെ ഇടയിൽ നിക്കണോ കുഞ്ഞേ...... "

"തനിക്കു വേണ്ടുന്നതെന്തും ഈ വേണു  തരും ....... തനിക്കറിയാല്ലോ പഴയ വേണു അല്ല ഞാനിപ്പോൾ ......പണവും അതോടൊപ്പം പ്രതാപവുമായി ......"

"അതിപ്പോ ഈ നാട്ടിൽ ആർക്കാണ് അറിയാൻ പാടില്ലാത്തത് .... പഴയൊരു ചീത്തപ്പേര്  പൈസക്കാരനായി തിരിച്ചു വന്നതോടുകൂടി മാറി കിട്ടിയല്ലേ.... ഇനിയിപ്പോ ഈ നാട്ടിലെ ഏതു വീട്ടിലും ധൈര്യയായി പെണ്ണാലോചിക്കാം ........"

കാലങ്ങളേറെയായി ഞാൻ അവളെ ഉള്ളിൽ കൊണ്ട് നടക്കുന്നു.....

ചിരുത....!!!! 


നീട്ടി എഴുതിയ കരിമിഴിയും അതിനിടയിൽ തിളങ്ങുന്ന നക്ഷത്ര കണ്ണുകളും, ശ്രീത്വം വിളങ്ങുന്ന മുഖവും, വടിവൊത്ത ഉടലും, ഈ നാട്ടിലേക്ക് തിരിച്ചു വന്നിട്ട് രണ്ടുമൂന്നു ദിവസമായുള്ളെങ്കിലും അവളറിയാതെ പലാവർത്തി ഞാൻ അവളെ കണ്ടുകഴിഞ്ഞു  ...


അവളോടെനിക്കു പ്രണയമാണോ.......!!! പ്രണയം ഒരാൾക്ക് മാത്രം തോന്നുന്ന ഒരു വികാരമാണോ ....

അറിയില്ല....!!!!പക്ഷെ ഒന്ന് മാത്രമറിയാം അവളുടെ ഉടലിനോടുള്ളൊരു ഭ്രമം ചില സമയങ്ങളിൽ എന്നെ വല്ലാതെ മത്തു പിടിപ്പിക്കാറുണ്ട്.....

അത്രത്തോളം മത്ത് പിടിപ്പിക്കുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്നെനിക്കറിയില്ല  പക്ഷെ ഒന്ന് മാത്രമറിയാം ഇതിനോടകം തന്നെ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു അവൾ.... അത്രത്തോളം എന്റെ ചിന്തകളെ അവൾ സ്വാധീനിച്ചു....

അവളെ സ്വന്തമാക്കണം ഇനിയും ഉറക്കമില്ലാത്ത രാത്രികളെ പേറാനാവില്ല ...... 

തീർത്തും ഒറ്റക്കായ രാത്രികളിൽ എന്റെ ശിരസ്സ് ചൂടുപിടിപ്പിക്കുന്ന ചിന്തകളെ എനിക്ക് അവളോട് ചേർത്തലിയിക്കണം.....

പല നാടും നഗരവും അലഞ്ഞും തിരിഞ്ഞും  വെട്ടിപ്പിടിച്ചും പണമുണ്ടാക്കി കാലങ്ങൾക്കിപ്പുറം തിരിച്ചു വന്നതു പോലും അവൾക്കു വേണ്ടിയാണ്......

അന്ന് രാത്രി മുറ്റത്തെ പാരിജാതത്തിന്റെ കീഴെ പഴയ ഓർമകളും മനസിലിട്ട് താലോലിച്ചു ചണം പിരിച്ച കട്ടിലിൽ ഞാൻ കിടന്നു .... വന്ന ദിവസം ഈ വീട്ടിലേക്കു കേറിയപാടെ പൊടി പിടിച്ചു കിടന്നിരുന്ന ഈ കട്ടില് എടുത്തു മരച്ചുവട്ടിലിട്ടു ഓർമ്മകൾ ഉറങ്ങുന്ന കട്ടിലിൽ പാരിജാത പൂക്കൾ വീണൊരു മണിമഞ്ചൽ തീർത്തിടട്ടെ .....


അതിലങ്ങനെ കിടക്കുമ്പോഴും ഒറ്റക്കാണെന്നുള്ള ചിന്ത എന്നെ അലട്ടിയില്ല .... ചുറ്റിലും ചീവീടുകൾ മത്സരിച്ചു നിലവിളിക്കുന്നുണ്ട് ..... ആകാശം നിറയെ നക്ഷത്രങ്ങളും പൂർണ്ണ ചന്ദ്രനും .... പൂർണചന്ദ്രനിൽ ഞാൻ ചിരുതയുടെ ചിരി കാണുന്നു.......ഒരുപക്ഷെ അതാവണം ആ ഒന്നര സെന്റ് സ്ഥലത്തിലും പുരയിടത്തിലും ഞാൻ ഒറ്റക്കാണെന്ന ചിന്ത എന്റെ മനസിലേക്ക് കടന്നു വരാതിരിന്നത്..... പെട്ടന്ന് ഒരു പാരിജാതം ഉതിർന്ന് എന്റെ മുഖത്തു വന്നു വീണു ....... രാത്രിയിൽ പാരിജാതത്തിനു സുഗന്ധം കൂടും എന്ന് കേട്ടിട്ടുണ്ട്.....

ഇരുപത്തി നാലാം വയസിൽ തുടങ്ങിയ അനാഥത്വം അത് കാലങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ..... മിക്ക രാത്രികളിലും എന്റെ സ്വപനത്തിൽ വരാറുള്ള  നിഗുഢമായൊരു ഗുഹാ കവാടം പോലെ കാണപ്പെടുന്നു ഗുഹക്കു പുറത്തു കൂട്ടുകാരുണ്ട്,നാട്ടുകാരുണ്ട് കൈപിടിച്ചു കയറ്റിയവരുണ്ട് ചവുട്ടി താഴ്ത്തിയവരുണ്ട്........

 അതിനുള്ളിലേക്ക് ഒറ്റയ്ക്ക് നടന്നു നീങ്ങുമ്പോൾ കൂറ്റാക്കൂറ്റിരുട്ട് കണ്ണിൽ തറഞ്ഞു കയറുന്നു....

പക്ഷെ ഗുഹക്കകമുള്ള വളഞ്ഞു പുളഞ്ഞ വഴി ചെന്ന് അവസാനിക്കുന്നതോ ഒരു തരി വെളിച്ചത്തിലും... 

അവിടെ വച്ച് സ്വപനം അവസാനിക്കാറുണ്ട് എന്തെ എനിക്ക് മുഴുവൻ കാണാൻ കഴിയാത്തത്.....എനിക്കുത്തരമില്ല.


രാത്രി എപ്പോഴോ ഏതോ യാമത്തിൽ ഉറങ്ങി പോയിരുന്നു .....പിറ്റേന്ന് ഉറക്കമുണർന്നത് കുഞ്ഞപ്പൻ ബ്രോക്കറുടെ വിളി കേട്ടാണ് അവൾക്കും അവളുടെ വീട്ടുകാർക്കും സമ്മതമാണ് പോലും ..... ഇതിത്ര പെട്ടന്ന് നടക്കുമെന്ന് ഞാനും കരുതിയിരുന്നില്ല......

എന്നെ അവളും ശ്രദ്ധിച്ചിരുന്നുവോ ... ഞാനാണെന്ന് അറിഞ്ഞും സമ്മതിച്ചുവോ എനിക്കു വിശ്വസിക്കാനായില്ല അതോ പണം അവളുടെ കണ്ണിലും പൊടി ഇട്ടുവോ .... പണം അങ്ങനാണല്ലോ....ചില നേരത്തേക്കെങ്കിലും മനുഷ്യരുടെ കാഴ്ച മറക്കാൻ കെല്പുള്ളവൻ... 

പിന്നീടെല്ലാം പെട്ടന്നായിരുന്നു .....എല്ലാം പെട്ടന്ന് ലഘുവായ ചടങ്ങിൽ നടത്തണം എന്ന എന്റെ ആവശ്യത്തിൽ അവളും വീട്ടുകാരും സമ്മതിക്കുകയായിരുന്നു.... അതികം വൈകാതെ തന്നെ അടുത്ത അമ്പലത്തിൽ വച്ചു ചെറിയൊരു ചടങ്ങിൽ ഞങ്ങൾ വിവാഹിതരായി....... എന്റെ വീട്ടിലേക്കു അവളെ കൈ പിടിച്ചു കയറ്റി.....  അവളുടെ ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞു പോയതിനു ശേഷം .... 

എന്റെ വീട്ടിൽ വീണ്ടും നിശബ്ദത നിറഞ്ഞു ..... 


സന്ധ്യ മയങ്ങി 

തുടങ്ങിയപ്പോഴാണ് ഞാൻ ഒരു കാര്യമോർത്തത്..... ഞങ്ങൾ തമ്മിൽ ഒന്ന് മനസ് തുറന്നു സംസാരിച്ചിട്ടുപോലുമില്ല .....

എന്നെ ബോധിച്ചു തന്നെയാണോ സമ്മതം മൂളിയത് എന്ന് പോലും ഞാൻ ആരാഞ്ഞിട്ടില്ല ......

അകത്തളത്തിലെന്തോ ധൃതിയിൽ ഒരുക്കി കൊണ്ടിരുന്ന അവളെ ഞാൻ അരികിലേക്ക് വിളിച്ചു ......

" നമ്മൾ തമ്മിൽ പഴയൊരു കണക്കുണ്ട്  ഓർമ്മയുണ്ടോ ...???"

എന്റെ ചോദ്യം കേട്ടതും തല താഴ്ത്തി നിന്നിരുന്ന അവൾ എന്റെ മുഖത്തേക്കൊന്നു തുറിച്ചു നോക്കി ....

"ഇല്ല ഞാൻ ആദ്യായിട്ട് കണ്ടത് ബ്രോക്കർ ഫോട്ടോ കാണിച്ചപ്പോഴാണ്..."

ഒരുപാടു കാലങ്ങൾക്കു മുൻപ് നടന്ന കാര്യം അവളുടെ മനസ്സിന്റെ കോണിൽ ഒരു ചെറിയ അവശിഷ്ടമായി പോലും  അവശേഷിക്കുന്നില്ല എന്ന് ഞാൻ മനസിലാക്കി .....


"നമുക്കാ പാരിജാതത്തിന്റെ ചുവട്ടിൽ പോയിരിക്കാം ..."

എന്റെ ചോദ്യത്തിന് അവൾ ഒന്ന് തലകുലുക്കുക മാത്രം ചെയ്തു ....

ഞാൻ മര ചുവട്ടിലെ കട്ടിൽ ലക്ഷ്യമാക്കി നടന്നു അവൾ പുറകെയും .....

ഓർമ്മകൾ ഉറങ്ങുന്ന ചണം പിരിച്ച കട്ടിലിൽ ഞാൻ ഇരുന്നു അവളെ അരികിലിരിക്കാൻ ആവിശ്യപ്പെട്ടു....

"ഒരുപക്ഷെ എന്നെ ഓർമകാണില്ലായിരിക്കും.... വെണ്മല സ്കൂളിലെ കഞ്ഞിവെപ്പുകാരി ദേവകിയമ്മയെ ഓർമ്മ കാണും ...."

"അറിയാം ഓർമയുണ്ട് .... "

"എന്റെ അമ്മ ...

പിഴച്ചു പെറ്റവനെന്നും തന്തയില്ലാത്തവനെന്നും നാട്ടുകാരും സഹപാഠികളും കൂട്ടുകാരും കളിയാക്കിയപ്പോഴും വെറുപ്പായിരുന്നു എത്രെ ചോദിച്ചിട്ടും അച്ഛന്റെ പേര് പറഞ്ഞു താരാതിരുന്ന അമ്മയോട് 


തള്ളിപറഞ്ഞിട്ടുണ്ട്, ആക്ഷേപിച്ചിട്ടുണ്ട് വെറുപ്പിച്ചിട്ടുണ്ട് .....ആട്ടി അകറ്റിയിട്ടുണ്ട് എന്നിട്ടും തിരിച്ചു സ്നേഹം മാത്രം തന്നിട്ടുള്ളു.........മരിക്കുവോളം എനിക്കതു മനസ്സിലായില്ലെന്ന് മാത്രം .... 

സ്കൂളിൽ സ്വന്തം മോളെ പോലെ സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന ചീരു പെണ്ണിനെ കുറിച്ച് ദിവസവും വന്നു വീട്ടിൽ പുലമ്പുന്നത് കേൾക്കാം..... 

മോളായി ജനിപ്പിചൂടായിരുന്നോ എന്ന്  ദൈവത്തോട് പരാതി പറയുന്നത് കേൾക്കാം .....

അങ്ങനെ ചെറുപ്പം മുതൽ കൂടിയതാണ് പെണ്ണെ എന്റെ ഉള്ളിൽ നിന്റെ പേരും രൂപവും .....

മാസങ്ങളും വർഷങ്ങളും കടന്നു പോയിട്ടും  എന്റെ അമ്മക്ക് നിന്നോടുള്ള സ്നേഹത്തിനു മാത്രമൊരു കുറവും വന്നില്ല എന്തെന്നറിയില്ല എന്നേക്കാൾ ഇഷ്ടം അമ്മക്ക് നിന്നോടായിരുന്നു .....അതുകൊണ്ടു തന്നെയാണ് എവിടെ കണ്ടാലും ഓടി വന്നു ചേർത്ത് പിടിക്കാറുള്ളത്.....കൂടെ നിർത്തി കൊഞ്ചിക്കാറുള്ളത് .....


ഒരിക്കലൊരു ദിവസം നിന്നെ എന്റെ മരുമോളായി കൂട്ടി കൊണ്ട് വരാമോ എന്നൊരു ആഗ്രഹം എന്നോട് ചോദിച്ചു ..... 

ഞാനന്ന് നിങ്ങൾക്ക് വേറെ പണിയില്ലേ തള്ളേ എന്നു പറഞ്ഞു ആട്ടിയെങ്കിലും....

എന്റെ ഉള്ളിലും വല്ലാത്തൊരു ആഗ്രഹം തന്നെ ആയിരുന്നു കെട്ടിക്കൊണ്ടു മോളായി തന്നെ കയ്യിൽ കൊടുക്കണമെന്നത്.....

അതുകൊണ്ടു തന്നെയാണ് ഷാജോൺ ചേട്ടന്റെ വർഷോപ്പിൽ കൂലിക്കു നിന്നിരുന്ന  ഞാൻ അർഹതപെട്ടതല്ല എന്നറിഞ്ഞിട്ടും ഒരു പ്രണയാഭ്യർത്ഥനയുമായി നാട്ടിലെ പ്രമാണിടെ മോൾടെ അടുത്തേക്ക് വന്നത് .....

അന്ന് കീറിയ കൈലിയും ലൂണാർ ചെരുപ്പും മുഷിഞ്ഞ ഷർട്ടും ഇട്ടു വന്ന എന്നെ നിന്റെ ആങ്ങളമാരെ കാണിച്ചു പേടിപ്പിച്ചു 

ഇപ്പോൾ ഓർമവന്നോ.....?

"ഉം ..."


അവൾ ഒന്ന് മൂളുക മാത്രം ചെയ്തു .... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നല്ലതു പോലെ ഭയന്നിട്ടുണ്ടെന്നെനിക്കു തോന്നി കാരണം  ആവൾ മരം കോച്ചുന്ന മകര തണുപ്പിലും വിയർക്കുന്നത് ഞാൻ കണ്ടു....


ഞാൻ അതൊന്നും കണ്ടില്ലെന്നു നടിച്ചു  തുടർന്നു...

"പിന്നീട് നീ പോയതിനു ശേഷം അവർ എന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലി ചതച്ചു ...

 അതും പോരാത്തതിന് കൂടി നിന്ന നാട്ടുകാരുടെ തന്തയില്ലാത്തവനെന്ന കളിയാക്കലും കൂകിവിളിയും ... ഓരോരുത്തന്മാർക്കു പ്രണയത്തിന്റെ പേരിലും ഇത്തിരി നേരത്തെ കാമത്തിന്റെ പേരിലും ഓരോന്നു കൊരുത്തിട്ടാൽ  മതിയല്ലോ അനുഭവിക്കുന്നത് കൊരുത്തിട്ട ജീവനും ജീവൻ ചുമക്കുന്നവരുമല്ലേ ....."


എങ്ങോ നോക്കി ഉള്ളിലുള്ളത് മുഴുവൻ അവൾക്കു മുൻപിൽ തുറന്നപ്പോൾ അവൾടെ കണ്ണുകൾ പേമാരി കുത്തിയൊലിക്കുന്ന പോലെ ഒലിക്കുന്നതു കണ്ടു......


"വിഷമിക്കണ്ട എനിക്ക് പഴയ ദേഷ്യമൊന്നുമില്ല .....

 ഞാൻ ഈ മടിയിലൊന്നു കിടന്നോട്ടെ ..... "

എന്റെ ചോദ്യം കേട്ടവൾ അമ്പരന്നിരിക്കണം അതാണ് എന്ത് ചെയ്യണം എന്ത് പറയണമെന്നറിയാതെ മിഴിച്ചു നോക്കി ഇരുന്നത്.... 

"ഞാൻ ഈ മടിയിൽ ഒന്ന് തലവെച്ചു കിടന്നോട്ടെ എന്ന് ...."

ഞാൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു.....


അമ്പരന്നു മിഴിച്ചു നിന്നവൾ പെട്ടന്ന് തന്നെ സാരി തുമ്പാൽ കണ്ണുകൾ തുടച്ചു ....

എനിക്ക് കിടക്കാൻ മടി ഒരുക്കി .....

"കിടന്നോളു ..."

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ....

ആ മടിയിൽ തലവച്ചു ഞാൻ കിടന്നു .......

എനിക്കീ ഉടലിനോടുള്ളതൊരു ഭ്രമം തന്നെയാണ് മടിയിൽ തല വെച്ച് കിടക്കാനും കൈ കൊണ്ട് മുടി തലോടി താരാനും  ആഗ്രഹിക്കുന്ന ഒരു തരം ഭ്രമം കാമത്തിലേക്കു വഴുതാത്തൊരു ഭ്രമം അമ്മ തൻ വാൽസല്യത്തിൻ ഭ്രമം ...

പാരിജാതത്തിന്റെ പരിമളം നാസിക തുളഞ്ഞു കേറുന്നു ...എന്റെ അമ്മ ചങ്കു പൊട്ടി ഇല്ലാതായ  കട്ടിലിൽ അമ്മയുടെ അവസാന ആഗ്രഹം സാധിച്ച നിർവൃതിയിൽ ഞാൻ അവളുടെ മടിയിൽ മയങ്ങവേ ആ സ്വപനം വീണ്ടും എന്റെ ഉള്ളിൽ പൂത്തു ......


ഗുഹക്കുള്ളിലെ വളഞ്ഞു പുളഞ്ഞ വഴികൾ ചെന്നവസാനിക്കുന്നത് ഒരു തരി വെളിച്ചത്തിൽ ആ വെളിച്ചത്തിൽ അമ്മയുടെ ചിരിക്കുന്ന മുഖം......

കാലം തൻ ഘോര ശബ്ദത്തിൽ വിളിച്ചോതി 'കൂടെ ഉണ്ട് കൂടെ തന്നെ ഉണ്ട് '

അതെ കൂടെ തന്നെ ഉണ്ട് ഞാൻ ഒറ്റക്കായിരുന്നില്ല ഇത്രയും കാലം...

ശുഭം


© sampath unnikrishnan 

Saturday, August 8, 2020

malayalam story ഒരു പെണ്ണു കാണൽ അപാരത

 

malayalam story  ഒരു പെണ്ണു കാണൽ അപാരത 

malayalam story ഒരു പെണ്ണു കാണൽ അപാരത


ഒരു ഞായറാഴ്ച അവധി ദിവസം ചുമ്മാ വാട്സ്ആപിൽ നിന്ന് ഫേസ്ബുക്കിലേക്കും

ഇൻസ്റാഗ്രാമിലേക്കും മാറി മാറി ചേക്കേറിക്കൊണ്ടിരിക്കുമ്പോൾ ..... അതാണല്ലോ നമ്മുടെ ലോകം...

വിരൽ തുമ്പിൽ ഒതുങ്ങി തീർന്ന..

ചെറിയ ലോകം ...

പെട്ടന്നാണ് പപ്പായുടെ ഒരു മെസ്സേജ് വന്നത്. 

ആഹാ കോളടിച്ചല്ലോ...

ഏതോ കല്യാണ ആലോചനയല്ലേ അത്?

ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ .. 

പപ്പയുടെ മെസ്സേജ് ആണെങ്കിൽ അതു കല്യാണ ആലോചന തന്നെ..

എന്നെ കുടുക്കിൽ ആക്കാൻ വർഷങ്ങൾ ആയി തുടങ്ങിയ അശ്രാന്ത പരിശ്രമം ആണ്.. 


ഒന്നും ഇത് വരെ അങ്ങ് ശരിയാവുന്നില്ല... 

എന്റെ വാരിയെല്ല് എവിടാ ആണാവോ?? 

ഇതിപ്പോ ആരാണാവോ പുതിയ അവതാരം?? 

ഇഷ്ട്ടപ്പെടുമോ? ഇല്ലേൽ 

എങ്ങനെ വേണ്ടാന്ന് വയ്ക്കും 

അമ്മ സമ്മതിക്കൂല. 


ഇഷ്ടമല്ല എന്നെങ്ങാനും പറഞ്ഞാൽ പിന്നെ തീർന്നു. കൊന്നു കൊലവിളിക്കും. 

എന്ത് കൊണ്ടാണ് കാണാൻ വരുന്ന ചെക്കന്മാരെ ഇഷ്ടപ്പെടാത്തത് എന്നു ചോദിച്ചാൽ നോ ആൻസർ. എന്താണ് ഡിമാൻഡ് എന്ന് ചോദിച്ചാൽ 

നോ ഡിമാൻഡ്. ബട്ട്‌ മനസ്സിനിഷ്ടപ്പെടണ്ടേ?? 

ഓരോന്ന് ആലോചിച്ചു... ഇപ്പൊ മെസ്സേജ് തുറന്നു നോക്കണ്ട എന്ന ബുദ്ധിയുടെ ഉപദേശം മറികടന്നു ഹൃദയം മുന്നോട്ടു കുതിച്ചു..... 

തുറന്നു നോക്കിയതും........ 

കണ്ണ് കണ്ടത് മനസിന്‌ വിശ്വസിക്കാൻ പറ്റുന്നില്ല... 

ഒരു സുന്ദരൻ ചെക്കൻ........ 

ഇനി ആള് മാറി അയച്ചതാണോ??? 

അനിയത്തിക്ക് വന്ന ആലോചന ആണോ?? 

അതെന്താ എന്നു വച്ചാൽ അവളും ഞാനും തമ്മിൽ സൗന്ദര്യത്തിൽ കുറച്ചു് കുറച്ചു ഏറെ വ്യത്യാസം ഉണ്ട്.. 

അവൾ വെളുത്തിട്ടാണ്...... 


പപ്പാ പറയുന്ന പോലെ പറഞ്ഞാൽ അവൾ 90% വെളുത്തതും... 

ഞാൻ വെറും 60% വെളുത്തതും..

അവൾ മെലിഞ്ഞിട്ടാണ് 

ഞാനും നല്ല..... അങ്ങനെ അല്ല അത്യാവശ്യം തടിച്ചിട്ടാണ്... 

മക്കൾ അധികം ആഹാരം കഴിക്കരുത് എന്ന് പറയുന്ന ഏതെങ്കിലും അമ്മമാരേ നിങ്ങൾ കണ്ടിട്ടുണ്ടോ??? എന്നാൽ എന്റെ അമ്മ അങ്ങനെ ആണ്. ഞാൻ വീട്ടിൽ ചെന്നാൽ അമ്മ ആദ്യം നോക്കുന്നത് എനിക്ക് വണ്ണം വച്ചോ എന്നാണ്. 


എങ്ങാനും കൂടിയാൽ..... 

തീർന്നു..... നിന്നോട് പറഞ്ഞിട്ടില്ലേ കണ്ടത് വലിച്ചു വാരി തിന്നരുത്...... 

പെൺകുട്ടികൾ ആയാൽ ശരീരം ഒക്കെ നോക്കണ്ടേ. ഇങ്ങനെ തിന്നാൽ നിന്നെ ആരും കെട്ടിക്കൊണ്ടു പോകില്ല. 

പോകില്ലേ.... ശരിക്കും... അടിപൊളി.. നമ്മക്ക് അതാണല്ലോ വേണ്ടത്. 

സിംഗിൾ.... ബാച്‌ലർ.... ക്രോണിക് ബാച്ച്ലർ 

ഹ... ഹ.. ഹ.. 

അടുത്തത് അവൾ സൽസ്വഭാവി ആണ്. 

നമ്മൾ അൽപ സ്വല്പം തറ ആണ്.


അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അവൾ അടക്കവും ഒതുക്കവും ഉള്ളവളും ഞാൻ തല തെറിച്ചതും 

പിന്നെ അവൾ കാണാൻ ഗ്ലാമർ ആണ് 

നമ്മൾ ഒക്കെ മനസ്സിൽ ഗ്ലാമർ ഉള്ളവർ ആണുട്ടോ.... ഇത് കൊണ്ടാണ് എനിക്ക് അവൾക്ക് വന്ന ആലോചന ആണോ എന്നു ഡൌട്ട് വന്നത്. 

ഇനി ചെക്കൻ.. വെളുത്തു... മെലിഞ്ഞു... ഉയരം ഉള്ള... കാണാൻ ഗ്ലാമർ ആയ.... മുഖത്ത് നിഷ്കളങ്ക ചിരി.... ഉള്ള ഒരു.. കിടു 

ഓഹോ ആളെ കളിയാക്കാൻ കുടുംബം ആയിട്ട് ഇറങ്ങി അല്ലെ... 

കാണിച്ചു തരാം.. 

ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തല വഴി പുതപ്പ് എടുത്തു മൂടി കിടന്നു..... 

ഇവൻ നിനക്ക് ഉള്ള ആളെ അല്ല കൊച്ചേ.. ബുദ്ധി ഓർമിപ്പിക്കുന്നു.. ബട്ട്‌ മനസ് കുതിച്ചു പായുന്നു... കുളിരു കോരുന്നു.... ആഹാ മൊത്തത്തിൽ ഒരു ലഡ്ഡു പൊട്ടി മനസ്സിൽ..... 


കിടന്നിട്ടു ഉറക്കം വരുന്നില്ല.. 

ഫോൺ എടുക്കുന്നു.... 

ഗാലറി ഓപ്പൺ ചെയ്യുന്നു.. 

ഫോട്ടോ കാണുന്നു.. 

എന്തൊരു സന്തോഷം... 

എന്തൊക്കയോ... എന്തോ..... 

പെട്ടന്ന് ആണ് അമ്മയുടെ കാൾ വന്നത് 

എന്ത് പറ്റിയോ.. 

"മോനേ.".. അങ്ങനെ ആണ് വീട്ടിൽ വിളിക്കാറ് 

"എന്താ അമ്മേ "

"ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് 

ചെക്കൻ ബാങ്ക് മാനേജർ ആണ് 

MBA പഠിച്ചതാണ് 

ഇവിടെ അടുത്താണ് അവരുടെ വീട് "

"ഓക്കേ അതിനെന്താ"

"പപ്പ വരുമ്പോൾ ഫോട്ടോ അയച്ചു തരാൻ പറയാം "

ഓ അപ്പൊ പപ്പാ ഫോട്ടോ അയച്ചു തന്ന കാര്യം പാവം അമ്മ അറിഞ്ഞില്ല 

"പപ്പാ ഒരു ഫോട്ടോ അയച്ചാരുന്നു അമ്മേ "

"എങ്ങനെ ഉണ്ട്"?? "കൊള്ളാമോ "?? 


സൂപ്പർ അല്ലേ എന്നു പറയണം എന്നുണ്ടായിരുന്നു. 

വേണ്ട.. എന്തിനാ വെറുതെ.. 

"കുഴപ്പമില്ല "

"നിനക്ക് ഇഷ്ടപ്പെട്ടോ"

"ആ... വലിയ ഇഷ്ടം ഒന്നും ഇല്ല. പക്ഷെ കുഴപ്പമില്ല "

"എന്നാൽ നിന്റെ ഫോട്ടോ അവർക്കു അയച്ചു കൊടുക്കട്ടെ"??? 

"ങേ" പണി കിട്ടിയോ. ഇവർ വല്ല പുരാതന കാലത്ത് ഉള്ള എന്റെ വല്ല ഫോട്ടോ അയച്ചു കൊടുത്താൽ തീർന്നു... 

"എന്റെ വല്ല പുതിയ ഫോട്ടോ ഉണ്ടോ?? "

"ആ ഉള്ളത് ഞങ്ങൾ അയച്ചു കൊടുക്കാം "

ഗ്രാമവാസീസ്... സമ്മതിക്കൂല...

"അന്ന് നീ അവൾക്ക് അയച്ചു കൊടുത്ത ഫോട്ടോ പപ്പയുടെ കൈയിൽ ഉണ്ട്. അതിൽ നിന്ന് നല്ലത് നോക്കി അയക്കാം "

അമ്മ മുത്താണ്.... 

പൊളിയാണ്.... 


"പിന്നെ പപ്പയോടു അയക്കുമ്പോൾ കണ്ണട വച്ചു നോക്കി അയക്കാൻ പറയണേ "

"അതൊക്ക ഞങൾ ചെയ്തോളാം. 

നീ ഒന്നു കെട്ടാൻ സമ്മതിച്ചാൽ മതി "

"ഞാൻ സമ്മതിക്കും."

"സമ്മതിച്ചാൽ നിനക്ക് കൊള്ളാം "

സീൻ ഡാർക്ക്‌ ആകുന്നു.. ഞാൻ ഫോൺ കട്ട്‌ ചെയ്തു. 

* * * * * * * *



രാത്രി വിളിച്ചു അമ്മ പറഞ്ഞു ഫോട്ടോ അയച്ചു കൊടുത്തു. ചെക്കനു ഇഷ്ടം ആയി. "എന്റെ കർത്താവെ "

"ഏതു ഫോട്ടോ ആണ് അയച്ചു കൊടുത്തത്? 

ചെക്കന് ശരിക്കും ഇഷ്ടപ്പെട്ടോ.? 

എന്റെ ഫോട്ടോ തന്നെ ആണോ അയച്ചു കൊടുത്തത്?? 

ചെക്കന് കണ്ണു കാണുമല്ലോ??"

ചോദ്യങ്ങൾ... ചോദ്യങ്ങൾ...

അമ്മ കലിപ്പ് മോഡ് ഓൺ ആക്കി. 

"അവർക്ക് തലക്കു ഓളം ഒന്നും ഇല്ല. 

നിന്റെ ഫോട്ടോ കണ്ടു. ഇഷ്ടം ആയി. മതില്ലേ വേഗം വരാൻ നോക്ക് "

എത്രയും പെട്ടന്ന് ലീവ് എടുത്തു ചെല്ലണം എന്ന്.. 

അടുത്ത പണി.. 

അടിപൊളി... 

ഉടൻ ലീവ് ഇല്ലെന്നു പറഞ്ഞാൽ കണ്ടം വഴി അമ്മ ഓടിക്കും. 

ലീവ് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു രക്ഷപെട്ടു.. 

രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല.. 

ചെക്കന് ശരിക്കും ഇഷ്ടo ആയി കാണുമോ? 

നേരിട്ട് കാണുമ്പോൾ ഇനി എന്നെ വേണ്ടന്ന് പറയുമോ?.. 

ഞങ്ങളുടെ വീട് ഓക്കേ ഇഷ്ടം ആകുമോ?? 

മനസ്സിൽ നൂറായിരം സംശയങ്ങൾ....... 

എണീറ്റു റൂമിലൂടെ നടക്കാൻ തുടങ്ങി.. 



ഞാൻ നിരസിച്ചു കളഞ്ഞ ചെക്കന്മാരുടെ ശാപം വല്ലോം വരുമോ.??? 

ദൈവമെ.... നെഞ്ചിൽ കൈ വച്ചു പോയി.. 

സൗന്ദര്യം ശരീരത്തിൽ അല്ല. സ്വഭാവത്തിൽ ആണ്. ബുദ്ധി പറയുന്നു.. 

സ്വഭാവം കാണാൻ പറ്റുമോ? ശരീരം അല്ലേ കാണാൻ പറ്റൂ.. മനസ് പറയുന്നു.. 

"Beauty is in the eye of the beholder"

എന്തൊരു കഷ്ടമാണ് ദൈവമെ. ഓരോന്ന് ഓർത്തു കിടന്നു ഉറങ്ങിപ്പോയി. അതിന് മുൻപ് ഒരു തീരുമാനം എടുത്തു. അടുത്ത ഞായറാഴ്ച പെണ്ണ് സോറി ചെറുക്കൻ കാണാൻ പോകാം. അന്നാണെണെങ്കിൽ ഓഫ് ആണ് താനും. 

തിങ്കളാഴ്ച വൈകുന്നേരം അമ്മ വിളിച്ചു എന്നാണ് വരുന്നത് എന്നു ചോദിച്ചു. ഞായറാഴ്ച എന്നു പറഞ്ഞതും 

അവിടെ തുള്ളൽ തുടങ്ങി.. 

നിന്റെ ഇഷ്ടം എന്നും നടക്കട്ടെ.. 

ഒരു ഉത്തരവാദിത്തം ഇല്ല..

താഴെ ഒരാൾ ഉള്ളത് അറിയാമോ.. 

എന്നു കെട്ടാൻ ആണ് പ്ലാൻ.. etc

അവസാനം വെള്ളിയാഴ്ച എത്തണം എന്നു പറഞ്ഞു ഫോൺ വച്ചു. ചെക്കൻ ബാങ്കിൽ ജോലി ആയതു കൊണ്ട് വെള്ളി അവധി ആണത്രേ. 

നഹി ന്നു പറഞ്ഞാൽ നഹി.. ഞാൻ തീർത്തു പറഞ്ഞു. എന്നെ കൊണ്ട് വരാൻ പറ്റത്തില്ല. 

അവരുടെ ആവശ്യം അനാവശ്യം ആയതു കൊണ്ടും എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നതു കൊണ്ടും പിന്നീട് ഒരു സംസാരം അതിനെക്കുറിച് വന്നില്ല. 

അമ്മ ഇടയ്ക്കു ഇടയ്ക്കു വിളിക്കും 

ഒത്തിരി തിന്നല്ലേ എന്നു പറയാന്.... 

വണ്ണം കുറക്കണം എന്നു പറയാൻ... 

മുടി നീണ്ടോ എന്നറിയാൻ... 

നിറം വച്ചോ എന്നറിയാൻ.. 

മുഖക്കുരു ഉണ്ടോ എന്നു ചോദിക്കാൻ.. 

വരുമ്പോൾ നല്ല ഡ്രസ്സ്‌ എടുത്തിട്ട് വരണേ എന്നു ഓർമിപ്പിക്കാൻ.. 

ഒരാഴ്ച കൊണ്ട് മുടി നീട്ടുക, വണ്ണം കുറക്കുക, നിറം വയ്ക്കുക ഇതൊന്നും ഒരിക്കലും നടക്കാത്ത കാര്യം ആയത് കൊണ്ട് നമ്മൾ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയില്ല.. 

ആഹാരത്തിന്റ കാര്യത്തിൽ നമ്മളെ കൊണ്ട് ഒരു ഒത്തുതീർപ്പ് സാധ്യമല്ല.അത് കൊണ്ട് തീറ്റ കുറച്ചില്ല... 


മുടി -പിന്നെ നമ്മുടെ ആദ്യ പരീക്ഷണങ്ങൾ എല്ലാം തലമുടിയിൽ നിന്നാരുന്നു.. 

അമ്മയെ സംബന്ധിച്ചിടത്തോളം തലമുടി മുറിക്കുന്നത് തല മുറിക്കുന്നത് പോലെയാണ്. എന്റെ കഷ്ടകാലം.. രണ്ട് മാസം മുന്നാണ് ഞാൻ മുടി ഒന്നു ലയർ കട്ട്‌ ചെയ്തത്. അമ്മ ഒഴികെ എല്ലാരുo നല്ലത് ആണെന്ന് പറഞ്ഞു. (ഈ മുടിയുടെ പിറകിൽ വേറെ ഒരു കഥയുണ്ട്. എന്റെ ചെറുപ്പത്തിൽ എനിക്ക് നിറയെ ചെമ്പിച്ചു നീണ്ട ചുരുണ്ട മുടി ഉണ്ടാരുന്നു. അവൾക്കു മൊട്ട തലയും. അവളുടെ വിളിപ്പേരാരുന്നു" മൊട്ട "എന്നു ഒരു പ്രായം വരെ.അത് അമ്മയ്ക്ക് വല്യ വിഷമം ആയിരുന്നു. ഒരു ദിവസം അകന്ന ബന്ധത്തിൽ പെട്ട ഒരു ആന്റി വന്നു പറഞ്ഞു മുട്ടയുടെ വെള്ള തേച്ചാൽ മുടി വളരും എന്ന്. 

പോരാത്തതിന് ഏതോ പരസ്യം കണ്ട് നീലിഭൃംഗാദി എണ്ണയും എന്നെ കൊണ്ട് അമ്മ തേപ്പിക്കുന്നുണ്ട്... 


പിറ്റേ ദിവസം തൊട്ട് അതും തേച്ചു തുടങ്ങി.. പിന്നെ ആണ് മനസിലായത് അമ്മ എന്റെ തലയിൽ തേച്ചു പരീക്ഷിച്ചതാണ്. കൊല്ലമെങ്കിൽ അവളുടെ തലയിലും തേക്കാമല്ലോ... എനിക്കു പരീക്ഷണം വൻ വിജയം ആയി തീർന്നു. 

അതങ്ങ് കേറി ഏറ്റു.. 

ഈ കഥാകാരന്മാർ പറയുന്ന നിതംബം മറയ്ക്കുന്ന ചുരുൾ മുടി എനിക്ക് 10 വയസിൽ ഉണ്ടാരുന്നു എന്ന് പറഞ്ഞാൽ.. അമല പോൾ പറയുന്നത് പോലെ 

ക്യാൻ യു ബിലീവ് ഇറ്റ്?? 

പക്ഷെ അവളുടെ കാര്യത്തിൽ അത് വൻ പരാജയം ആയി. മാത്രമല്ല അവൾ ഒന്നു കൂടി മൊട്ട ആയി... 

പിന്നീട് എപ്പോഴോ അവൾക്കും ഉണ്ടായി നീണ്ട മുടി..... 

അതൊക്കെ ഒരു കാലം.. 


പിന്നെ പഠിക്കാൻ പോയപ്പോൾ കൂടെ മുടിയും പോയി രണ്ടാൾക്കും. 

പക്ഷെ എനിക്ക് പോകുന്ന പോലെ ഇങ്ങു തിരിച്ചു വരും.. അവൾക്കാണ് പണി കിട്ടിയത് 

ചുരുക്കി പറഞ്ഞാൽ വീണ്ടും "മൊട്ട "ആയി )

അങ്ങനെ പോകാൻ ഉള്ള ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ നോക്കിയപ്പോൾ മുടിഞ്ഞ കാശ്.. 

എന്ത് ചെയ്യാം.. ആവശ്യക്കാരന് ഔചിത്യം പാടില്ല എന്നല്ലേ.. 

അങ്ങോട്ടും ഇങ്ങോട്ടും 5000/-രൂപ സ്വാഹ.. 

* * * * * *

ശനിയാഴ്ച വൈകുന്നേരം പോകാനുള്ള തിരക്ക് തുടങ്ങി. 

ഏതു ഡ്രസ്സ്‌ ഇടുമെന്നു ഭയങ്കര കൺഫ്യൂഷൻ 

അവസാനം ഒരു പഴയ.. എങ്കിലും എനിക്ക് കംഫോട്ടബ്ൾ ആയ ഒരു ഡ്രസ്സ്‌ എടുത്തു. കൂടെ കുറച്ചു തയ്‌ക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്തു. അമ്മയെ കൊണ്ട് തയ്യിപ്പിക്കാം. 

അങ്കവും കാണാം താളിയും ഒടിക്കാം... 

ബസിൽ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ വല്ലാത്ത ഒരു ടെൻഷൻ ഉണ്ടാരുന്നു. 

* * * * *


രാവിലെ അമ്മയുടെ കാൾ ആണ് എന്നെ ഉറക്കത്തിൽ നിന്ന് എന്നെ ഉണർത്തിയത്. 

"നീ എവിടെ എത്തി? "

"അര മണിക്കൂറിൽ എത്തും "

"വാഹനങ്ങൾ ഒക്കെ ഓടുന്നുണ്ടോ? "

"അതെന്താ അമ്മേ "

"അല്ല സ്‌ട്രൈക് ആണെന്ന് കേട്ടു "

നെഞ്ചിൽ ഒരു വെള്ളിടി വെട്ടി... എന്റെ സിവനെ... അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥ ആയല്ലോ. ഇനി അവർ വരുമോ ആവോ? 

അയ്യോ എന്റെ അയ്യായിരം രൂപ വെള്ളത്തിൽ കൂടി പോകുമല്ലോ... 

എന്തൊക്ക ആയിരുന്നു.. 

മലപ്പുറം കത്തി..അമ്പും വില്ലും.. പവനായി .. ശവമായി.. 

ഈ ഞായറാഴ്ച ഏതു വിവരം ഇല്ലാത്ത പാർട്ടി ആണോ സ്‌ട്രൈക് വച്ചതു.. 

ബസ് ഇറങ്ങി ആദ്യം കണ്ട ആളോട് 

"ചേട്ടാ ഇന്ന് സ്‌ട്രൈക് ആണോ? വണ്ടി ഒക്കെ ഓടുമോ "? 

ചോദിച്ചു കഴിഞ്ഞു ആണ് പുള്ളിയെ ഒന്നു ശരിക്കും നോക്കിയത് 

അയ്യോ... പോലീസ്....


ഒരു പറക്കൽ ആരുന്നു. കിട്ടിയ വണ്ടിക്കു വീട്ടിൽ എത്തുമ്പോൾ ദാ അടിപൊളി പെയിന്റ് ഒക്കെ അടിച്ചു വച്ചിരിക്കുന്നു.. 

വെള്ളയടിച്ച ശവക്കല്ലറ.. ഒന്ന് പിറുപിറുത്തു. 

അമ്മയാണ് ആദ്യം പുറത്തു ഇറങ്ങി വന്നത്. 

"എടി നിന്റ സൗന്ദര്യം ഒക്കെ പോയല്ലോ "

"കിളവി ആയി "

" വണ്ണം കുറക്കാൻ പറഞ്ഞതല്ലേ "

എന്റെ അപകർഷതാ ബോധത്തിനുമേൽ അമ്മ ആണികൾ അടിച്ചു കൊണ്ടേ ഇരുന്നു. 

"യഥാ മാതാ തഥാ പുത്രി "ഒരു ഒന്നൊന്നര ഡയലോഗ് ഞാനും വച്ചു കാച്ചി. 

അമ്മയുടെ വളിച്ച ചിരി കണ്ടു പപ്പാ പൊട്ടി ചിരിച്ചു പോയി 

"രാവിലെ ഇങ്ങനെ ചൊറിയാമോ അമ്മേ? അതല്ലേ ഞാനും കേറി മാന്തിയത് "

കുളി കഴിഞ്ഞു വന്നു ഒരുങ്ങുമ്പോൾ ആണ് ബ്രോക്കർ ചേച്ചിയുടെ വിളി വരുന്നത് .


സാരി ഉടുക്കണം പോലും. ഹും 

പേരിനു പോലും ഒരു സാരി ഇല്ലാത്ത ഈ എന്നോടോ ബാല??? 

സാരി ഉടുത്താലേ ഉയരം തോന്നിക്കത്തുള്ളൂ എന്ന്.. 

അമ്മയുടെ ഒരു സാരീ ഉടുക്കാന്നു വയ്ക്കാം ബ്ലൗസ് എവിടെ?? അമ്മ എവിടുന്നോ ഒരു പഴയ എന്റെ ബ്ലൗസ് എടുത്തോണ്ട് വന്നു. 

"ഇത് ചേരുവോ അമ്മേ? എനിക്ക് ഇത് പാകമല്ല "

"അതാ പറഞ്ഞത് കുറച്ചു തിന്നണം എന്ന്"

അമ്മ കിട്ടിയ അവസരം പാഴാക്കിയില്ല.

എനിക്ക് വരും സമയം എന്നും പറഞ്ഞു 

എങ്ങനെ ഒക്കെയോ സാരി ചുറ്റി. 

പണ്ടും അമ്മയുo പപ്പയും എന്നോട് സാരി ഉടുക്കാൻ പറഞ്ഞിട്ട് ഉണ്ട്. അന്നൊക്കെ ഞാൻ വളരെ ഭംഗി ആയിട്ട് അത് തിരസ്കരിക്കുകയും ചെയ്ത്. 

ഇപ്പൊ ഈ കടുo കൈ ചെയ്യാൻ മുതിർന്നത് ഈ ചെക്കനെ ഇഷ്ടപെട്ടത് കൊണ്ട് മാത്രം ആണ്... 

എന്നെ ഇഷ്ടം ആയില്ല എന്നുപറഞ്ഞു പോകരുതല്ലോ.. നോട് ദാറ്റ്‌ പോയിന്റ്.. 

സാരീ ഉടുത്തതും... സെൽഫി എടുക്കാൻ തുടങ്ങി.. ചാഞ്ഞും ചരിഞ്ഞും.. പപ്പയും അമ്മയും കൂടി... അമ്മയുടെ ഫോട്ടോ എടുക്കൽ കണ്ടാൽ മതി. തല ഉണ്ടെങ്കിൽ കാലുണ്ടാവില്ല... കാലുണ്ടെങ്കി കൈയുണ്ടാവില്ല... ഓട്ടുമൊത്തത്തിൽ ഒരു വക ഫോട്ടോ എടുത്തു തരും... അമ്മ ആയത് കൊണ്ട് ഒന്നുo പറയാൻ പറ്റില്ല. കൂട്ടുകാർ ആരുന്നേൽ എടുത്ത് പഞ്ഞിക്കിട്ടേനെ... 

ഒരു പത്തരയോടെ ചെക്കൻ എത്തി. കൂടെ ചെക്കന്റെ ചേട്ടനും ബ്രോക്കർ ചേച്ചിയും.. 

ഹാളിൽ ഇരുന്ന് എല്ലാരും കത്തിയോട് കത്തി. 

അമ്മ ഇടയ്ക്കു പോയി ഒന്നു കണ്ടിട്ട് വന്നു. സാധാരണ അമ്മയുടെ മുഖഭാവം കണ്ടിട്ടാണ് ചെക്കൻ എങ്ങനെ ഉണ്ടെന്നു ഞാൻ വിലയിരുത്തുന്നത്. 

"എങ്ങനെ ഉണ്ടമ്മേ? "ഞാൻ ചോദിച്ചു 

"പോയി കാണു "അമ്മ കൂടുതൽ ഒന്നും പറഞ്ഞില്ല. 

എന്ത് പറ്റി??. ഇനിപ്പോ നല്ല ചെറുക്കൻ അല്ലേ? ആലോചിച്ചു തീരുന്നതിനു മുൻപ് പപ്പാ വിളിച്ചു. 


"മോനെ ചായ കൊണ്ടു വാ "

ആദ്യo ആയിട്ടാണ് ചായ കൊണ്ടു പോകുന്നത്. അല്ലേൽ പപ്പാ ആണ് ചായ കൊണ്ടു പോകാറ്. ഞാനും പിറകെ പോയി കുറ്റിയടിച്ച പോലെ നിൽക്കുന്നു. അത്രേ ഉള്ളു. 

ഇതിപ്പോ ചായ വിത് സാരീ (അതും ആദ്യം )

കർത്താവെ മിന്നിച്ചേക്കണേ.. 

നടന്നിട്ട് ശരിയാകുന്നില്ല.. തീരുന്നില്ല.. 

അടുക്കളയിൽ നിന്ന് ഹാളിലേക്ക് ഇത്ര ദൂരമോ?? 

ട്രയിലെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടുന്നു.. 

ആഹാ എന്ത് രസം.. 


ചായ കൊടുക്കുമ്പോ ചെക്കന്റെ മുഖത്തേക്ക് ഒന്നു നോക്കി 

എത്ര കിളികൾ പറന്നു പോയി എന്നെനിക്കറിയില്ല.. 

ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി.. 

ഫോട്ടോഗ്രാഫറെ മാത്രമല്ല അയാളുടെ മൊത്തം കുടുംബത്തെയും സ്മരിച്ചു പോയി. 

ബ്ലഡി ഗ്രാമവാസീസ്... 

ഫോട്ടോയിൽ കണ്ടതിന്റെ നേരെ ഓപ്പോസിറ്റ്

പൊക്കം ഇല്ല... വണ്ണം ഇല്ല.. നിറം ഇല്ല... ആകെ മൊത്തത്തിൽ ഒരു ശിശു... 

ഞാനോ സാരിയിൽ ഒരു ഓൾഡ് ലുക്ക്‌... 

തൃപ്തിയായി...... 

ആരാ പറഞ്ഞത് സാരി ഉടുക്കാൻ?? 

എനിക്ക് പൊക്കം തോന്നില്ലാന്ന്.... 

ഒരു വക ബല്ലാത്ത പണി ആയി പോയി.. 

പതിയെ തിരിഞ്ഞു അമ്മയെ ഒന്നു നോക്കി. 

അമ്മ സാരമില്ല എന്ന് കണ്ണടച്ചു കാണിച്ചു. 

അപ്പൊ എല്ലാം തീരുമാനം ആയി.... 

അമ്മ ഡിസിഷൻ ഡിക്ലയർ ചെയ്തു... 

നോ.................. 

പ്യാവം ഞാൻ.. 

എന്തോ പോയ അണ്ണാൻ പോലെ നിൽപ്പാണ്. 


ചെക്കന്റെ ചേട്ടൻ ആണെന്ന് തോന്നുന്നു... 

തൊണ്ട ശരിയാക്കുന്നു .... 

ഷർട്ട്‌ കൈ കയറ്റി വയ്ക്കുന്നു.. 

എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു... 

എങ്ങും നിശബ്ദത...... അതാ അയാൾ ഒരു ചോദ്യം.. രണ്ടു ചോദ്യം... മൂന്നു ചോദ്യം..... ചറ പറ ചോദ്യങ്ങൾ ചോദിക്കുന്നു.... 

ഞാൻ നിന്ന് വിയർക്കുന്നു... എന്തൊക്കെയോ പിച്ചും പേയും പറയുന്നു... 

മുന്താണി കെട്ടൂന്നു... അഴിക്കുന്നു... 

എന്തൊക്കെയോ നടക്കുന്നു.... 

ലേലു അല്ലു.. ലേലു അല്ലൂ ... എന്നെ പോകാൻ അനുവദിക്കൂ.. വിടൂ... ഞാൻ നിശബ്ദമായി പറഞ്ഞു 

"ഇനി ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം." പപ്പാ ആണ്... 


തീർന്നില്ലേ... ദൈവമെ... 

കേട്ട പാതി കേൾക്കാത്ത പാതി ചെക്കൻ മെല്ലെ എണീറ്റു പുറത്തേക്കു നടന്നു. ഞാനും പിറകെ നടന്നു... 

"നാട്ടുകാർ അറിയണ്ട "

ചെക്കൻ തിരിച്ചു ഹാളിൽ വന്നു... ഞാനും പിറകെ വന്നു.. 

ഇയാൾ എന്താ ഈ കാണിച്ചു കൂട്ടുന്നെ.. 

എന്റെ വീട് തന്നെ ചുറ്റും

കാണിച്ചു തരുവാ... 

ചെക്കൻ ഓടി ഏതോ ഒരു മുറിയിൽ കയറി... 

എന്റെ വീട്.... എന്റെ മുറി.. ഞാൻ ആദ്യം അല്ലേ പോകേണ്ടത്... എനിക്കു അല്ലെ അറിയാവുന്നത്.. 

ഇതിപ്പോൾ ചെക്കൻ ആണ് എന്നെ കൊണ്ടു പോകുന്നത്. 

വിടമാട്ടേൻ... 

റൂമിൽ കയറിയ ചെക്കൻ ദിക്ക് അറിയാതെ അങ്ങോട്ട്‌ ഇങ്ങോട്ട് തിരിഞ്ഞു കളിക്കുന്നു.. 

ഞാൻ പെട്ടന്ന് ലൈറ്റ് ഓൺ ചെയ്തു.. 

ഇച്ചിരി വെളിച്ചം കൂടുതൽ കണ്ടോട്ടെ.. 

"ഇരിക്കൂ " ചെക്കൻ സോഫ ചൂണ്ടി പറഞ്ഞു.. 

ങേ.... എന്നോടോ?? 

ഞാൻ അല്ലേ അങ്ങോട്ട്‌ പറയേണ്ടത്... 

"സാരമില്ല... ഞാൻ നിന്നോളാം " ഞാൻ നമ്ര ശിരസ്ക ആയി... 

"എന്താ പേര് "

ഇതിപ്പോ അഞ്ചാമത്തെ തവണ ആണ് പേര് തന്നെ ചോദിക്കുന്നത്.... 

വേറെ എന്തൊക്ക ചോദിക്കാൻ ഉണ്ട്?? 

പേടിച്ചു പോയി എന്ന് തോന്നുന്നു.. 

ചോദിക്കാൻ വന്നതൊക്കെ മറന്ന് പോയാരിക്കും... 

ഒരു പഞ്ച പാവം.. പുള്ളി മനസ് തുറന്നു സംസാരിക്കാൻ തുടങ്ങി.... 

എന്താ ഇത്ര പറയാൻ.... എനിക്കു അറിഞ്ഞു കൂടാ.. 

അവിടെ ഹാളിൽ പപ്പയും ചെക്കന്റെ ചേട്ടനും ചളി വാരി എറിഞ്ഞു.... കത്തി അടിച്ചു മരിക്കുന്നു... 


ഇവിടെ നമ്മളും കത്തി... 

കത്തിയോ... കത്തി... 

"എപ്പോ പുള്ളെ പോക പോറേൻ " 

മനസ്സിൽ ഏതോ ഒരു തമിഴ് പാട്ടു ഓടിക്കൊണ്ടിരിക്കുന്നു...ഞാൻ ചെക്കനെ മൊത്തത്തിൽ ഒന്നു സ്കാൻ ചെയ്തു..

ഒരു പൊടി ചെക്കൻ... 

പുല്ല്.. സാരി ഉടുക്കണ്ടാരുന്നു... 

ഇതിപ്പോ ഞാൻ വലിപ്പം കൂടുതൽ തോന്നിക്കുന്നു.... 

ഇതിപ്പോ കല്യാണം കഴിഞ്ഞാൽ... ഔട്ട്‌ ഡോർ ഷൂട്ട്‌ ചെയ്യുമ്പോൾ പുള്ളിയെ ഞാൻ എടുത്തു പൊക്കി കറക്കുന്ന സീൻ ചെയ്യേണ്ടി വരും..... 

എനിക്ക് ചിരി വന്നു...... 

പുള്ളി ഭയങ്കര സീരിയസ് ആയി ഫാമിലി, ജോലി, എല്ലാം സംസാരിച്ചു കൊണ്ടിരിക്കുന്നു... 

ഞാൻ അപ്പോൾ ഫോട്ടോയിൽ കണ്ടതും നേരിട്ട് കാണുന്നതും തമ്മിൽ താരതമ്യം ചെയ്യുവാരുന്നു.... 

എന്തൊരു അന്തരം..... 

ഫോട്ടോ ഗ്രാഫർ പോളിയാണ് കേട്ടോ... 

മിണ്ടാതെ അയാളെ അങ്ങ് കെട്ടിയാലോ.. ഒന്നുമില്ലേലും ഫേസ്ബുക്, ഇൻസ്റ്റഗ്രം തുടങ്ങിയവയിൽ നല്ല അടിപൊളി ഫോട്ടോ ഇടാലോ.... 

"എന്തേലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോളൂ കേട്ടോ"

"ങേ " ഞാൻ തലയാട്ടി....

ഫോട്ടോ ഗ്രാഫർ കെട്ടിയതോണോ എന്ന് ചോദിച്ചാലോ??? വേണ്ട... വെറുതെ പണി വാങ്ങിച്ചു കൂട്ടണ്ട 

"ഞാൻ ഒരുപാട് സംസാരിക്കുന്ന ആൾ ആണ്"....

ഞാനും അങ്ങനെ തന്നെ എന്ന് പറയണം എന്നുണ്ടായിരുന്നു..... 

നമ്മൾ ഒക്കെ വാ തുറന്നാൽ പിന്നെ അടക്കാറില്ല.... 

പറയുന്നതോ മൊത്തം ഊളത്തരവും.... 

വെറുതെ എന്തിനാ ഉള്ള ഇമേജ് കളയുന്നെ... 

ഞാൻ വെറുതെ നിന്ന് തലയാട്ടി..... 

പിന്നെ ഈ ചെക്കനെ അമ്മക്ക് ബോധിച്ചില്ല എന്ന് എനിക്ക് മനസിലായില്ല... വേറൊന്നും കൊണ്ടല്ല.. അമ്മയുടെ കാഴ്ചപ്പാടിൽ എനിക്കു കുറച്ചു ഉയരവും വണ്ണവും ഒക്കെ ഉള്ള ആൾ വേണം... 

വെറുതെ എന്തിനാ കുറെ സംസാരിച്ചു ആശ കൊടുക്കുന്നത്... 

ആന കൊടുത്താലും ആശ കൊടുക്കരുത് എന്നല്ലേ.... 

പുള്ളി ഇടയ്ക്കു ഇടയ്ക്കു എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്... 

അപ്പോഴൊക്കെ ഞാനും താല്പര്യം ഉള്ള പോലെ നിന്ന് ശ്രദ്ധിക്കും.. 

പുള്ളിയെ വിഷമിപ്പിക്കരുതല്ലോ.... 

മുക്കിയും മൂളിയും ഓരോന്ന് പറഞ്ഞു ഞാൻ... 

എന്തേലും ചോദിച്ചില്ലേ സംശയം വന്നാലോ എന്നോർത്തു ഞാൻ എന്തൊക്കെയോ ചോദിച്ചു. 

അവസാനം സംസാരത്തിന് തിരശീല വീഴ്ത്തി കൊണ്ടു സൈറൺ മുഴങ്ങി.. 

ബ്രോക്കർ ചേച്ചിടെ ശബ്ദത്തിൽ ആണെന്ന് മാത്രം... 

വീട്ടിൽ ചെന്ന് ആലോചിച്ചു പറയാം എന്ന് പറഞ്ഞു അവർ പോയി... 

അവർ ഇറങ്ങിയതും ഞാൻ ഒരു പറക്കൽ 

ആരുന്നു... 

സാരി ഒക്കെ പോയ വഴി കണ്ടില്ല... 

എന്തൊരു വിമ്മിഷ്ടം....... കുറേ നേരം ആയി ശ്വാസം മുട്ടി നിൽക്കാൻ തുടങ്ങിയിട്ട്... 

ഒന്നും ചോദിക്കാനും പറയാനും നിന്നില്ല.... 

ഒരു ഭാരം ഒഴിഞ്ഞു പോയ സുഖത്തിൽ നീണ്ടു നിവർന്നു കിടന്നു ഉറങ്ങി..... 

എന്ത് രസം.... എന്ത് സുഖം..... 

********


"മോനെ .. എഴുന്നേക്ക്..ചോറുണ്ണാം... "അമ്മ യാണ്. 

വിശക്കുന്നില്ല എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു..... 

"മോനെ "വീണ്ടും അമ്മ..

"എന്താ"

"എന്താ അവരോടു പറയേണ്ടത് "

"എന്ത് പറയാൻ "

"ചെക്കൻ തീരെ പൊടിയാ.. 

നീ ഒന്നു പ്രസവിച്ചു കഴിയുമ്പോൾ വീണ്ടുo വണ്ണം വയ്ക്കും "

ഓ ഇവിടെ മനുഷ്യൻ ചെക്കൻ കണ്ടതെ ഉള്ളു... 

അപ്പോഴേക്കും ഒരാൾ അവിടെ പ്രസവം വരെ എത്തി.. 

പിന്നെങ്ങനെ കല്യാണം നടക്കും.. 

"അവർ നിന്റെ സാരി ഉടുത്ത ഫോട്ടോ ചോദിച്ചു. വീട്ടിൽ കാണിക്കാൻ.. ഞാൻ പറഞ്ഞു സാരീ ഉടുത്ത ഫോട്ടോ ഒന്നും എടുത്തില്ല എന്ന് "

ഞാൻ അന്തം വിട്ടു പോയി. 

ഗാലറി നിറയെ ഒരു പത്തിരുപതു ഫോട്ടോ കാണും... എന്നിട്ടും ഇല്ല... 

"ഇത് വേണ്ട അല്ലെ മോനെ "

"മ്മ് "....ഞാൻ ആയിട്ട് വേണ്ട എന്ന് പറഞ്ഞാൽ ഇവിടെ ഭൂകമ്പം നടക്കും... 

അവർ ആയിട്ട് പറയുന്നതല്ലേ... 

ആയിക്കോട്ടെ..... 

"കണ്ടിട്ട് ഒരു പാവം ചെക്കൻ ആണെന്ന് തോന്നുന്നു അല്ലേ"

കൊള്ളാം... ഒരേ വായിൽ തന്നെ വേണം എന്നും വേണ്ട എന്നും... 

എങ്ങനെ പറ്റുന്നോ ആവോ?? 

പപ്പക്ക് അങ്ങനെ അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല... 

എന്റെ ആണ് അവസാന തീരുമാനം ...

ഞാൻ ആണ് ജീവിക്കുന്നത്.... 

എനിക്ക് മനസിന് ഇണങ്ങിയ ആളെ ആണ് ഞാൻ ജീവിത പങ്കാളി ആക്കേണ്ടത് എന്നാണ് പപ്പാ പറയുന്നത്... 

പപ്പയെ സംബന്ധിച്ചിടത്തോളം 'കൂടുമ്പോൾ 

ഇമ്പം ഉള്ളതാണ് കുടുംബം '

"ഈ ചായ കുടിച്ചോ "ഒരു ഗ്ലാസ്‌ കട്ടൻ കാപ്പിയും ഒരു വലിയ കഷ്ണം കേക്ക് എടുത്തു അമ്മ മുന്നിൽ.. 


"കുറച്ചു തിന്ന് ".......

വലിയ ഒരു കഷ്ണം കൊണ്ടു വന്നു തന്നതും പോരാ കുറച്ചു തിന്നാനും 

ചാൻസ് ഇല്ലേ... ഇല്ല...

"കല്യാണം കഴിയുന്ന അന്ന് ആദ്യ രാത്രി കെട്ടിയോന്റെ മുഖം അടച്ചു ഒന്നു കൊടുത്തിട്ട് ചോദിക്കും... എവിടര്ന്നെടോ ഇത്രേം നാളും "

എന്നു പറഞ്ഞു ചിരി തുടങ്ങി ഞാൻ 

"നിനക്ക് ആയിരിക്കും ആദ്യ അടി . നീയെവിടാരുന്നു എന്നും ചോദിച്ചു "

അമ്മ ആഞ്ഞു കൌണ്ടർ അടിച്ചു.. 

തീർന്നു.... 

അപ്പൊ വലിയ പ്രതീക്ഷയോടെ......

പുതിയ ഒന്നിലേക്ക് നോക്കി..... 

ഞാൻ അവിടെ നിന്നും തിരിച്ചു ബസ് കയറി 

പട്ടി ചന്തക്ക് പോയ പോലെ ആയി.... എന്റെ അവസ്ഥ...... 

അങ്ങനെ ഞാൻ നല്ല ഒന്നാന്തരം ശശി ആയി... 

അതോടെ ഞാൻ തീരുമാനിച്ചു... 

കണ്ട്രോൾ.... കണ്ട്രോൾ.... ഫുഡ്‌ 

വെറുതെ.... 

അടുത്ത പെണ്ണ് കാണൽ വരെ ഒരു സലാം പറഞ്ഞു ഞാൻ വീണ്ടും എന്റെ ജോലി തിരക്കുകളിലേക്ക് ഊളി ഇട്ടു.... 

എന്റെ വാരിയെല്ലേ..... എവിടാ.... 

ആം... കട്ട.... വെയ്റ്റിംഗ്.......


malayalam story #ഗാഥ

#ഗാഥ 

#ഗാഥ malayalam story 

malayalam story #ഗാഥ


ശരീരത്തിൽ നിന്നും വേറിട്ടു കിടന്ന തുണി നേരെ പിടിച്ചിട്ട് കിടക്കയിൽ നിന്നെഴുന്നേറ്റ് അഴിഞ്ഞുവീണ മുടിത്തുമ്പ് അമ്മക്കെട്ട് കെട്ടി 

ബാത്റൂമിലെ സ്വിച്ച് ഇട്ട് ഉള്ളിലേക്ക് കയറി. 


വിള്ളൽ വീണ പൈപ്പിലൂടെ വെള്ളം പൊട്ടി ഒലിക്കുന്നുണ്ട്. 

ശരീരത്തോട് ഒട്ടിച്ചേർന്ന നിന്ന തുണികക്ഷണം ടവൽ റാക്കിലേക്ക് വച്ച് മുടി മെല്ലെ അഴിച്ചു. 

വെള്ള പുതച്ച വെളുത്ത ശരീരത്തിന് മേലെ മുടി തുമ്പുകൾ പാറിപ്പറന്നു നിന്നു. 

അരിച്ചിറങ്ങിയ തണുത്ത വെള്ളത്തിൽ അവളുടെ നഗ്നമേനി വിറകൊണ്ടു. 

"വേണു..."


കട്ടിലിൽ ഉറങ്ങിക്കിടന്ന വേണുവിനെ  അവൾ തട്ടി വിളിച്ചു.. 

"വേണു...എഴുന്നേക്ക് എന്നെ ഒന്ന് ഡ്രോപ്പ് ചെയ്..."

"ഹേ..ഗാഥാ നേരം വെളുത്തോ..? "

"ആറരയാകുന്നു..."

"പിന്നെ പോയാൽ പോരെ കാമോൺ ഗാഥ...

നിന്റെ ചൂടുകൊണ്ടിങ്ങനെ കിടക്കാൻ...

I really want you..gadha...!!"


അവളുടെ കയ്യിൽ പിടിച്ചു കട്ടിലിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.. 

വേണുവിന് ഇടതും വലതുമായി അവളുടെ കൈകൾ കുത്തി അവന് അഭിമുഖമായി നിന്നു 

മുടി കഴുത്തിലൂടെ ഊർന്ന് വേണുവിന്റെ മുഖത്തേക്ക് വീണു. 

ചന്ദനസോപ്പിന്റെ നറുമണം അവൻ ആവേശത്തോടെ ശ്വസിച്ചു. 

"മുടി ഉണങ്ങിയല്ലേ..? "

കാച്ചെണ്ണയുടെ നറുമണം വറ്റിപ്പോയിരുന്നു.. 

ചുവന്ന വട്ടപ്പൊട്ടിലേക്ക് നോക്കി അവൻ പറഞ്ഞു 

"നിന്റെ കണ്ണുകളിൽ കാമം കത്തുന്ന കാണുന്നതിൽ എനിക്ക് ഭയങ്കര സന്തോഷമാണ്... 



നിന്നിലെ പെണ്ണിനെ അറിയാൻ;

ഇത്രയും സൗന്ദര്യമുള്ള മറ്റൊരു ശരീരം ഇതുവരെ  ഞാൻ കണ്ടിട്ടില്ല...!!"

"ഏയ്...വർണന ഒക്കെ ഇഷ്ടമായി 

വരൂ പോകാം ഓഫീസിൽ വച്ച് കാണാം.."

"Ohh...few minutes...darling..!!

ഞാൻ വേഗം വരാം.. "

അവളുടെ കൈകളിൽ പിടിച്ചു കട്ടിലിലേക്ക് കിടത്തി വേണു എഴുന്നേറ്റു ബാത്രൂമിലേക്ക് നടന്നു. 

കാറിന്റെ ചില്ലിലെ മഞ്ഞുതുള്ളികൾ തുടച്ചു മാറ്റി വേണു കാർ മുന്നോട്ടെടുത്തു. 

"ഹാ...എന്താ തണുപ്പ് 

നീയാ ഗ്ലാസ് പിടിച്ചിട്ടേ.."

വേണു അവളോട് പറഞ്ഞു. 

മൂളിക്കൊണ്ട് അവൾ ഗ്ലാസ്‌ മുകളിലേക്ക് പൊക്കി 

പട്ടണം ഉണർന്ന് വരുന്നു. 

നിശബ്ദമായ പാതയിലൂടെ വണ്ടി തെന്നി നീങ്ങി 

"പോകുന്നകാര്യം എന്തായി..?"

വേണുവിനെ നോക്കിക്കൊണ്ട് ഗാഥ ചോദിച്ചു. 

"ഉച്ചക്ക് ശേഷം ഇറങ്ങും.."

"നീലഗിരിയിലേക്ക് എന്നെ എന്താ ക്ഷണിക്കാഞ്ഞത്...? "

അവളെ നോക്കി വേണു ഒന്ന് ചിരിച്ചു. 

"നാളെ രാവിലെ കാനഡയിൽ നിന്ന് അച്ഛൻ വരും കൂട്ടിക്കൊണ്ട് വരാൻ എനിക്കും പോണം. 

പിന്നെ അച്ഛന്റെ ഫ്രണ്ട്‌ മാധവൻ അങ്കിളും ഫാമിലിയും വരുന്നുണ്ട്..." 

"പിന്നെ...അവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ..?" 

"വിശേഷം ഒക്കെ പോയ്‌ വന്നു പറയാം..." 

സെന്റർ ഗ്ലാസിൽ നോക്കി അത് പറയുമ്പോൾ  വേണു ഒന്ന് പതറിയിരുന്നു.

"എന്ന ഇനി മടക്കം..?"


"രണ്ട് മൂന്ന് ദിവസം ഞാൻ അവിടായിരിക്കും,  

പിന്നെ ഇങ്ങോട്ട്.."

ഓടുമേഞ്ഞ വീടിന്റെ മുന്നിൽ കാർ വന്നു നിന്നു. 

"ശരി ഞാൻ വരട്ടെ.." കാറിൽ നിന്നവൾ ഇറങ്ങിക്കൊണ്ട് പറഞ്ഞു 

"ബൈ..."

ഡോർ അടച്ചുസാരി തുമ്പ് തോളിലൂടെ പിടിച്ചിട്ടവൾ വീട് ലക്ഷ്യമാക്കി നടന്നു 

വണ്ടി തിരിക്കുന്ന ശബ്ദം കേട്ട് അവൾ ഒന്ന് നിന്നു, പിന്നെ അവന്റെ അടുത്തേക്ക് നടന്നു. 

"ഓഫീസിൽ വന്നിട്ടേ പോകാവൂ... 

പിന്നെ വിശേഷം എന്തായാലും,  ഞാൻ നോക്കിയിരിക്കും... പോയ്‌ വാ..."

ഗാഥ തിരികെ നടന്നു .


"എന്താടി മുഖത്തൊരു ഉറക്കച്ചടവ്..? "

അടുക്കളയിലേക്ക് ചെന്നപ്പോ അമ്മയുടെ ചോദ്യം കേട്ട് ഒന്ന് നോക്കി. 

അടുപ്പ് കല്ലിനോട് ചേർന്നിരുന്ന ചോറ്റുപാത്രം തുറന്ന് സ്റ്റീൽ ഗ്ലാസിലേക്ക് കട്ടൻ ചായ ഒഴിച്ച് റൂമിലേക്ക്‌ നടന്നു. 

"എടി നിനക്ക് വൈകിട്ട് വരില്ലെങ്കിൽ ആരെയെങ്കിലും വിട്ടൊന്ന് പറഞ്ഞു കൂടെ..?"

പിന്നാലെ നടന്നോണ്ട് അമ്മ പറഞ്ഞു 

"ഓഫീസിൽ ജോലി ഉള്ളത് കൊണ്ട വരാഞ്ഞത്.പിന്നെ അവിടെ പോയാൽ എപ്പോ വരും പോകും എന്നൊന്നും പറയാൻ പറ്റില്ല..."

"ഉവ്വുവ്വ്...നിന്റെ ജോലി വേറെ ആർക്കും ഇല്ലാത്ത പോലല്ലേ. ജോലിക്ക് പോയ്‌ വയർ നിറച്ചുകൊണ്ട് കയറി വരരുത് ഇങ്ങോട്ട്..." 

അവളുടെ വായടപ്പിക്കും വിധമായിരുന്നു അമ്മയുടെ സംസാരം 

ജനാലയോട് ചേർന്ന മേശക്കരികിലെ കസേരയിലേക്കിരുന്നു 

ജനാലയിലൂടെ പുറത്തേക്ക് നോക്കി കുറേ നേരമിരുന്നു. 

Hail stone എന്ന കമ്പനിയിൽ ജോയിൻ ചെയ്യുമ്പോൾ, താൻ ഓഫീസ് കോർഡിനേറ്റർ ആയിരുന്നു... വിദേശത്തു നിന്ന് മകൻ എത്തുന്നുണ്ടെന്നും, നാളെ മുതൽ ഗാഥാ വേണുവിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടെയാകുമെന്ന് മേനോൻ സർ പറഞ്ഞ അന്നുമുതൽ വേണു വിന്റെ കൂടെ എന്തിനും നിഴലായി  ഞാൻ ഉണ്ടായിരുന്നു... 


വേണു വന്നതിൽ പിന്നെ ബിസിനസ് ഒന്നുടെ വളർന്നു...

ആഴ്ചകളും, മാസങ്ങളും കടന്നുപോകുന്നിന്നതിന്റെ ഇടയിൽ ബോസും സെക്രട്ടറി എന്നതിൽ നിന്നും വളർന്നു പരസ്പരം ഒരു മനസ്സും ഒരു ശരീരവും ആയി മാറുകയായിരുന്നു...ഒരു സ്ത്രീ ആഗ്രഹിക്കുന്ന മുഴുവൻ സ്നേഹവും വേണു തനിക് തരാറുണ്ട്...വേണുവിന്റെ വർണനകളിൽ തന്റെ ശരീരം പലപ്പോഴും  കോരിത്തരിക്കാറുണ്ട്...

ഇപ്പോഴും തന്റെ സാരിയിൽ വേണുവിന്റെ ഗന്ധം തങ്ങി നിൽക്കുന്നതായി ഗാഥക്ക് 

തോന്നി. 

......... 



പത്തുമണിയോടെ ഓഫീസിലേക്ക് ഗാഥ എത്തി 

നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ് ഇറങ്ങാൻ റെഡിയായിക്കൊണ്ടിരുന്ന ശ്യാം ഗാഥയെ കണ്ടപാടെ അടുത്തേക്ക് വന്നു 

"Good morning ഗാഥ..."

"Very good morning ശ്യാം.. "

"താനും പോകുന്നോ നീലഗിരിക്ക്..? "

"ഏയ് ഇല്ല അവിടെന്തോ ഫാമിലി പ്രോഗ്രാം.." 

"ഉം...പിന്നെ തന്റെ ക്യാബിനിൽ വേണുവിന് ഏൽപ്പിക്കാൻ കമ്പനിയുടെ ഈ മാസത്തെ റെക്കോർഡ്സ് ഇരിപ്പുണ്ട് താൻ ഒന്ന് സൈൻ ചെയ്ത് സർ നെ  ഏൽപ്പിക്കണം.."

"ആ ഞാൻ നോക്കിക്കോളാം 

ശ്യാം ഇറങ്ങിക്കോളൂ..." 

ശരി ശ്യാം ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു 

"ഹലോ ഗാഥ...പറയാൻ വിട്ട് പോയ്‌..."തിരിച്ചു വന്നു കഥയുടെ മുന്നിൽ ശ്യാസം അടക്കിപ്പിടിച്ച് ശ്യാം നിന്നു. 

"എന്താ ശ്യാം...? "

"തന്നെ കാണാൻ എന്തോ ഇന്ന് നല്ല ഭംഗിയുണ്ട്..."

"ഓ അതായിരുന്നോ..."

ഗാഥാ ചിരിച്ചു.. 

"താങ്ക്സ്...." 

"വെൽക്കം ഗാഥ.." 

ശ്യാം വീണ്ടും വെളിയിലേക്ക് നടന്നു. 


.................... 

ഉച്ചയാകാറായപ്പോഴേക്കും വേണു ഓഫീസിലേക്ക് എത്തി. 

ഗാഥ റെക്കോർഡ്സും മറ്റ് പേപ്പറുകളുമായ് വേണുവിന്റെ കാബിനിൽ വന്നു നിന്നു ഉള്ളിൽ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു വേണു. 

അകത്തേക്ക് കയറിചെല്ലാൻ കൈകൊണ്ട് ആംഗ്യം കാട്ടി വിളിച്ചു. 

ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. 

ഫോണിലെ സംസാരം നിലക്കാതെ തുടരുന്നത് കണ്ട് ഗാഥ തിരികെ പോകാൻ തുടങ്ങി. 

"ഗാഥ... one minute.. "

"ഏയ് സാരമില്ല വേണു ഫ്രീ ആകുമ്പോ വിളിച്ചാൽ മതി ഞാൻ വന്നോളാം..."

തിരിഞ്ഞു നടന്നു തുടങ്ങിയപ്പോഴേക്കും ഫോൺ കട്ട്‌ ചെയ്തു. 

"ഗാഥ ഇരിക്ക് 

കമ്പനിക്ക് പുതിയൊരു പാർട്ണർ കൂടി വരുന്നു അതാ ഞാൻ...!!"

"ഉം..ദ കഴിഞ്ഞമാസത്തെ exportation ന്റെ ഡീറ്റെയിൽസ് വേണു ചോദിച്ചിരുന്നല്ലോ പിന്നെ പ്രൊഫൈറ്റിൽ നിന്നും 10% advertisement മാറ്റി ഹാർഡ് ഡിസ്‌കിൽ അതിന്റെ ഡീറ്റെയിൽസ് ഉണ്ട് അച്ഛന് കൊടുക്കാൻ ആണെങ്കിൽ ഇത് മതിയാകും..." 



"ഗാഥാ... ഒന്ന് നിർത്ത്. 

താനെന്താ സ്കൂൾ കുട്ടികളെ പോലെ എല്ലാം പഠിച്ചു പറയുന്നു..." 

"പിന്നെ ഞാൻ എന്താണ് വേണ്ടത്..? 

പുതിയ പാർട്ണർ ആരാണെന്ന് ചോദിക്കണമായിരുന്നോ...? "

ഒന്നും മിണ്ടാതെ നിന്ന വേണുവിന്റെ കണ്ണിലേക്കു നോക്കി 

"നാളെ നടക്കുന്ന ശുഭ മുഹൂർത്തം മാധവൻ സാറിന്റെ മകൾ മീനാക്ഷിയും ഒത്തുള്ള വിവാഹ നിശ്ചയം ആണെന്ന് മനസിലാക്കനും കമ്പനിയുടെ പുതിയ പാർട്ണർ മീനാക്ഷി ആണെന്നും മനസിലാക്കാൻ വേണു എന്നോട് പറഞ്ഞു മനസിലാക്കി തരേണ്ട...!!"

"ഗാഥ എന്തൊക്കെയാണ് പറയുന്നത്...? " 

"സോറി വേണു ഒഫീഷ്യൽ കാര്യം വല്ലതും പറയാനുണ്ടേൽ ആവാം ഞാൻ കുറച്ചു തിരക്കിലാണ്..."

"ഗാഥ പൊയ്ക്കോളൂ 

ഞാൻ വിളിക്കാം..."

വേണു പറഞ്ഞു 

വേഗം വെളിയിലേക്കിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു. 

സമയം കുറേ കഴിഞ്ഞു. 

ചുറ്റിനും തന്നെ കെട്ടിവരിഞ്ഞിരിക്കും പോലെ പേപ്പർ കെട്ടുകൾ അവൾക്ക് ചുറ്റും അടുക്കും ചിട്ടയുമില്ലാതെ കൂട്ടം കൂടി കിടന്നിരുന്നു. 

തലവേദനഎടുത്തു മേശക്ക് മുകളിലേക്ക് തല ചാരി ഇരിക്കാൻ തുടങ്ങവേ ഫോൺ ശബ്‌ദിച്ചു 

ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു 

"ഗാഥ വരൂ.."

അപ്പുറം വേണുവായിരുന്നു. 

വേണുവിന്റെ ക്യാബിനിൽ ചെന്നു 

"ഈ ബാഗ് കാറിലേക്ക് വച്ചോളു..."

"ഉം.."മൂളി കേട്ട് കൊണ്ട് ബാഗും ഫയലുകളും എടുത്ത് വെളിയിലേക്ക് നടന്നു. 

പിന്നാലെ വേണുവുമെത്തി. 



കാറിലേക്ക് കയറുമ്പോ അനുസരണയുള്ള ജോലിക്കാരിയുടെ വേഷത്തിൽ അവൾ ഡോർ തുറന്നു കൊടുത്തു. 

വണ്ടി സ്റ്റാർട്ട്‌ ചെയ്ത ശേഷം വേണു അവളെ നോക്കി 

"ഗാഥ എനിക്ക് വേറൊരു വഴിയുമില്ല 

അച്ഛന്റെ തീരുമാനങ്ങളെ മറികടക്കാൻ എനിക്കാകില്ല. 

പിന്നെ ഇതൊക്കെ ബിസിനസിന്റെ ഭാഗമായി കൊണ്ടുപോയില്ലെങ്കിൽ..."

"ഏയ് എന്നെയോർത്ത് വേണു വിഷമിക്കണ്ട 

പോയ്‌ വരൂ..."

**********************


ദിവസം രണ്ടു കഴിഞ്ഞു പൊട്ടിപ്പിളർക്കുന്ന തലവേദന സഹിച്ചവൾ റൂമിനുള്ളിൽ ചുരുണ്ടു കൂടി. 

എല്ലാം നഷ്ടമായെന്ന് ഓർത്തെടുക്കാൻ അവൾ തയ്യാറെടുപ്പുകൾ നടത്തി. 

ചിന്തയിൽ നിറഞ്ഞുനിന്ന വേണുവിന്റെ രൂപത്തോട് അപ്പോഴും അടക്കുവാൻ കഴിയാത്ത പ്രണയം മാത്രമായിരുന്നു. 

ഓഫീസ് ജോലിക്കിടയിൽ തലകറങ്ങി വീണ അവളെ ഹോസ്പിറ്റലിൽ എത്തിച്ചത് ശ്യാമായിരുന്നു. 

ഒരാഴ്ച കഴിഞ്ഞു മടങ്ങി വരവ് ആഗ്രഹിച്ചിരുന്ന സമയത്ത് തന്നെ വേണു നാട്ടിലെത്തി. 

എസ്റ്റേറ്റിൽ പോയ്‌ വരുംവഴി രാത്രി ഏറെ വൈകി. 

കാറിൽ വേണുവും ഗാഥയും മാത്രമായിരുന്നു. 

വഴിവിളക്കിന്റെ നേരിയ വെളിച്ചം ആ ഇരുട്ടത്ത് അങ്ങിങ്ങായി പ്രകാശിച്ചു നിന്നു. 

വെള്ളിവെളിച്ചം പോലെ ആകാശത്ത് മിന്നൽ പിണർപ്പുകൾ പൊട്ടിവിരിഞ്ഞു. 

അവ മഴത്തുള്ളികളായി മണ്ണിലേക്ക് പതിച്ചു 

ഗ്ലാസിലേക്ക് വീണ മഴത്തുള്ളികൾ ഒപ്പിമാറ്റിക്കൊണ്ട് ആളൊഴിഞ്ഞ റോഡിലൂടെ വണ്ടി മുന്നോട്ട് പാഞ്ഞു. 

കയ്യിൽ കെട്ടിയ വാച്ചിലേക്ക് വേണു നോക്കി 

സമയം 9 മുപ്പതോട് അടുക്കുന്നു 

ആരോടെന്നില്ലാതെ അയാൾ പറഞ്ഞു 

വീട്ടിലേക്കിനി നല്ല ദൂരമുണ്ട് നമുക്ക് എവിടെയെങ്കിലും തങ്ങിയാലോ 

ഒരു നേർത്ത നിശബ്ദത്തിനൊടുവിൽ അവൾ പറഞ്ഞു അടുത്ത് എവിടെയാ നല്ല റൂം കിട്ടുക...? 

അടുത്ത് ഒരണ്ണമുണ്ട് കയറി നോക്കാം 

മറുപടി പറഞ്ഞു. 

വഴിവിളക്കുകൾ പലതും അണഞ്ഞു മഴവെള്ളം നിറഞ്ഞ റോഡിലൂടെ വണ്ടി പാഞ്ഞു 

ഒടുവിൽ ഒരു ലോഡ്ജിന്റെ മുന്നിലായി നിർത്തി. 

വേണു ഇറങ്ങിപ്പോയി റൂം തിരക്കി പേയ്‌മെന്റ് ചെയ്തു അവളെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് ചാവിയുമായ് കയറി. 

പുറത്ത് മഴ തോരാതെ പെയ്യുകയാണ് 

റൂം തുറന്ന് ലൈറ്റ് ഇട്ട് തന്നിട്ട് കൂടെ വന്ന പയ്യൻ തിരികെ പോകാൻ തുടങ്ങിയപ്പോ വേണു അയാളെ വിളിച്ചു. 

എന്തോ സ്വകാര്യം പറഞ്ഞു 

ശരി സാർ അയാൾ താഴേക്ക് പോയ്‌...റൂം അടച്ചു. 

''താൻ ഫ്രഷ് ആയി വരൂ.."

"ഉം..."അവൾ മൂളി 

ബാത്റൂമിലേക്ക് പോകുവാൻ ബാഗും ഡ്രെസും എടുത്ത് നടന്നു. 

ലോഡ്ജ് കാരൻ അപ്പോഴേക്കും കഴിക്കാനുള്ള ഫുഡും ഒരു സ്ക്കോച്ചും ഗ്ലാസുമായ് ഡോറിനു വെളിയിൽ വന്നു വിളിച്ചു. 

ഡോർ തുറന്നു മേശക്ക് മേലേക്ക് ഒക്കെ വച്ചു ലോഡ്ജുകാരൻ വെളിയിലേക്ക് പോയ്‌. 

വീണ്ടും ഡോർ അടഞ്ഞു. 

ബാത്‌റൂമിൽ അവളുടെ മേനിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് അയാൾ അങ്ങോട്ട് നോക്കി നിന്നു. 

കുറച്ചു സമയത്തിന് ശേഷം ഡോർ തുറന്നു അവൾ ഇറങ്ങി 

ഒരു അംബ്രല്ല കട്ട്‌ ചുരിദാർ ആയിരുന്നു അവളുടെ വേഷം 

മുടി ടൗവൽ കൊണ്ട് മൂടിക്കെട്ടി വച്ചിരുന്നു. 

ഞാനും ഒന്ന് ഫ്രഷ് ആകട്ടെ വേണു സ്വയം പറഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് കയറി. 

മുടിക്കെട്ട് അഴിച്ചു തോർത്തി കണ്ണാടിക്ക് മുൻപിൽ വന്ന് കുറേ നേരം തന്നെത്തന്നെ നോക്കി നിന്നു. 

ബാഗിൽ നിന്ന് കണ്മഷിയും ലിപ്സ്റ്റിക്കും എടുത്ത് അതവളുടെ മുഖത്തിന്‌ വല്ലാത്ത ആകർഷണം വരുത്തി. 

ജനാല പാളികൾ തുറന്ന് പുറത്ത് പെയ്യുന്ന മഴയെ നോക്കി ജനാല കമ്പികളിൽ പിടിച്ചു ചേർന്ന് നിന്നു. 

മഴ സ്വർഗ്ഗ രതിയാണ്. ഒരു തണുത്ത തുള്ളി എന്റെ മേനിയിൽ കൂടെ തഴുകി തഴുകി മണ്ണിൽ പതിക്കും വരെ ഒരു പെണ്ണിന്റെ എല്ലാ സ്വകാര്യതയും അറിയാൻ അതിന് കഴിയും. 

ഇടുപ്പിലേക്ക് ശക്തിയുള്ള കരങ്ങൾ പതിയുന്നതറിഞ്ഞു അവൾ ഞെട്ടലോടെ തിരിഞ്ഞു. 

അപ്പോഴേക്കും ആ കരങ്ങൾ അവളെ ചുറ്റിപ്പിടിച്ചു. 

തണുത്ത മഴയെ നോക്കി എന്നെ കാത്തിരിക്കുകയായിരുന്നോ.. വേണുവിന്റെ ശബ്ദം അവിടമാകെ അലയടിച്ചു. 

ഒന്ന് കുതറി മാറാൻ മനസ് പറഞ്ഞെങ്കിലും എന്തൊക്കെയോ സഹിച്ചവൾ നിന്ന് കൊടുത്തു. 


പിന്നെ ശൃംഗാര ഭാവത്തിൽ ആസ്വദിക്കുമ്പോലെ അവന്റെ ചേഷ്ടകൾക്കൊത്ത് ചലിക്കുവാൻ തുടങ്ങി. 

"ഈ തണുപ്പകറ്റാൻ നിനക്കെ കഴിയു ഗാഥ... ഒരുപക്ഷെ ഇത്രയും കാമമുള്ളൊരു മുഖം ഞാൻ..."

പറഞ്ഞു തീരും മുൻപ് അയാളുടെ വാ പൊതിഞ്ഞു പിടിച്ചു 

"എന്റെ ശരീരത്തിനെ മറ്റൊന്നും വച്ചു ഉപമിക്കണ്ട നിനക്ക് മാത്രം സ്വന്തമാണ് എപ്പോഴും എന്റെ മരണം വരെ..." 

അവളെ കെട്ടിപ്പിടിച്ചു വലിച്ചുകൊണ്ട് മേശക്കരികിൽ എത്തി. 

"ഭക്ഷണം കഴിച്ചിട്ടാകാം... "അയാൾ പറഞ്ഞു. 



മദ്യ കുപ്പിയുടെ അടപ്പ് തുറന്ന് ഗ്ലാസിലേക്ക് പകർന്നു 

ആഹാരം കഴിച്ചു തുടങ്ങി 

"എനിക്ക് വാരിത്തരൂ.. വേണു...."

ചെറു കൊഞ്ചലോടെ അവൾ പറഞ്ഞു 

അവൻ അവൾക്ക് വാരിക്കൊടുത്തു 

ഒരു ഗ്ലാസിൽ ഇരുവരും മദ്യവും നുകർന്നു 

ഒക്കെ കഴിച്ചു ബെഡിലേക്ക് ഇരുവരും കിടന്നു 

ഇടിയുടെ ഒച്ച ശബ്ദം അവളെ അവനിലേക്ക് കൂടുതൽ ചേർത്ത് നിർത്തി അവളിലെ തുണികൾ ഓരോന്നായി അഴിഞ്ഞു തുടങ്ങി. 

സമയം പത്തര കഴിഞ്ഞു 

അവൾ ആകെ മയങ്ങി തുടങ്ങി 

"ശോ മദ്യം കേറി തലക്ക് പിടിച്ചു... 

എനിക്കതൊന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ...?? "

എങ്കിലും തളർന്ന ശരീരത്തെ അവൻ, ആവേശത്തോടെ തന്നിലേക്ക് അടുപ്പിച്ചു... അവളിലേക്ക് ആഴ്ന്നിറങ്ങി... 

തണുപ്പ് നിറഞ്ഞ ആ രാത്രി അവളെ പുതച്ചു അവൻ മയങ്ങി. 

ഇരുട്ടിനെ കീറിമുറിച്ചു പകൽ പ്രകാശിച്ചു.

സമയം എട്ടുമണി കഴിഞ്ഞു. 


വേണു ഉറക്കമെഴുന്നേറ്റ് അവളെ നോക്കി പൂർണ്ണ നഗ്നമായ അവളുടെ ശരീരം കണ്ട് വീണ്ടും അവളിലേക്ക് പ്രാപിക്കാൻ അയാൾ കൊതിയോടെ അവളെ പുണർന്നു 

മരവിച്ച ശരീരത്തിൽ തോറ്റപോലെ തോന്നി പലപ്രാവശ്യം അവളെ അയാൾ തട്ടി വിളിച്ചു 

"ഗാഥ എഴുന്നേക്ക്... ഗാഥാ..."

ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു 

എഴുന്നേറ്റ് കൈലി ഉടുത്ത് മേശക്ക് മുകളിലിരുന്ന വെള്ളം എടുത്തു നടക്കവെ കുപ്പിയുടെ ചുവട്ടിലിരിന്ന വെള്ളപ്പേപ്പർ അയാൾ കണ്ടു. 

വേഗം തുറന്നയാൾ വായിച്ചു 

വേണുവിന്, 

"ഇത് നീ വായിച്ചു തുടങ്ങുമ്പോൾ ഒരുപക്ഷെ,  ഞാൻ ഈ ലോകം വിട്ട് പോയിരിക്കും...എങ്കിലും നീ വിഷമിക്കരുത് വേണു..

എന്റെ ശരീരം നിനക്ക് തന്നപ്പോൾ നീ കരുതിയത് ഞാൻ വെറുമൊരു prostitute ആണെന്നല്ലേ...??ഓരോ നിമിഷവും നീ എന്റെ ശരീരത്തിനെ വർണിക്കുമ്പോഴും, അതിനുള്ളിലെ മനസ്സ് നീ കാണാതെ പോയി... എന്റെ പ്രണയം നീ  അറിയാതെ പോയല്ലോ...?? 

നിന്നെപ്പോലൊരാൾക്ക് എന്റെ ശവ ശരീരത്തിനോടും കാമം തോന്നും ഞാൻ മരിച്ചുകൊണ്ടിരിക്കുമ്പോഴും നീ എന്നിൽ സുഖം അനുഭവിക്കും...!!

ഇപ്പോഴും നീ വിഷമിക്കരുത് വേണു... നീയല്ലാതെ മറ്റാരും എന്റെ ശരീരത്തിന് അവകാശി ആകരുത് എന്നുണ്ടായിരുന്നു. പക്ഷെ എന്റെ കൂടെയില്ലാത്ത നീ എങ്ങനെ എന്റെ ശരീരത്തിന് അവകാശിയാകും...??  വെപ്പാട്ടിയായി ജീവിക്കാൻ എനിക്ക് കഴിയില്ല. 



നിന്റെ കൂടെ ഒന്നുടെ ഉറങ്ങണം എന്നുണ്ടായിരുന്നു...അത് പക്ഷെ നീ എനിക്ക് തരുന്ന ശരീര സുഖത്തിനു വേണ്ടിയായിരുന്നില്ല... അവസാനമായി നിന്റെ നെഞ്ചിൽ തല ചായ്ച്ചൊന്നുറങ്ങാൻ...നിന്റെ കൈകൊണ്ടൊരിത്തിരി ആഹാരം കഴിക്കണമെന്നും ഉണ്ടായിരുന്നു... 

അതിത്ര വേഗം ആകുമെന്ന് ഞാൻ കരുതിയില്ല...!!

പിന്നെ, ഞാൻ ഒറ്റക്കല്ല മടങ്ങുന്നത് നിന്നിലൂടെ ജീവനെടുത്ത ഒരു ജീവനും കൂടെയുണ്ട് എന്നിൽ...!!

സോറി വേണു... "

                   നിന്റെ സ്വന്തം നിന്റെ മാത്രം

                    ഗാഥാ.


ശ്യസമടക്കിപ്പിടിച്ചയാൾ ആ റൂമിന് വെളിയിലിറങ്ങാതെ വിങ്ങിപ്പൊട്ടി.... 

കുറ്റബോധത്തിന്റെ നീരുറവ കണ്ണുകളിൽ കിനിഞ്ഞു കവിളിലൂടെ താഴേക്ക് പതിച്ചു... 


തണുത്തു മരവിച്ചു തുടങ്ങിയ, നഗ്നമായ ശരീരത്തിലേക്ക് അയാൾ നോക്കി...

പാപിയാണ് ഞാൻ...ഒരു പെണ്ണിന്റെ ശരീരത്തിനെ മാത്രം മോഹിച്ച പാപി... 

തന്റെ ജീവനെ ഉദരത്തിൽ പേറിയപ്പോഴും അവളെ താൻ കാമത്തോട് മാത്രം നോക്കിയത്...എന്നിൽ നിന്ന് സ്നേഹം മാത്രം ആഗ്രഹിച്ചവളെ മരണത്തിലേക്ക് തള്ളി വിട്ടല്ലോ ഞാൻ...!!

പൊട്ടിക്കരഞ്ഞു കൊണ്ടയാൾ അവളുടെ കാലിലേക്ക് വീണു... 

അപ്പോഴും പുറത്ത്, മഴ ചാറി തുടങ്ങിയിരുന്നു... 

അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി.. 

മഴവീണു നനഞ്ഞ മണ്ണും, ചിറകടിച്ചുയർന്ന പ്രാവിൻ കൂട്ടത്തിലും അവൾ ഉണ്ടെന്ന വിശ്വാസത്തിൽ അയാൾ പൊട്ടിച്ചിരിച്ചു.. 

#ഗാഥ 

രചന: ലക്ഷ്മി ബിനു 

ബിനുവിന്റെ പ്രണയകഥകൾ💙❤️ 

നീ malayalam love story

 നീ

malayalam love story നീ

നീ malayalam love story


അറിഞ്ഞോ...ചെമ്പോത്തെ പെണ്ണിന്റെ വയറ്റിലുണ്ടെന്ന്....

ചായ പുറത്തേക്ക് തെറിക്കും വിധം ഗ്ലാസ് ഡെസ്കിലേക്ക് വെച്ച് രാമേട്ടൻ പറഞ്ഞു.

ഏത്..നമ്മടെ ഗൗരി കുഞ്ഞിനോ....

ദൈവ ദോഷം പറയല്ലേ....രാമേട്ടാ...ആ കുട്ടി ഒരാൾടെ മുഖത്ത് നോക്കുന്നത് പോലും കണ്ടിട്ടില്ല...


ആ...അങ്ങനെത്തെ കുട്ട്യോളെ തന്ന്യാ സൂക്ഷിക്കേണ്ടത്...

പറയടീ.....പെഴച്ചവളേ....ആരുടേതാടീ...ഈ ഗർഭം...

ജയരാജാ......വയറ്റിലുള്ള കൊച്ചാ...ഇങ്ങനെ തല്ലല്ലേ.....

അമ്മയാ ഈ നശിച്ചവളെ ലാളിച്ച് വഷളാക്കിയേ...തറവാടിന് മാനക്കേട് ഉണ്ടാക്കാനായിട്ട്...

അന്നേ ജയേട്ടനോട് പറഞ്ഞതാ തന്തേം തള്ളേം ചത്തതിനെ ഒന്നും ഏറ്റെടുക്കെണ്ടാന്നു...ചത്ത് തൊലഞ്ഞ ഒടപ്പെറന്നോളോട് സ്നേഹം കാണിച്ചിട്ടെന്തായി....



എന്റെ സത്യേ...നീ ഒന്നു പതുക്കെ പറ...അപ്പുറത്തും ഇപ്പുറത്തുള്ളോരെം കൊണ്ട് പറയിക്കല്ലേ....

അറിയാനായിട്ട് ഇനി ആരും ബാക്കിയില്ല....

ശ്ശ്....നോവുന്നു അമ്മമ്മേ.....

ബെൽറ്റിന്റെ പാടിൽ അമ്മമ്മ തൊട്ടപ്പോൾ കൈ വലിച്ചു.

ഗൗരീ....അമ്മമ്മയോട് പറയ്....ആരാ കുട്ടിയോടിത് ചെയ്തേ...ആരേലും ചതിച്ചതാണോ......

ഉലഞ്ഞ മുടി കോതി ഒതിക്കി കൊണ്ട് അമ്മ്മ ചോദിച്ചു.

കരയാതെ പറയ് കുട്ടീ.....


അമ്മയ്ക്ക് വേറെ പണിയൊന്നു മില്ലേ...ജയേട്ടൻ ബെൽറ്റോണ്ട് അടിച്ചിട്ട് ഇരുന്നു മോങ്ങിയതല്ലാതെ ഒരക്ഷരം മിണ്ടീട്ടില്ല നാശം പിടിച്ചവൾ...എന്റെ കുട്ടീ...എന്റെ കുട്ടീന്നു പറഞ്ഞ് ഇനിയും ഒക്കത്ത് വെച്ച് നടക്ക്....യദു വരട്ടേ..എന്നിട്ട് ഇവളെ ഇവ്ട്ന്ന് അടിച്ചിറക്കാൻ...

എവിടെ പോവാനാ ഇവള് സത്യേ...പാപം കിട്ടും....

വേണ്ടാ...വല്ലോന്റേം വിഴുപ്പ് ചൊമക്കുന്ന ഇവള് പ്രസവിച്ചാ ഈറ്റ് ഞാനെട്ക്കാ....



കട്ടിലിൽ കൂനിയിരുന്ന് തേങ്ങി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല...

പച്ച വെള്ളം കൊടുത്ത് പോവര്ത് ഇവൾക്ക്.....

ഈ പാപമൊക്കെ നീ എവ്ടെയാ കൊണ്ട് വെക്കുവാ..സത്യേ...വയിററിലുള്ള കുഞ്ഞിനെയെങ്കിലും ഓർത്തൂടെ...

പാപം കിട്ടുവാണേൽ ഞാൻ സഹിച്ചോളാം.....

വാതിൽ വലിച്ചടച്ച് താക്കോലിട്ട് പൂട്ടുന്ന ശബ്ദം കേട്ടു.മുറിയിൽ ഇരുട്ട് പടർന്നു.തുറന്നിട്ട ജനലിൽ കൂടി നിലാവിന്റെ അരണ്ട വെളിച്ചം അരിച്ചിരങ്ങി.മുടിയെ ഒന്നുകൂടി ഉലച്ച് കൊണ്ട് കാറ്റ് വീശി.ജനലഴിയിൽ പിടിച്ച് വലത് കൈ വയറിൽ വെച്ച് പൂർണ ചന്ദ്രനെ നോക്കി നിന്നു

××××××××××××××××××××××××××××



കാവിലെ എണ്ണയിൽ കുതിർന്ന തിരി കത്തിച്ച്  കൈയിലെ ബാക്കി എണ്ണ തലയിൽ ഉരച്ചു.പ്രാർത്ഥിക്കവേ പിറകിലാരോ പോലെ

ആരാ...ഇത് തറവാട്ട് വക കാവാ...എല്ലോർക്കൊന്നും വരാൻ പറ്റില്ല....

ഞാൻ....

പേരും നാളുമൊന്നും അറിയേണ്ട...വരുത്തനാണെന്ന് മനസിലായി.മ്ം...പൊക്കോ...ഇപ്രാവിശ്യത്തേക്ക് ക്ഷമിക്കുന്നു.മേലാൽ കാവിൽ കേറരുത്....



കൈ ഉയർത്തി തടഞ്ഞു കൊണ്ടു പറഞ്ഞു.

നോക്കി ചിരിക്കുന്നോ...ഇയാൾക്ക് ചെവി കേൾക്കില്ലേ....

കേൾക്കാം....

എന്നാ പോയ്ക്കോ...

ഇയാളോട് എത്ര ദിവസായി ഞാൻ പറയണു...ഇവിടെ വരരുത് ന്നു...

എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് നിന്നോളും....

അതിന് ഞാൻ കാവിൽ കേറിയില്ലാലോ...പുറത്തല്ലേ നിന്നത്....

സംസാരം കാറ്റ് പോലെയെങ്കിലും ഹൃദയത്തിൽ തറിക്കുന്ന പോലെ...ചിരിയും നോട്ടവുമെല്ലാം ചങ്കിലെ പിടപ്പ് കൂട്ടുന്നു.അത് മനസിലാവാതിരിക്കാൻ പാടുപ്പെട്ടു.

ഗൗരീ........



ആ പിൻവിളിയിൽ അറിയാതെ  നിന്നു.

നിനിക്കായ് കൊണ്ട് വന്നതാ....

ഇലകുമ്പിളിൽ ഞാവൽപ്പഴങ്ങൾ.കണ്ണുകൾ തിളങ്ങിയെങ്കിലും മറച്ചുപിടിച്ചു.

എനിക്കെങ്ങും വേണ്ടാ...വല്ല കൂടോത്രോം ചെയ്തിട്ടുണ്ടേലോ...ഉദ്ദേശമെന്താന്നു ആർക്കറിയാം....

മുഖം വാടി.ഞാവൽപ്പഴങ്ങൾ താഴേക്കെറിഞ്ഞ് നടന്നുപ്പോയി.പോയീന്നു ഉറപ്പാക്കിയിട്ട് ഞാവൽപ്പഴങ്ങൾ പൊറുക്കിയെടുത്തു.കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി.കണ്ണുകളടച്ച് ആസ്വദിച്ച് കഴിച്ചു.

എന്നും വരുന്ന സമയമായിട്ടും ആ ആളെ കണ്ടില്ല.ചുറ്റും നോക്കി.മരങ്ങളും പാമ്പ് പോലെ തൂങ്ങി കിടക്കുന്ന വള്ളികളും കാറ്റിന്റെ മൂളക്കവുമല്ലാതെ വേറെ ഒന്നുമില്ല.

എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു.എന്തോ ഒന്നു കളഞ്ഞ് പോയത് പോലെ.കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു.

ഇയാള് തന്നെ തിന്നോ....എനിക്ക് വേണ്ടാ.....

നീട്ടിയ ഇലകുമ്പിളിലെ ഞാവൽപ്പഴം തട്ടി മാറ്റി.ചിരി മാത്രമായിരുന്നു ഉത്തരം.ഞാവൽപ്പഴം പിന്നേം നീട്ടി

വേണ്ടാന്നു പറഞ്ഞില്ലേ....


ആരും കാണാതെ രാമേട്ടന്റെ കടയുടെ അടുത്തുള്ള ഞാവൽ മരത്തിൽ നിന്നും കട്ട് പറിച്ച് കഷ്ടപ്പെടേണ്ടന്നു വെച്ചാ കൊണ്ടു തന്നത്...

ഇയാൾക്ക് എങ്ങനെ അറിയാം അത്...

ഞാൻ കാണാറുള്ളത് കൊണ്ട്....

എങ്ങനെ....

വാ...നമുക്ക് അവിടെ ഇരിക്കാം....

എന്റെ പേര് ഗൗതം.രാമേട്ടന്റെ കടയുടെ മുകളിൽ വാടകയ്ക്ക് താമസിക്കുകയാണ്.

എന്തിനാ അവിടെ താമസിക്കുന്നത്

കഥ എഴുതാൻ.ഒരു ദിവസം ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഒരു പെണ്ണ് ചുറ്റും നോക്കി ഞാവൽപ്പഴം കട്ടു പറിക്കുന്നു.എന്നിട്ട് ബാഗിലിട്ട് പാവത്തിനെ പോലെ നടന്നു പോവുന്നു.സ്ഥിരം കാഴ്ച ആയപ്പോൾ അവളെ പറ്റി അറിയാനൊരാഗ്രഹം.അങ്ങനെയാ ഈ കാവിൽ എത്തിയത്.

പാവം..വിരൽ വായിലിട്ടാ കടിക്കാത്ത കുട്ടീന്നൊക്കെയാ എല്ലാരും പറഞ്ഞത്...

വയലറ്റ് നിറമായ നാവ് പുറത്തിട്ട് കൊഞ്ഞനം കുത്തി.

ഗൗരീ......

മ്ം....


എന്നെത്തേയും പോലെ ഞാവൽപ്പഴം തിന്നുന്ന തിരക്കിലായിരുന്നു.

നിന്റെ ആരാണ് ഞാൻ.....

ആരാണ് ഗൗതം...അറിയില്ല....

ഗൗരീ... ഞാൻ ഇത്രയും നാൾ അന്വേഷിച്ച് നടന്ന പ്രണയമാണ് നീ....

എന്റേതാവാൻ വിധിച്ചവൾ....

നിർത്ത് ഗൗതം....ഇങ്ങനെ ഒരു മനസോടെ ആണോ എന്നോട് മിണ്ടാൻ വന്നത്...ഇനി ഇവ്ടെ വരണ്ടാ...എന്നോട് സംസാരിക്കുകേം വേണ്ട...

ഞാവൽപ്പഴങ്ങൾ നിലത്തേക്ക് എറിഞ്ഞ് ഓടി.

പിന്നെ കണ്ടപ്പോഴൊക്കെ കാണാത്ത പോലെ മാറി നടന്നു.ഗൗരീന്നു വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതെ നടന്നു.ഞാവൽപ്പഴങ്ങൾ മരച്ചുവട്ടിൽ വെച്ചിട്ട് പോവും.അത് ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു.പിന്നീട് അതും കാണാതായി.


കണ്ണുകൾ ചുറ്റും പരതി.നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു.

പോട്ടെ എങ്ങോട്ടെങ്കിലും.ഗൗരിക്ക് ആരേം വേണ്ടാ....

എന്നിട്ടും കണ്ണുകൾ തേടിക്കൊണ്ടിരുന്നു.എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞ് നോക്കി തന്നെ നടന്നു.

കാവിലെത്തുമ്പോഴേക്കും മാനം ഇരുണ്ടു മൂടി.മിന്നൽ പിണരുകൾ മണ്ണിനെ തൊടും പോലെ...ഇടിയുടെ ശബ്ദം ദിക്കുകളിൽ മുഴങ്ങി.കാവിനെ മൂടിയ ഇലകളെയും ചില്ലകളേയും തുളച്ച് മഴ കാവിലേക്കിറങ്ങി.

കാവിലേക്ക് ഓടി കേറി.കണ്ടത് മഴയിൽ നനഞ്ഞ് നൂലിഴകൾ പിരിച്ച പോലെ ഇണ ചേരുന്ന നാഗങ്ങൾ.

കരിയിലകളുടെ ശബ്ദം വരാതിരിക്കാനായി പതിയെ പിറകോട്ടു നടന്നു.എവിടെയോ തട്ടി നിന്നു.

ഗൗതം.....


അങ്ങോട്ട് നോക്കല്ലേ....

എന്താ നോക്കിയാൽ...

അവ്ടെ....

പറയാനാവാതെ തല കുനിച്ചു....

അവിടെ എന്താ....

കാറ്റു പോലുള്ള ശബ്ദം ഹൃദയത്തെ തുളച്ചു കയറി..

അവ്ടെ നാഗങ്ങൾ ഇണ ചേരുന്നുണ്ട്.നോക്കിയാൽ ശാപം കിട്ടും.

കാവിലേക്ക് പോവാൻ നോക്കിയ ഗൗതമിന്റെ കൈയിൽ പിടിച്ച് വെച്ച് തല കുനിച്ച് കൊണ്ട് പറഞ്ഞു...

എന്ത് ശാപം......


തല കുനിച്ച് മുഖത്തേക്ക് നോക്കി ചോദിച്ചു.

അറിയില്ലെന്ന് തലയാട്ടി.

ഈ ജന്മം ഇണ ചേരാനാവില്ലാന്ന ശാപം...

മഴയിൽ നനഞ്ഞ് ഒട്ടിപ്പിടിച്ച ദാവണിയിൽ മുറുകെ പിടിച്ചു.

എപ്പോഴോ കിട്ടിയ ധൈര്യത്തിൽ മുന്നോട്ടു നടന്നു.അപ്പോഴേക്കും കൈയിൽ പിടിച്ച് വലിച്ച് അടുത്തായി നിർത്തി....

വിട്...ഇത്രയും നാള് എവ്ടെ ആയിരുന്നു...എന്നെ വേണ്ടായിരുന്നല്ല.ഇപ്പോ എന്തിനാ  വന്നേ....

ആരു പറഞ്ഞു വന്നില്ലാന്നു.എന്നും ഞാൻ ഇവിടെ ഉണ്ടായിരുന്നു.നിന്റെ ഈ കണ്ണിനുള്ളിലെ ഞാവൽപ്പഴങ്ങൾ എന്നെ തിരഞ്ഞ് തെന്നിക്കളിക്കുന്നത് കാണാൻ വേണ്ടി മാത്രം മുന്നിൽ വന്നില്ലെന്നു മാത്രം.



നിന്റെ ഓരോ മുഖഭാവവും ചലനവും ആസ്വദിച്ച് ഞാൻ ഇവിടെ ഉണ്ടായിരുന്നു.

മുഖം കൈകുമ്പിളിലെടുത്ത് മഴയിലും കണ്ണീരിലും ഒലിച്ചിറങ്ങിയ കൺമഷി രണ്ടു തള്ള വിരലാൽ തുടച്ചു കൊണ്ടു പറഞ്ഞു.

നേർത്ത ശബ്ദം എന്നിലെ കള്ളത്തരം കണ്ടുപിടിക്കുമെന്നു തോന്നിയതും ആ നെഞ്ചിൽ മുഖം മറച്ചു.രണ്ടു പേരേയും നനച്ചു കൊണ്ട് മഴ പെയ്തിറങ്ങി.ഉടലുകളും ചുണ്ടും തണുത്തു വിറച്ചപ്പോൾ ഗാഢമായ ആശ്ലേഷണത്താൽ പ്രതിരോധിക്കാൻ ശ്രമിച്ചു.വിരലുകൾ എന്തിനെന്നില്ലാതെ പരതി നടന്നു.

പെട്ടെന്നുള്ള ചിന്തയിൽ രണ്ടു പേരും വേർപ്പെട്ടു.കണ്ണുകൾ ഇടഞ്ഞു.മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു.ചുണ്ടിലെ ചുവപ്പിനെ സ്വന്തമാക്കി.ധാവണിയുടെ സ്ഥാനം തെറ്റിച്ചു.ഗൗതമിന്റെ പുറത്ത് പ്രണയം കൊണ്ട് പോറി.തളർന്ന് ഗൗതമിന്റെ നെഞ്ചിലേക്ക് കിടന്നു.

മരചുവട്ടിലിരുന്ന ഗൗതമിന്റെ നെഞ്ചിൽ ചാരി കിടന്നു.കണ്ണുകൾ അടച്ചു.ധാവണി തുമ്പ് വിട്ടകലുന്നതറിഞ്ഞു.ഗൗതമിന്റെ താടി തുമ്പിൽ നിന്നും മഴ വെള്ളം കഴുത്തിലേക്ക് ഉറ്റി വീണു.മഴത്തുള്ളി മണ്ണിൽ ലയിക്കും പോലെ ഗൗതമം എന്നിലേക്ക് ചേർന്നു.

×××××××××××××××××××××××××××

ഇന്നാ ഭക്ഷണം....

വിശപ്പില്ലാ.വയറ്റിൽ കൈ വച്ചു.ഗൗതമിന്റെ അംശം...ഞങ്ങളുടെ പ്രണയം...ഞങ്ങളുടെ കുഞ്ഞ്...

പാത്രത്തിൽ നിന്നും ഭക്ഷണത്തിന്റെ മണമടിച്ചതും എന്തോ തികട്ടി വന്നു.

നാശം...അവ്ടെ ശർദിച്ചുന്നാ തോന്നണേ....

കുട്ടിക്ക് വേണ്ടായിത്താവും...

ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി കൊടുക്കാൻ നാലാളറിയേ കെട്ടിച്ചയച്ചതല്ലല്ലോ...

ഒന്നാണോ...ഒന്നിൽ കൂടുതൽ ആളുകളുണ്ടോന്ന് ആർക്കറിയാം..

കണ്ണുകൾ അടച്ച് ചെവി പൊത്തിപ്പിടിച്ചു.

ആരോ വാതിൽ തുറന്നു.അമ്മമ്മ..

ഗൗരീ..അവര് യദൂനെ കൂട്ടാൻ പോയിരിക്കാണ്.നീ വേഗം എവിടേക്കെങ്കിലും പോ..അവൻ വന്ന നിന്നെ കൊല്ലും...സത്യേടെ സ്വഭാവാ അവന്..അതും കൂടി കാണാൻ ഈ കിഴവിക്ക് വയ്യ..ഇത് കുറച്ച് പൈസയാ..തൽക്കാലം അച്ഛന്റെ തറവാട്ടിലേക്ക് പോയിക്കോ....

ഗൗതം.........എവ്ടേയാ........

ഗൗതം.........

ശബ്ദം കാവിൽ മുഴങ്ങി...

കരഞ്ഞു തളർന്നു മര ചുവട്ടിൽ ഇരുന്നു.

എന്നെ ചതിക്കുവാണോ...ഗൗതം...

ആരുടെയോ കാൽപാദം....

ഗൗതം......


എവ്ടേ പോയതാ..എന്നെ ഒറ്റക്കിക്കീട്ട്....എവ്ടെയൊക്കെ അന്വേഷിച്ചു....

സങ്കടം തീരും വരെ ഗൗതമിന്റെ നെഞ്ചിലും കൈയിലുമെല്ലാം അടിച്ചു.

മുഖത്ത് ചുംബനം കൊണ്ട് മൂടി...

എവ്ടേയാ ഗൗതം പോയേ...ഞാൻ പേടിച്ച് പോയി...

നാട്ടിൽ പോയതാഅമ്മയ്ക്ക് സുഖമില്ലാന്നു ഫോൺ വന്നിട്ട്.ആ ടെൻഷനിൽ പറയാൻ പറ്റിയില്ല...

ഇത് കണ്ടോ ഗൗതം....

തല്ലിയ പാട് കാണിച്ച്  കൊച്ചു കുഞ്ഞിനെപ്പോലെ പരിഭവിച്ചു.

ആരാ ...തല്ലിയേ.....

തൊടല്ലേ...നീറുന്നു....അമ്മാവൻ തല്ലിയതാ..ബെൽറ്റോണ്ട്...

എന്തി വലിഞ്ഞ് ഗൗതമിന്റെ കഴുത്തിലുടെ കൈയിട്ട് നെഞ്ചിൽ മുഖം അമർത്തി.

എന്തിന്.......

വേദനയും ദേഷ്യവും എല്ലാമുണ്ടായിരുന്നു.

ഇവ്ടെ ഒരാളുണ്ട്...

ഗൗതമിന്റെ കൈ വയറ്റിൽ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.

ഞാനറിഞ്ഞു ചായക്കടയിൽ നിന്ന്.ഒരു പാട് നൊന്തോ.....

സാരല്ലാ....ഗൗതം വന്നല്ലോ....

നിനിക്ക് എന്റെ പേര് പറഞ്ഞൂടായിരുന്നോ....എന്തിനാ തല്ല് വാങ്ങിച്ചേ....

എല്ലായിടത്തും അന്വേഷിച്ചു.എവ്ടേയും കണ്ടില്ല.എന്നെ പറ്റിച്ചോന്നു പോലും ചിന്തിച്ചു പോയി.അതാ....

ഗൗതം നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വച്ചു.നിലത്ത് മുട്ടു കുത്തിയിരുന്നു.വയറിലെ ധാവണി മാറ്റി അമർത്തി ഉമ്മ വച്ചു.മുഖം അങ്ങനെ തന്നെ വച്ച് കുറേ സമയം ഇരുന്നു.കണ്ണുകളടച്ച് ആ ചുംബനങ്ങളെല്ലാം സ്വീകരിച്ചു.

മരചുവട്ടിൽ ഗൗതമിന്റെ മടിയിൽ ചുരുണ്ടു കൂടി യിരുന്നു.നെഞ്ചിൽ മുഖം വെച്ചു.

അമ്മയോട് പറഞ്ഞിട്ടുണ്ട് നിന്നെയും കൂട്ടി വരുമെന്ന്.

ആ കാവും കടന്ന് ഗൗതമിന്റെ കൈ പിടിച്ച് നടന്നു.

Pranayam Malayalam Love Story

Pranayam 

Pranayam  Malayalam Love Story

Pranayam  Malayalam Love Story


സ്കൂളിൽ നിന്നു ടൂർ പോകുന്ന കാര്യം അറിഞ്ഞല്ലോ?  നമ്മുടെ ക്ലാസ്സിൽ നിന്നു പോവാൻ താത്പര്യമുള്ളവര് ഒന്നു കൈപൊക്കിക്കെ?  

ടീച്ചർ പറഞ്ഞപ്പോൾ ഭൂരിഭാഗം പേരും കൈപൊക്കി.  ഞാൻ അനങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ രാഗേഷ് ആണ് എന്റെ കയ്യും കൂടെ പിടിച്ചു പൊക്കിയത്.  

" അടുത്ത ദിവസം വരുമ്പോൾ താല്പര്യമുള്ളവർ മുന്നൂറ്റിഅൻപതു രൂപകൊണ്ടുവരണം." 

അതു കേട്ടപ്പോൾ പൊങ്ങിയ കൈ അറിയാതെ താണുപോയിരുന്നു.   എന്റെ കൈ താഴുന്നത് കണ്ടു അവളുടെ മുഖം വാടുന്നത് ഞാൻ കാണാത്തപോലെ ഇരുന്നു. 

ചിലപ്പോഴൊക്കെ ഒറ്റപെടുന്നത് ഇങ്ങനെയാണ്.  

തുരുമ്പുപിടിച്ച ചേച്ചിയുടെ ഇൻസ്ട്രുമെന്റ് ബോക്സ്‌ കൂട്ടുകാരുടെ മുൻപിൽ വെച്ചു പുറത്തെടുക്കുമ്പോൾ മനസൊന്നു നീറിയിരുന്നു.  

ചിലപ്പോഴൊക്കെ  ചിലസ്നേഹ പരിഹാസങ്ങളും ഉള്ളുപൊള്ളിച്ചിരുന്നു.  

അമ്മയോട് പറഞ്ഞപ്പോൾ.  ഉള്ളതുകൊണ്ടൊക്കെ പടിക്കെടാ എന്നു പറഞ്ഞു.  എനിക്കു വേണ്ട ഈ തകരപ്പാട്ട എന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖം താണുപോയിരുന്നു.  



ഒരൂസം പണികഴിഞ്ഞു വന്നപ്പോൾ.  ഒരു പുതിയ ബോക്സ്‌ എനിക്കു വാങ്ങി തന്നിരുന്നു അമ്മ.  

എന്നെകൊണ്ടു ഇതൊക്കെയേ പറ്റു ശ്രീകുട്ടാ എന്നു പറയുമ്പോൾ ആ കണ്ണിൽ നനവ് പടരുന്നത് കണ്ടിരുന്നു.  

മനസ്സിൽ സ്വപ്നം കണ്ടപോലല്ലെങ്കിലും ഞാനതു വാങ്ങി നെഞ്ചോടു ചേർത്തു.   

അമ്മയുടെ മുഖത്തു ചിരികണ്ടു.  

ഉള്ളത്കൊണ്ടു ജീവിക്കണം എന്നു അമ്മ പറയാതെ പറഞ്ഞതാവാം ചിലപ്പോൾ.  

അതിനുശേഷം ആഗ്രഹങ്ങളെല്ലാം മനസിന്റെ ആരും കാണാത്തിടത്തു ഒളിക്കാൻ പഠിച്ചത്.  

വലുതായി എഴുതിയ അക്ഷരങ്ങൾ ചെറുതാക്കി എഴുതി നോട്ട് ബുക്ക്‌ ലാഭിക്കാൻ തുടങ്ങിയത്.  ഉണ്ടായിരുന്ന റെയ്നോൾഡ്സ് പേനയിൽ അൻപതു പൈസയുടെ റീഫിൽ വാങ്ങി ഈർക്കിലി കുത്തി സൂത്രപ്പണിയൊപ്പിച്ചു എഴുതാൻ തുടങ്ങിയത്.  ബാക്കി വരുന്നചില്ലറ പൈസകൾ മിട്ടായികടയിലേക്ക് പോവാതിരുന്നതും. 

അതൊക്കെ ഓർമ്മവന്നപ്പോഴാണ് ടൂർ എന്ന ആഗ്രഹത്തിന് മുന്നിലും കൈ താന്നുപോയത്.   

അതെ ആഗ്രഹങ്ങൾക്കൊണ്ടു അമ്മയൊരിക്കലും വേദനിക്കരുത് എന്നുണ്ടായിരുന്നു.  

സ്കൂൾ വിട്ടുവരുമ്പോൾ അമ്മു ചോദിച്ചതാണ്..  നീ എന്താ ടൂർ വരാത്തത് നീയില്ലാതെ പോവാൻ ഒരു സുഖമുണ്ടാവില്ല എന്നു.  

അമ്മ വിടില്ല അല്ലേ?  അമ്മയോട് എന്റെ അമ്മയെകൊണ്ടു പറയിപ്പിക്കട്ടെ?  അപ്പൊ വിട്ടാലോ?  

അമ്മ വിടാത്തത്കൊണ്ടൊന്നുമല്ല അമ്മു.  എനിക്കു തണുപ്പ് പറ്റില്ല.  ഊട്ടിയിലൊക്കെ 

ഭയങ്കര തണുപ്പാണ്.  വല്ലപനിയും വന്നാലേ അമ്മക്കൊല്ലും എന്നെ. അതുകൊണ്ടാ ഞാൻ പോവാത്തത്. 

കല്ല് വെച്ച നുണ ആയതുകൊണ്ട് അവളുടെ മുഖത്തുനോക്കാതെ തന്നെയാണ് പറഞ്ഞതും.



അവളൊന്നു മൂളുക മാത്രം ചെയ്തു.  

പിറ്റേദിവസം ക്ലാസ്സിലേക്ക് വരുമ്പോൾ ഒരു പൊതി തന്നിട്ട്അവളു പറഞ്ഞു  പറഞ്ഞു കുടുക്ക പൊട്ടിച്ചതാ.വിഷു കൈനീട്ടം കിട്ടിയതും അച്ഛൻ തരുന്നതും എല്ലാം ഉണ്ട് ഇതിൽ   ഇതുണ്ടായാൽ  ചിലപ്പോൾ നിനക്കു  ഊട്ടിയിലെ തണുപ്പടിച്ചു പനിപിടിക്കില്ലഎന്നു തോന്നി.  

നിഷ്കളങ്കമായ സ്നേഹമാണ് വെച്ചു നീട്ടുന്നത് .  പക്ഷെ തോന്നിയില്ല വാങ്ങാൻ ഒരുപക്ഷെ നമ്മുടെ കുറവുകൾ മറ്റുള്ളവരെ അറിയക്കരുതെന്ന അമ്മയുടെ സ്വഭാവം പകർന്നുകിട്ടിയതാകാം. 

ആ തീരുമാനത്തിൽ കണ്ണീരിന്റെ നനവ് പടർന്നെങ്കിലും.  മനസിന്റെ ശരികൾ അതായിരുന്നു.  

കാലങ്ങൾ കടന്നുപോയിരിക്കുന്നു.  കഷ്ടപ്പാടുകൾ അധ്വാനം കൊണ്ടു മാഞ്ഞുപോയിരിക്കുന്നു.   

സ്വപനങ്ങളെല്ലാം കൈക്കുള്ളിൽ ഒതുങ്ങിപോയിരിക്കുന്നു.   

എന്നും ഒരുപോലല്ല ജീവിതം.  ചിലപ്പോൾ ഇരുട്ടറയിൽ ഒറ്റപെട്ടുപോകും.  ചിലപ്പോൾ രത്നങ്ങൾ പതിച്ച കൊട്ടാരത്തിൽ കൊണ്ടുചെന്നെത്തിക്കും.  

ജീവിതം ഇപ്പോൾ സമ്പന്നമാണ്.  അമ്മയുടെ കരുതൽ ജീവിതത്തിന്റെ വിജയമാണ്..  അതിനെ നെഞ്ചോടു ചേർത്തു വെക്കുന്നു.  

മഞ്ഞു പെയ്യുന്നുണ്ട്.  ചൂടുള്ള ഒരു കട്ടൻ കാപ്പി ഊതി കുടിച്ചുകൊണ്ട് പഴയ കാലത്തിലേക്ക് എത്തി നോക്കുമ്പോൾ..   

കുടുക്ക പൊട്ടിച്ചവളെ വലതു കൈകൊണ്ടു ചേർത്തു പിടിച്ചു.   അവളുടെ കൈകൊണ്ടു ഇട്ട കട്ടൻകാപ്പി ഊതി കുടിക്കുമ്പോൾ .  അവൾ ചോദിച്ചു.  

ഊട്ടിയിലെ തണുപ്പിൽ ഇപ്പോൾ നിനക്കു പണിക്കുന്നുണ്ടോ ശ്രീ?  

നിറഞ്ഞ മിഴികളിലാൽ..  അവളുടെ സീമന്തരേഖയിൽ ചുംബിക്കുമ്പോൾ..  കാലം തെളിയിക്കുകയായിരുന്നു.  

സ്നേഹം അവഗണിച്ചത് ഇഷ്ടക്കേടുകൊണ്ടല്ല മറിച്ചു. കയ്പുനിറഞ്ഞ ജീവിത സാഹചര്യം കൊണ്ടായിരുന്നുവെന്ന്.  

ആത്മാർത്ഥ സ്നേഹം ശിലകളിൽ കൊത്തിവെച്ചപോലെ കാലങ്ങൾ മായ്ക്കാതെ നിലനിൽക്കപെടുമെന്നു.  

അതിനെ ഞാൻ പേരിട്ടു വിളിച്ചോട്ടെ പ്രണയമെന്നു?  


സ്നേഹപൂർവം 

ശ്രീജിത്ത്‌ ആനന്ദ് 

തൃശ്ശിവപേരൂർ 

Malayalam Story ചുവന്ന തെരുവ്

ചുവന്ന തെരുവ് 

Malayalam Story ചുവന്ന തെരുവ് 

Malayalam Story ചുവന്ന തെരുവ്


തന്റെ അടുത്ത് തളർച്ചയോട് വേർപ്പെട്ടു കിടക്കുന്ന അവനെ ഒന്നു നോക്കി  അഴിഞ്ഞു കിടക്കുന്ന മുടി വാരി ഒതുക്കികെട്ടി  അവിടെ ഇവിടെ പരന്നു  കിടക്കുന്ന  ഉടുതുണി എടുത്ത് അവൾ ദേഹം മറച്ചു.. 

ഇപ്പോ അവളുടെ മനസ്സിൽ എന്താണെന്നു അവൾക്കു പോലും വായിക്കാൻ പറ്റാത്ത അവസ്ഥ..ഏത് വികാരം ആണ് മിന്നി മറയുന്നത് 

 ദേഷ്യം ആണോ അതോ സങ്കടമോ വെറുപ്പോ!

 താൻ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച ആൾ.. 

പതിയെ ജനൽപാളി തുറന്നു...

അവൾ ആ തെരുവിലേക്ക് കണ്ണുകൾ  ഓടിച്ചു. 

അവിടെ ഇവിടെ ആയി ഓരോ സ്ത്രീകൾ നില്കുന്നു.. തന്നെ പോലെ ഓരോ തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവർ ആയിരിക്കും ഓരോരുത്തരും... 

ഏതോ ഒരു നിമിഷത്തിൽ ഈ ചുവന്ന തെരുവിന്റെ ഇരുണ്ട ഇടനാഴിയിലൂടെ ഈ ഒറ്റ മുറിയിൽ താൻ എത്തിപെട്ടത് പോലെ 

പെട്ടന്ന് അവളുടെ ഇടുപ്പിൽ രണ്ടു കൈകൾ വലിഞ്ഞു മുറുകി.. 

അവൾ ആ കൈകൾ തട്ടി മാറ്റി.. 

ദിവ്യ... 

നിനക്ക് എന്നോട് ദേഷ്യം ആണോ... 

അവൾ അതിനു മറുപടിയായി ഒന്നു പുഞ്ചിരിച്ചു.. 

തെറ്റാണ് ഞാൻ നിന്നോട് ചെയ്തത് അതിനു ഞാൻ അനുഭവിച്ചു ദിവ്യാ.. 

മാപ്പ് ചോദിക്കാൻ പോലും എനിക്ക് യോഗ്യത ഇല്ല എന്നറിയാം... 

വിഷ്ണു... 

നീ എന്തിനാ എന്നെ തേടി വന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല കാരണം 

ഇവിടെ,  ഈ ചുവന്ന തെരുവിൽ  വരുന്നത് എന്തിനാണ് എന്ന ചോദ്യത്തിനു ഒരു പ്രസക്തിയില 

ഭോഗിക്കാൻ അല്ലാതെ വേറെ എന്തിന് 

അവൾ ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു.. 

ദിവ്യ.... എനിക്ക് അറിയാം നിന്നോട് ഞാൻ ചെയ്തത് ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ് ആണെന്ന്.. 

തെറ്റോ... നീ എന്താ പറയണേ വിഷ്ണു ഇത് തെറ്റാണോ.. 

ഇതു ഒരു തൊഴിൽ അല്ലെ 

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 

ആ പുഞ്ചിരിക്കുള്ളിൽ ഏതു വികാരം ആണ് അവൾക്കുള്ളത് എന്ന് അവനു മനസിലായില്ല.. 

നീ ഓർക്കുന്നുണ്ടോ വിഷ്ണു... 

പലപ്പോഴും നിന്നോട് ഞാൻ പറഞ്ഞിരുന്ന എന്റെ സ്വപ്നങ്ങൾ... 

പല രാത്രികളിൽ നീയും ഞാനും മാത്രമായ നിമിഷങ്ങൾ... 

ഒരു ഒറ്റ രാത്രി കൊണ്ട് നീ എന്നേ ഈ തെരുവിലേക്ക് വലിച്ചെറിഞ്ഞപോൾ അവസാനിച്ചത് ഒരു അനാഥയായ ഒരു പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ തകർന്നത്.  

എന്റെ ജീവിതവും സ്വാതന്ത്ര്യവും ആണ് നഷ്ടമയത് 

നിനക്ക് അറിയോ വിഷ്ണു അന്നു നീ എന്നെ ഉപേക്ഷിച്ചു പോയന്ന് മൂന്നാല് ദിവസം ഞാൻ പട്ടിണി ആയിരുന്നു 

ഒട്ടും പരിചയമില്ലാത്ത സ്ഥലം.. 

മനുഷ്യമാംസത്തിന്റെ ചൂടും ചൂരും സംഭോഗത്തിന്റെ കൂടികാഴ്ച്ചയിലേക്ക് സമ്മേളിക്കുന്ന സ്ഥലം. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ദിനരാത്രികൾ സ്ത്രീ പുരുഷ മൂന്നാംലിംഗ ലൈംഗിക വേഴ്ച്ചകൾ കണ്ടു പേടിച്ച നിമിഷങ്ങൾ.. 

അവസാനം എനിക്കും അതിനു വഴങ്ങേണ്ടി വന്നു..ഒരു നേരത്തെ വിശപ്പ് അടക്കാൻ.. 

അവൾ ആ ടേബിൾ മുകളിൽ ഉള്ള ബോക്സ്‌ എടുത്ത്.. 

durex.. 

ഇതിന്റ മാർക്കറ്റ് വില എത്രയാ വിഷ്ണു... 

ഓ.. 90rs..

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഈ കൊണ്ടത്തിനു 90 രൂപയുള്ളൂ.. 

അന്ന് വിശപ്പ് അകറ്റാൻ എന്റെ ശരീരത്തിനു കിട്ടിയ വില എന്താ അറിയോ നിനക്ക് 

50 രൂപ... 



വെറും 50 രൂപക്ക് വേണ്ടി ഞാൻ ഈ ജോലിയിൽ പ്രവേശിച്ചു... 

പിന്നെ പലവർക് ഞാൻ എന്റെ ഈ ശരീരം കാഴ്ച്ച വെക്കുമ്പോൾ വാശിയായിരുന്നു... 

നിന്നോടുള്ള വാശി... ഇന്ന് ഈ മുറിക്കുള്ളിൽ കാമം കത്തുന്നവന്റെ ഒരു ആവേശം തീർക്കാൻ ഉള്ള ഒരു വസ്തു ആയി ഞാൻ മാറിയിരിക്കുന്നു... പിന്നെ എല്ലാ പരാക്രമങ്ങളും കഴിഞ്ഞു കിതപോടെ എന്റെ അരികിൽ നിന്നും മാറി കിടക്കുന്നവരെ കാണുമ്പോൾ ഒരു പുച്ഛം ആണ് വെറുപ്... 

പിന്നെ ഒരു രണ്ടു മൂന്നു വട്ടം തേച്ചുകുളിച് അടുത്ത ആൾക്ക് വേണ്ടി കാത്തിരിപ്പ്.. ഇന്ന് എന്റെ ജീവിതശൈലി ഇതാണ്.... 

ഇടയ്ക്കു തോന്നും എന്തിനാ ഈ വാശി എന്ന് എനിക്ക് ഇനി നഷ്ടപെടാൻ ഒന്നും ഇല്ലാലോ എന്നോർത്ത് എല്ലാം അവസാനിപ്പിക്കാം എന്ന് ഒരു തോന്നൽ.. 

ചിലപ്പോൾ ഇവിടെനിന്നൊരു മോചനം ഒരുപക്ഷേ മരണത്തിലൂടെ മാത്രം ആയിരിക്കും.... 

ദിവ്യ.... മതി 

എന്തേ... നിനക്ക് കേൾക്കുമ്പോൾ തന്നെ അറപ്പ് വരുന്നോ അതോ വിഷമം ആകുന്നോ.. അപ്പോ എന്റെ അവസ്ഥയോ.. 

ദിവ്യാ..

അന്നു നിന്റെ പ്രണയം ഞാൻ മനസിലാക്കിയില്ല... എനിക്ക് നിന്നോട് തോന്നിയത് പ്രണയം അല്ല.. 



നിന്റെ വശ്യമായ സൗന്ദര്യം ആണ് എന്നേ നിന്നിലേക് അടുപ്പിച്ചത്.. കാമ കണ്ണിലൂടെ മാത്രമേ ഞാൻ നിന്നിലേക്ക്‌ നോക്കിയിരുന്നത്... 

പണത്തിനു വേണ്ടി മറ്റൊരുവളെ സ്വന്തമാക്കാൻ നിന്നെ ഇവിടെ ഉപേക്ഷിച്ചപോൾ ഞാൻ അറിഞ്ഞിരുന്നില്ല.. പണത്തിനും കാമത്തിനും അപ്പുറമായിരുന്നു നിന്റെ പ്രണയം എന്ന്.. 

അത്‌ അറിഞ്ഞു വന്നപ്പോഴേക്കും വൈകി... 

അവന്റെ കണ്ണുകളിലെ നീർച്ചാൽ അവൾ കാണാത്ത പോലെ നിന്നു.. 

നിന്നെ ചതിച്ചത്തിനു എനിക്ക് കിട്ടി ശിക്ഷ.. 

മതി വിഷ്ണു.. എനിക്ക് ഒന്നും കേൾക്കണം എന്നില്ല.. ഇപ്പോ നിനക്കു പറയാൻ കാണും നിന്നെ ആരൊക്കെയോ കൂടി ചതിച്ചതും പിന്നെ നിന്റെ വിഷമങ്ങളും.. 

എനിക്ക് അതൊന്നും കേൾക്കാൻ താല്പര്യമില്ല... 

കാരണം അന്ന് നീ ഒന്ന് എന്നെ മനസിലാക്കിയിരുന്നെങ്കിൽ... 

ഈ തെരുവിൽ ഉപേക്ഷിക്കാത്തിരുന്നെങ്കിൽ... 

ഞാൻ രക്ഷപെടുമായിരുന്നില്ലേ.. 

ദിവ്യാ... ഞാൻ... 

വിഷ്ണു... 

നീ ഇപ്പോ നിന്റെ സുഖത്തിനു വേണ്ടി ഒരു ശരീരം തേടി വന്നവൻ ആണ് ഞാൻ ശരീരം അതിനു വേണ്ടി വിൽക്കപെടാൻ വിധിച്ചവളും ആണ്... 

അതുകൊണ്ട് നിന്റെ ആവിശ്യം ഞാൻ നിറവേറ്റിയിരിക്കുന്നു നിനക്ക് ഇവിടെന്നു പോകാം.. 

ദിവ്യാ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടിരുന്നെങ്കിൽ എന്റെ അവസ്ഥ ഒന്ന് മനസിലാകൂ... പ്ലീസ്.. 

എന്ത് മനസിലാക്കാൻ.. 

എന്തായാലും വിധി എന്ന് സമാധാനിക്ക് നീയും..  ഞാൻ എന്റെ ഈ വിധിയിൽ ഉൾക്കൊണ്ട്‌ ജീവിക്കും പോലെ.. 

എന്റെ ഓരോ മോഹങ്ങളും തകർത്തു കളഞ്ഞവന് കാലം കരുതിവെച്ച വിധി.. 

അത്‌ എന്തു തന്നെ ആയാലും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നില്ല... 

നീ പോകു വിഷ്ണു.. എനിക്ക് ഒന്ന് കിടക്കണം. നല്ല ക്ഷീണം.. .. വൈകിട്ടു ഇനിയും ഇതുപോലെ ഉളവരെ സ്വീകരിക്കേണ്ടതാണ്... 

അവൻ ഒന്നും മിണ്ടാതെ വാതിൽ തുറന്നു.. 

വിഷ്ണു ഒന്ന് നിന്നേ... 

അവൻ തെല്ലു സന്തോഷത്തോടെ അവളെ തിരിഞ്ഞു നോക്കി.. 

അതേയ് ഇവിടെ എന്റെ ശരീരത്തിനു ഒരു ന്യായമായ വില ഉണ്ട് ഇപ്പോ.. 

ആദ്യം വാങ്ങിയ 50 രൂപ അല്ല.. 

അത്‌ പുറത്ത് ഏല്പിക്കാൻ മറക്കണ്ട.. പിന്നെ ഇവിടെന്നു തൃപ്തിയോടെ പോകുമ്പോൾ എന്റെ മാറിൽ കുറച്ചു നോട്ടുകൾ തിരുകി വെക്കാറുണ്ട് വന്നവർ.. 

അത്‌ നീ തരണം എന്നില്ല കാരണം നീ ആയി കിട്ടിയ ജോലി അല്ലെ അപ്പോ നീ ബ്രോക്കർ ഫീസ്‌ ആയി കൂട്ടിക്കോ.. 


അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു.. 

ഈ പുഞ്ചിരി എല്ലാവർക്കും ഞാൻ നൽകുന്നതാണ്.. തൃപ്തിയായി ഈ മുറിക്കുള്ളിൽ നിന്നും ഇറങ്ങുമ്പോൾ ഒരു നന്ദി...

അത്‌ നിനക്കും ബാധകമല്ലേ... 

തിരിച്ചു ഒന്നും പറയാൻ ആകാതെ അവൻ ആ മുറി വിട്ടിറങ്ങി... 

അപ്പോഴും അവൾ കേൾക്കുന്നുണ്ടായിരുന്നു.. അപ്പുറത്തെ ഒറ്റ മുറിയിൽ നിന്നുള്ള ശ്രിൽകാല ശബ്ദങ്ങൾ.. 

ഈ ചുവന്നതെരുവിൽ എത്തിപെട്ട ഏത് വ്യക്തികും പറയാൻ ഉണ്ടാകും ഓരോ കഥകൾ. പ്രണയനൈരശ്യമോ ചതിച്ചതോ മാത്രം ആവണം എന്നില്ല പകരം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഥകൾ കൂടി കാണും.. 

The End ...


malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു.....  അവളുടെ കലപില ശബ്ദമില്ലാതെ ...